ഇന്ത്യയില്‍ 92 ശതമാനം ചെറുകാര്‍ ഉടമകള്‍ക്കും എയര്‍ബാഗ് വേണം

By Santheep

പോക്കറ്റിലുള്ള പണത്തിന്റെ തോതിനെ ആശ്രയിച്ചാണ് ഒരാളുടെ ആവശ്യത്തെ ആവശ്യമായി കണക്കാക്കുക എന്നതാണല്ലോ നമ്മുടെ വിപണിസിദ്ധാന്തം. സ്വന്തം പോക്കറ്റില്‍ പണമിത്തിരി കുറവാണെന്നുവെച്ച് കാറപകടത്തില്‍ മരിക്കാന്‍ ആരെങ്കിലും ആഗ്രഹിക്കുമോ? ഇല്ല എന്നുതന്നെയാണ് ഉറപ്പായ ഉത്തരം. എന്നാല്‍, പോക്കറ്റില്‍ പണമില്ലാത്ത ഇന്ത്യാക്കാരന്‍ മരിക്കട്ടെ എന്നാണ് ചില കാര്‍നിര്‍മാതാക്കളെങ്കിലും ചിന്തിക്കുന്നത്. എയര്‍ബാഗ്, എബിഎസ് തുടങ്ങിയ സന്നാഹങ്ങളോടെ വാഹനങ്ങള്‍ പുറത്തിറക്കാന്‍ ഇവര്‍ സ്വമേധയാ തയ്യാറാവണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. ആ ആഗ്രഹത്തിന് പക്ഷേ പണത്തിന്റെ പിന്‍ബലമില്ലെന്ന് കാര്‍നിര്‍മാതാക്കളും അധികാരികളും ഒരേസ്വരത്തില്‍ പറയുന്നു.

ഈയിടെ നടന്ന ഒരു പഠനം ചൂണ്ടിക്കാട്ടുന്നത് രാജ്യത്തെ 90 ശതമാനം ചെറുകാര്‍ ഉടമകളും എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങള്‍ തങ്ങളുടെ കാറുകളില്‍ വേണമെന്നാഗ്രഹിക്കുന്നു എന്നാണ്.

ഇന്ത്യയില്‍ ആകെയുള്ള ചെറുകാറുകളില്‍ വെറും 34 ശതമാനത്തില്‍ മാത്രമാണ് എയര്‍ബാഗും എബിഎസ്സും ഉള്ളത്. ബാക്കിയുള്ളവരെല്ലാം കൂട്ടിയിടി സംഭവിക്കാതിരിക്കാന്‍ പ്രാര്‍ഥിച്ച് വാഹനം റോട്ടിലിറക്കിക്കൊണ്ടിരിക്കുന്നു.

Over 90 Percent Indian small car buyers want ABS, Airbags

ജെഡി പവര്‍ നടത്തിയ സര്‍വേയുടെ വിശദാംശങ്ങള്‍
ഉയരം ക്രമീകരിക്കുന്ന ഡ്രൈവര്‍ സീറ്റ് കാറില്‍ വേണമെന്നാഗ്രഹിക്കുന്നത് 95 ശതമാനം പേരാണ്. നിലവില്‍ ചെറുകാറുകളില്‍ 35 ശതമാനത്തില്‍ മാത്രമാണ് ഈ സംവിധാനമുള്ളത്. എബിഎസ് സംവിധാനമാഗ്രഹിക്കുന്നവര്‍ 94 ശതമാനമാണെങ്കില്‍ ഇത് ഘടിപ്പിച്ച ചെറുകാറുകള്‍ വെറും 24 ശതമാനം മാത്രമാണ്. പാര്‍ക്കിങ് അസിസ്റ്റ്/സെന്‍സര്‍ സംവിധാനം ആഗ്രഹിക്കുന്നത് 93 ശതമാനം പേരാണ്. 12 ശളതമാനം ചെറുകാറുകളിലാണ് പാര്‍ക്കിങ് അസിസ്റ്റ് നിലവിലുള്ളത്.

ഹാന്‍ഡ്‌സ് ഫ്രീ കമ്യൂണിക്കേഷന്‍ സംവിധാനം ആഗ്രഹിക്കുന്നത് 93 ശതമാനം പേരാണ്. 10 ശതമാനം പേരില്‍ മാത്രമേ ഈ സംവിധാനം നിലവിലുള്ളൂ. സ്റ്റീയരിങ് വീലിലെ ഓഡിയോ നിയന്ത്രണങ്ങള്‍ 91 ശതമാനം പേര്‍ക്കും റിയര്‍ വിന്‍ഡോ വൈപ്പര്‍ 91 ശതമാനം പേര്‍ക്കും ആവശ്യമാണ്. യഥാക്രമം 12 ശതമാനവും 21 ശതമാനവുമാണ് ഇവ ഘടിപ്പിച്ച കാറുകളുടെ എണ്ണം.

Most Read Articles

Malayalam
English summary
Over 90 Percent Indian small car buyers want ABS, Airbags.
Story first published: Wednesday, January 14, 2015, 14:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X