തകാറ്റ എയര്‍ബാഗ്: റിനോ പള്‍സ്, സ്‌കാല തിരിച്ചുവിളിച്ചു

Posted By:

റിനോ ഇന്ത്യ 646 വാഹനങ്ങള്‍ തിരിച്ചുവിളിച്ചു. എയര്‍ബാഗ് തകരാറിനെത്തുടര്‍ന്നാണ് റിനോ തിരിച്ചുവിളി നടത്തുന്നത്.

പള്‍സ് ഹാച്ച്ബാക്കിന്റെയും സ്‌കാല സെഡാന്റെയും ചില ഡീസല്‍ പതിപ്പുകള്‍ക്കാണ് തകരാര്‍ കണ്ടെത്തിയത്. ഈ തകരാറുമായി ബന്ധപ്പെട്ട് അപകടങ്ങളൊന്നും രിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്ക് പരിഭ്രമിക്കാന്‍ കാര്യമൊന്നുമില്ലെന്നും റിനോ അറിയിക്കുന്നു. ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് തിരിച്ചുവിളി നടത്തുന്നത്.

2011 സെപ്തംബറിനും 2012 ജൂലൈക്കും ഇടയില്‍ നിര്‍മിച്ച മോഡലുകളില്‍ ചിലതിനാണ് തകരാറുള്ളത്.

ഈ തകരാര്‍ റിനോ സൗജന്യമായി പരിഹരിച്ചു നല്‍കുമെന്നാണ് അറിയുന്നത്.

ലോകത്തെ നിരവധി കാര്‍നിര്‍മാതാക്കളെ പ്രതിസന്ധിയിലാക്കിയ തകാറ്റ എയര്‍ബാഗ് തന്നെയാണ് റിനോയെ തിരിച്ചുവിളിയിലേക്ക് നയിച്ചിരിക്കുന്നത്. ഈ എയര്‍ബാഗിന്റെ സമ്മര്‍ദ്ദോപാധികള്‍ ശരിയായി പ്രവര്‍ത്തിക്കാത്തതാണ് പ്രശ്‌നം. അമേരിക്കയില്‍ ഈ തകരാര്‍ രണ്ട് ജീവനുകളെടുത്തിരുന്നു. ഇന്ത്യയില്‍ ഇതുവരെ പ്രശ്‌നമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Cars താരതമ്യപ്പെടുത്തൂ

റിനോ ക്വിഡ്
റിനോ ക്വിഡ് വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
English summary
Renault India Order Recall For Faulty Airbags In 646 Vehicles.
Story first published: Wednesday, January 21, 2015, 8:27 [IST]
Please Wait while comments are loading...

Latest Photos