വീഡിയോ: റിനോയുടെ ആള്‍ട്ടോ എതിരാളി 'കായൂ' മെയ് 20ന് എത്തും

By Santheep

ഇന്ത്യയില്‍ ഒരു ചെറുകാര്‍ പുറത്തിറക്കുക എന്നത് റിനോയുടെ ചിരകാലാഭിലാഷമാണ്. ഇതിനായി ഒരു ഇന്ത്യന്‍ വാഹനനിര്‍മാതാവിന്റെ പിറകെ കുറെക്കാലം നടന്നുവെങ്കിലും അവര്‍ക്ക് അതിനുള്ള ശേഷിയില്ലെന്നു കണ്ട് പിന്‍വാങ്ങുകയായിരുന്നു.

മേല്‍പറഞ്ഞ തിക്താനുഭവത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട റിനോ സ്വയം കാര്‍ നിര്‍മിക്കാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. ഇങ്ങനെ നിര്‍മിച്ചെടുത്ത കാര്‍ വിപണിയിലേക്ക് വരുന്നതാണ് പുതിയ വാര്‍ത്ത. കൂടുതല്‍ വായിക്കാം താഴെ.
Images are representational.

റിനോയുടെ ആള്‍ട്ടോ എതിരാളി 'കായൂ' മെയ് 20ന് എത്തും

മാരുതി ആള്‍ട്ടോ 800 ഹാച്ച്ബാക്കിന് നേരിട്ടുള്ള ഒരെതിരാളിയായിരിക്കും റിനോയുടേത് എന്നാണ് അറിയാന്‍ കഴിയുന്നത്.

റിനോയുടെ ആള്‍ട്ടോ എതിരാളി 'കായൂ' മെയ് 20ന് എത്തും

റിനോയുടെ സിഎംഎഫ്-എ പ്ലാറ്റ്‌ഫോമിലാണ് വാഹനം നിലയുറപ്പിക്കുക. 'റിനോ കായൂ' എന്നാണ് ഈ കാറിന് പേര്. എക്‌സ്ബിഎ എന്ന രഹസ്യനാമത്തില്‍ വാഹനത്തിന്റെ പണികള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് റിനോ.

റിനോയുടെ ആള്‍ട്ടോ എതിരാളി 'കായൂ' മെയ് 20ന് എത്തും

മെയ് 20നാണ് റിനോ കായൂ ഹാച്ച്ബാക്കിന്റെ അവതരണം നടക്കുക. ലോഞ്ച് പിന്നീട് നടക്കും. മൂന്ന് ലക്ഷം രൂപയുടെ പരിസരത്തിലായിരിക്കും വാഹനത്തിന് വില. കടുത്ത മത്സരം നടക്കുന്ന സെഗ്മെന്റില്‍ തരക്കേടില്ലാത്ത വിധത്തിലുള്ള വിലയിടല്‍ പ്രതീക്ഷിക്കാം. എങ്കിലും വില മാരുതി 800 മോഡലിനു താഴെ പോകാനുള്ള സാധ്യത വളരെ കുറവാണ്.

റിനോയുടെ ആള്‍ട്ടോ എതിരാളി 'കായൂ' മെയ് 20ന് എത്തും

800സിസി ശേഷിയുള്ള എന്‍ജിന്‍ ഘടിപ്പിച്ചാണ് റിനോ കായൂ എത്തുന്നത്. ഈ പെട്രോള്‍ എന്‍ജിന്‍ വികസിപ്പിച്ചെടുത്തത് റിനോ തന്നെയാണ്. 50 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ട് ഈ എന്‍ജിന്. ഒരു 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് എന്‍ജിനോടൊപ്പം ഘടിപ്പിച്ചിരിക്കുന്നു.

റിനോയുടെ ആള്‍ട്ടോ എതിരാളി 'കായൂ' മെയ് 20ന് എത്തും

മാരുതിയുടെ ആള്‍ട്ടോ 800 കൂടാതെ വിപണിയിലുള്ള പ്രധാന എതിരാളി ഹ്യൂണ്ടായ് ഇയോണ്‍ ആണ്. ആള്‍ട്ടോ കെ10ന്റെ ചില വേരിയന്റുകളെയും റിനോ മോഡല്‍ വിപണിയില്‍ നേരിട്ടേക്കും. ഡിസൈനില്‍ ആള്‍ട്ടോ 800നെക്കാള്‍ മികവ് പുലര്‍ത്തിയേക്കും ഈ റിനോ കാര്‍.

വീഡിയോ

Most Read Articles

Malayalam
കൂടുതല്‍... #renault #video #auto news
English summary
Renault Kayou Teased Prior To Global Debut In India On 20th May.
Story first published: Friday, May 15, 2015, 18:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X