എലിസബത്ത് രാജ്ഞിക്ക് റെയ്ഞ്ച് റോവര്‍ ഹൈബ്രിഡ്

By Santheep

എലിസബത്ത് രാജ്ഞിക്കു വേണ്ടി നിര്‍മിച്ച റെയ്ഞ്ച് റോവര്‍ എസ്‌യുവി ശ്രദ്ധ നേടുന്നു. ഇതൊരു ഹൈബ്രിഡ് വാഹനമാണ്. റെയ്ഞ്ച് റോവര്‍ മോഡലിന്റെ ലോങ് വീല്‍ബേസ് പതിപ്പിലാണ് കമ്പനി ഈ കസ്റ്റമൈസേഷന്‍ നടത്തിയിരിക്കുന്നത്.

ഈ കാര്‍ യുകെയിലെ റോയല്‍ വെല്‍ഷ് റെജിമെന്റിനാണ് സമ്മാനിച്ചിരിക്കുന്നത്. ഈ റെജിമെന്റിന്റെ കേണല്‍ ഇന്‍ ചീഫാണ് എലിസബത്ത് രാജ്ഞി.

Queen Elizabeth II Gets Custom Range Rover Hybrid

വെല്‍ഷ് റെജിമെന്റിന്റെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാന്‍ രാജ്ഞി ഈ കാര്‍ ഉപയോഗിക്കുമെന്നാണ് അറിയുന്നത്.

3.0 ലിറ്റര്‍ ശേഷിയുള്ള ഒരു ഡീസല്‍ എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. 340 കുതിരശക്തിയും 700 എന്‍എം ചക്രവീര്യവും ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് ശേഷിയുണ്ട്.

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 6.9 സെക്കന്‍ഡ് നേരം മാത്രമേ ഈ വാഹനം എടുക്കൂ. പരമാവധി വേഗത മണിക്കൂറില്‍ 218 കിലോമീറ്റര്‍.

Most Read Articles

Malayalam
കൂടുതല്‍... #range rover
English summary
Queen Elizabeth II Gets Custom Range Rover Hybrid.
Story first published: Saturday, June 13, 2015, 15:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X