റിനോ ഡസ്റ്റർ എക്സ്പ്ലോർ: പരിമിത പതിപ്പ്
റിനോ ഡസ്റ്ററിന് എക്സ്പ്ലോർ എന്ന പേരിൽ ഒരു പരിമിത പതിപ്പ് പുറത്തിറങ്ങി. സാഹസികതയെ ആഘോഷിക്കുകയാണ് ഈ പരിമിത പതിപ്പ് ചെയ്യുന്നത്. പുറംലോകത്തേക്കുള്ള സഞ്ചാരത്തെ ആഘോഷിക്കുന്നവരെ തീർച്ചയായും ആകർഷിക്കും ഈ പരിമിത പതിപ്പ്.
രണ്ട് വേരിയന്റുകളിൽ മാത്രമേ ഈ മോഡൽ ലഭ്യമാകൂ. 85 പിഎസ് ശേഷിയുള്ള എൻജിൻ ഘടിപ്പിച്ചതും 110 പിഎസ് ശേഷിയുള്ള എൻജിൻ ഘടിപ്പിച്ചതുമായ ആർഎക്സ്എൽ പതിപ്പുകളിലാണ് എക്സ്പ്ലോർ പരിമിത പതിപ്പ് ലഭിക്കുക.

വിലകൾ (ദില്ലി എക്സ്‌ഷോറൂം)
Duster 85 PS RXL - INR 9.99 lakh
Duster 110 PS RXL - INR 11.10 lakh
1.5 ലിറ്റർ ശേഷിയുള്ള എൻജിനാണ് രണ്ട് പതിപ്പിലുമുള്ളത്. ഈ എൻജിൻ രണ്ടുതരത്തിൽ ട്യൂൺ ചെയ്തിരിക്കുകയാണ്.

ഫീച്ചറുകൾ
സ്പോർടി എക്സ്റ്റീരിയർ
ഡ്യുവൽ ടോൺ സീറ്റുകൾ
ഡ്യുവൽ ടോൺ ഡാഷ്ബോർഡ്
ബോഡി ഗ്രാഫിക്സ്



Click it and Unblock the Notifications








