സ്വന്തമായി ആളില്ലാവിമാനമുള്ള കാർ!

Written By:

2016 സിഇഎസ്സിൽ അവതരിപ്പിക്കപ്പെട്ട റിൻസ്പീഡ് ഹൈബ്രിഡ് സ്പോർട്സ് കാർ കൺസെപ്റ്റ് വലിയ ജനശ്രദ്ധ പിടിച്ചുപറ്റി. സ്വന്തമായി ഒരു ആളില്ലാവിമാനവുമുണ്ട് ഈ കൺസെപ്റ്റിന്!

ഈ ആളില്ലാവിമാനം ഒരു പ്രത്യേക ദൗത്യം ചെയ്യാൻ നിയോഗിക്കപ്പെട്ടിട്ടുള്ളതാണ്. കാർ സഞ്ചരിക്കുന്ന ദിശയിൽ ഇവൻ മുമ്പേ പറക്കും. മുമ്പിലുള്ള ദിർഘടങ്ങളെ കണ്ടെത്തി കാർ ഡ്രൈവറെ അറിയിക്കും. റോഡ് കുളമായിക്കിടക്കുന്നതും കടുത്ത ഗതാഗതക്കുരുക്കുള്ളതുമെല്ലാം ഈ ഡ്രോൺ തിരിച്ചറിഞ്ഞ് ഡ്രൈവർക്ക് സന്ദേശമയയ്ക്കും.

സ്വയം നിയന്ത്രിക്കുന്ന കാറുകളുടെ കാലമാണ് വരാൻ പോകുന്നത്. ഇത്തരം വാഹനങ്ങളുടെ പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് നിരത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ട്രാഫിക് കുരുക്കുകൾ പോലുള്ള സന്ദർഭങ്ങളിൽ പ്രതികരിക്കുന്നത് എങ്ങനെയായിരിക്കും എന്നതാണ്. ഈ പ്രശ്നത്തിനുള്ള ഒരു പരിഹാരമായി റിൻസ്പീഡ് കൺസെപ്റ്റിനെ കാണുന്നവരുണ്ട്.

Rinspeed Hybrid Sportscar With Drone To Debut At 2016 CES 1
Rinspeed Hybrid Sportscar With Drone To Debut At 2016 CES
കൂടുതല്‍... #വാഹന വാർത്ത #auto news
English summary
Rinspeed Hybrid Sportscar With Drone To Debut At 2016 CES.
Story first published: Wednesday, October 14, 2015, 17:08 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark