റെയ്ഞ്ച് റോവര്‍ ഇവോക്ക് കണ്‍വെര്‍ടിബ്ള്‍ ടെസ്റ്റ് ചെയ്യുന്നു

നമ്മള്‍ ജീവിക്കുന്ന കാലത്തിലെ ഏറ്റവും മികച്ച യൂട്ടിലിറ്റി കാറുകളിലൊന്നാണ് ലാന്‍ഡ് റോവറില്‍ നിന്നുള്ള ഇവോക്ക്. ലോകത്തെങ്ങും ഈ വാഹനം വന്‍ വിപണിവിജയം നേടിയിട്ടുണ്ട്. ഈ വിഖ്യാത മോഡലിന് ഒരു കണ്‍വെര്‍ടിബ്ള്‍ പതിപ്പ് തയ്യാറാക്കിയിട്ടുണ്ട് കമ്പനി. വാഹനം അധികം താമസിക്കാതെ വിപണിയിലെത്തിച്ചേരും.

പുതിയ വാര്‍ത്തകള്‍ റെയ്ഞ്ച് റോവര്‍ ഇവോക്ക് ടെസ്റ്റ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതായി അറിയിക്കുന്നു. ചാരപ്പടങ്ങള്‍ എന്ന നിലയിലാണ് അവതരിപ്പിച്ചിട്ടുള്ളതെങ്കിലും മുന്‍കൂട്ടി തയ്യാറാക്കി നിര്‍മിച്ച സ്റ്റൂഡിയോ ചിത്രങ്ങളാണ് ഇവയെന്നും സംശയിക്കാവുന്നതാണ്. എന്തായാലും പുതിയ ഇവോക്കിനെ മനസ്സിലാക്കാന്‍ ഈ ചിത്രങ്ങള്‍ സഹായിക്കുന്നുണ്ട്.

റെയ്ഞ്ച് റോവര്‍ ഇവോക്ക് കണ്‍വെര്‍ടിബ്ള്‍ ടെസ്റ്റ് ചെയ്യുന്നു

താളുകളിലൂടെ നീങ്ങുക.

റെയ്ഞ്ച് റോവര്‍ ഇവോക്ക് കണ്‍വെര്‍ടിബ്ള്‍ ടെസ്റ്റ് ചെയ്യുന്നു

റെയ്ഞ്ച് റോവര്‍ ഇവോക്ക് കണ്‍വെര്‍ടിബ്ള്‍ മോഡല്‍ 2016ല്‍ നിരത്തിലിറങ്ങുമെന്നാണ് കമ്പനി പറയുന്നത്.

റെയ്ഞ്ച് റോവര്‍ ഇവോക്ക് കണ്‍വെര്‍ടിബ്ള്‍ ടെസ്റ്റ് ചെയ്യുന്നു

ക്രോസ്സ്‌റെയില്‍ ടെസ്റ്റ് ട്രാക്കില്‍ റെയ്ഞ്ച് റോവര്‍ ഇവോക്ക് കണ്‍വെര്‍ടിബ്ള്‍ മോഡല്‍ ടെസ്റ്റ് ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്.

റെയ്ഞ്ച് റോവര്‍ ഇവോക്ക് കണ്‍വെര്‍ടിബ്ള്‍ ടെസ്റ്റ് ചെയ്യുന്നു

യൂറോപ്പിലെ ഏറ്റവും വലിയ നിര്‍മാണപദ്ധതിയാണ് ക്രോസ് റെയില്‍ പ്രോജക്ട്. 42 കിലോമീറ്റര്‍ നീളമുള്ള റെയില്‍ റൂട്ടാണിത്. 40 മീറ്റര്‍ ഭൂമിക്കടിയിലാണ് ടണലിന്റെ പണി നടക്കുന്നത്.

റെയ്ഞ്ച് റോവര്‍ ഇവോക്ക് കണ്‍വെര്‍ടിബ്ള്‍ ടെസ്റ്റ് ചെയ്യുന്നു

ടണലില്‍ ടെസ്റ്റ് ചെയ്യുന്നതു വഴി കാര്യങ്ങള്‍ രഹസ്യമാക്കി വെക്കാമെന്നാണ് ലാന്‍ഡ് റോവറിന്റെ കണക്കു കൂട്ടല്‍. ഇപ്പോള്‍ പുറത്തെത്തിയിട്ടുള്ള ചിത്രങ്ങള്‍ കമ്പനിയുടെ കാര്‍മികത്വത്തില്‍ തന്നെ പുറത്തുവന്നതാണെന്നതിന് ഇതില്‍പരം തെളിവ് വേറെ വേണ്ട.

Most Read Articles

Malayalam
കൂടുതല്‍... #range rover evoque
English summary
Range Rover Evoque Convertible Caught Testing In Crossrail Test Track.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X