ഷാങ്ഹായ് ഓട്ടോഷോയില്‍ സ്ത്രീശരീരപ്രദര്‍ശനം നിരോധിച്ചു

Written By:

ഇത്തവണത്തെ ഷാങ്ഹായ് ഓട്ടോമോട്ടീവ് എക്‌സിബിഷനില്‍ ബൂത്ത് ഗേള്‍സിന്റെ ശരീരപ്രദര്‍ശനമുണ്ടാവില്ല. ചൈനീസ് അധികൃതര്‍ ഇക്കാര്യത്തില്‍ കര്‍ശന നിലപാടെടുക്കുന്നതായാണ് അറിയാന്‍ കഴിയുന്നത്. സ്ത്രീശരീരം വില്‍പനച്ചരക്കാക്കുന്നതിനെതിരെയാണ് ചൈനയിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിലപാടെടുക്കുന്നത്.

ലോകത്തെവിടെയും നടക്കുന്ന ഓട്ടോഷോകളില്‍ സ്ത്രീശരീരം ഒരു പ്രധാനഘടകമാണ്. മിക്ക കാര്‍നിര്‍മാതാക്കളും തങ്ങളുടെ കാര്‍മോഡലുകള്‍ക്കൊപ്പം സ്ത്രീശരീര പ്രദര്‍ശനം ഒരു പ്രധാന പരിപാടിയാണ്. എന്തെല്ലാം ന്യായങ്ങളുന്നയിച്ചാലും സ്ത്രീകളെ വില്‍പനച്ചരക്കാക്കുന്ന ഇടപാണിതെന്നതില്‍ തര്‍ക്കത്തിന് സാധ്യതയില്ല.

ഇത്തരം പരിപാടികള്‍ക്കെതിരെ നേരത്തെയും എതിര്‍പ്പുകളുയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഓട്ടോഷോകളുടെ സംഘാടകര്‍ ഇവ കാര്യമായെടുക്കാറില്ല. ഇന്ത്യയിലും എതിര്‍പ്പുകള്‍ വന്നിട്ടുണ്ടെങ്കിലും അവ ചൈനീസ് അധികൃരുടെ നിലപാടില്‍ നിന്ന് വളരെ വ്യത്യസ്തമായിരുന്നു. ഇന്ത്യയിലിതൊരു സദാചാര പ്രശ്‌നമായാണ് ഏറ്റെടുക്കപ്പെട്ടിട്ടുള്ളത്. ചൈനയില്‍ വിഷയം സദാചാരത്തിന്റേതല്ല; സ്ത്രീശരീരം വില്‍പനച്ചരക്കാക്കുന്ന പ്രവണതയെയാണ് ചൂണ്ടിക്കാട്ടുന്നത്.

അര്‍ധനഗ്നരായ ഓട്ടോഷോ മോഡലുകള്‍ ഇത്തവണത്തെ ഷാങ്ഹായ് ഓട്ടോഷോയില്‍ പാടില്ലെന്ന അറിയിപ്പ് തനിക്കു കിട്ടിയതായി ഗീലി മോട്ടോഴ്‌സിന്റെ പബ്ലിക് റിലോഷന്‍സ് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. ഓട്ടോഷോയില്‍ പങ്കെടുക്കാനിരിക്കുന്ന എല്ലാ കാര്‍നിര്‍മാതാക്കള്‍ക്കും ഇത്തരമൊരറിയിപ്പ് ചെന്നിട്ടുണ്ടെന്നാണ് വിവരം.

To Follow DriveSpark On Facebook, Click The Like Button
Shanghai auto show may ban girl models

അതെസമയം ഇതൊരു അന്തിമതീരുമാനമല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. ഏപ്രില്‍ 22നാണ് ഷാങ്ഹായ് ഓട്ടോഷോ തുടങ്ങുന്നത്. പുതുവര്‍ഷാരംഭത്തില്‍ ചൈനയില്‍ നടന്ന സ്‌ഫോടനവുമായി ഈ തീരുമാനത്തെ ബന്ധിപ്പിക്കുന്നവരുണ്ട്. സ്ത്രീമോഡലുകളെ ഷോയില്‍ ഉപയോഗിച്ചാല്‍ ആളുകള്‍ തിങ്ങിക്കയറുമെന്നും ഇത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

എന്തായാലും, മോഡലുകള്‍ക്കും, ഇവരുടെ ചിത്രങ്ങളുപയോഗിച്ച് ഉപജീവനം നടത്തുന്ന വലിയവിഭാഗം ഫോട്ടോഗ്രാഫര്‍മാര്‍ക്കും വെബ്‌സൈറ്റുകള്‍ക്കുമെല്ലാം ഒരു വന്‍തിരിച്ചടിയാണിത്.

കൂടുതല്‍... #auto babes
English summary
Shanghai auto show may ban girl models.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark