2105 സ്‌കോഡ സൂപ്പര്‍ബ് പ്രേഗില്‍ അവതരിച്ചു; ചിത്രങ്ങള്‍ കാണാം

By Santheep

സ്‌കോഡ സൂപ്പര്‍ബിന്റെ 2015 പതിപ്പ് അവതരിപ്പിക്കപെട്ടു. ചെക്ക് റിപ്പബ്ലിക് തലസ്ഥാനമായ പ്രേഗില്‍ വെച്ചാണ് ഈ വാഹനം അവതരിപ്പിക്കപെട്ടത്. സൂപ്പര്‍ബിന്റെ മൂന്നാം തലമുറ മോഡലാണ് വിപണിയിലെത്തുന്നത്.

താഴെ താളുകളില്‍ ചിത്രങ്ങളും വിശദവിവരങ്ങളും

2105 സ്‌കോഡ സൂപ്പര്‍ബ് പ്രേഗില്‍ അവതരിച്ചു

താളുകളിലൂടെ നീങ്ങുക.

2105 സ്‌കോഡ സൂപ്പര്‍ബ് പ്രേഗില്‍ അവതരിച്ചു

വ്യക്തതയേറിയ കാരക്ടര്‍ ലൈനുകളാണ് പുതിയ സ്‌കോഡ സൂപ്പര്‍ബിനെ തന്റെ മുന്‍ഗാമിയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. എല്‍ഇഡി ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പിനു താഴെ.യായി ഡേടൈം റണ്ണിങ് ലൈറ്റുകള്‍ ഘടിപ്പിച്ചിരിക്കുന്നു. സ്‌കോഡയുടെ ഡിസൈന്‍ ശൈലിയുടെ ഒഴുത്തിനെ ബാധിക്കാത്ത വിധത്തില്‍ തന്നെ തന്റെ സ്‌ട്രോക്കുകള്‍ കൂടുതല്‍ ഷാര്‍പ്പാക്കിയിട്ടുണ്ട് ഡിസൈനര്‍.

2105 സ്‌കോഡ സൂപ്പര്‍ബ് പ്രേഗില്‍ അവതരിച്ചു

ചുറ്റും ക്രോമിയത്തിന്റെ സാന്നിധ്യമുള്ള വലിയ ഗ്രില്ലുകള്‍ നല്‍കിയിരിക്കുന്നു സൂപ്പര്‍ബിന്. നിലവിലുള്ളതിനെക്കാള്‍ മികവുറ്റ ഉല്‍പന്നങ്ങളായിരിക്കും പുതിയ സൂപ്പര്‍ബിന്റെ ഇന്റീരിയറില്‍ ഉപയോഗിക്കുക.

പുതിയ സൂപ്പര്‍ബിന്റെ എന്‍ജിനുകള്‍

അന്താരാഷ്ട്ര വിപണിയില്‍ അഞ്ച് പെട്രോള്‍ പതിപ്പുകളും മൂന്ന് ഡീസല്‍ പതിപ്പുകളുമായി സ്‌കോഡ സൂപ്പര്‍ബ് വിപണി പിടിക്കും.

പുതിയ സൂപ്പര്‍ബിലെ ഫീച്ചറുകള്‍

പുതിയ സൂപ്പര്‍ബിലെ ഫീച്ചറുകള്‍

  • പിന്‍കാബിന്‍ യാത്രക്കാര്‍ക്ക് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നിയന്ത്രിക്കാനുള്ള സംവിധാനം
  • ആപ്പിള്‍ കാര്‍പ്ലേക്ക് അനുയോജ്യമായത്
  • 625 ലിറ്റര്‍ ബൂട്ട് സ്‌പേസ്
  • തുകല്‍ സീറ്റുകള്‍
  • പുതിയ ഡിസൈനിലുള്ള സ്റ്റീയറിങ് വീല്‍
  • പുതിയ ഡിസൈനിലുള്ള സെന്റര്‍ കണ്‍സോള്‍
  • സ്‌കോഡ സൂപ്പര്‍ബ് പെട്രോള്‍ എന്‍ജിനുകള്‍

    സ്‌കോഡ സൂപ്പര്‍ബ് പെട്രോള്‍ എന്‍ജിനുകള്‍

    • 1.4-പെട്രോള്‍ ടിഎസ്‌ഐ എന്‍ജിന്‍, 123 കുതിരശക്തിയും 200 എന്‍എം ചക്രവീര്യവും
    • 1.4-പെട്രോള്‍ ടിഎസ്‌ഐ എന്‍ജിന്‍, 147.88 കുതിരശക്തിയും 250 എന്‍എം ചക്രവീര്യവും
    • 1.8-പെട്രോള്‍ ടിഎസ്‌ഐ എന്‍ജിന്‍ 177.47 കുതിരശക്തിയും 250 എന്‍എം ചക്രവീര്യവും
    • 2.0-പെട്രോള്‍ ടിഎസ്‌ഐ എന്‍ജിന്‍, 216.90 കുതിരശക്തിയും 350 എന്‍എം ചക്രവീര്യവും
    • 2.0-പെട്രോള്‍ ടിഎസ്‌ഐ എന്‍ജിന്‍, 276 കുതിരശക്തിയും 350 എന്‍എം ചക്രവീര്യവും
    • സ്‌കോഡ സൂപ്പര്‍ബ് ഡീസല്‍ എന്‍ജിനുകള്‍

      സ്‌കോഡ സൂപ്പര്‍ബ് ഡീസല്‍ എന്‍ജിനുകള്‍

      1.6-ഡീസല്‍ ടിഎസ്‌ഐ എന്‍ജിന്‍, 118.31 കുതിരശക്തിയും 250 എന്‍എം ചക്രവീര്യവും

      2.0-ഡീസല്‍ ടിഎസ്‌ഐ എന്‍ജിന്‍, 147.88 കുതിരശക്തിയും 340 എന്‍എം ചക്രവീര്യവും

      2.0-ഡീസല്‍ ടിഎസ്‌ഐ എന്‍ജിന്‍, 187.32 കുതിരശക്തിയും 400 എന്‍എം ചക്രവീര്യവും

Most Read Articles

Malayalam
English summary
Skoda 2015 Superb Facelift Unveiled In Prague; Will It Come To India.
Story first published: Wednesday, February 18, 2015, 11:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X