സ്കോഡയും വിലകൂട്ടുന്നു

Written By:

സ്കോഡ ഇന്ത്യ വാഹനവിലകൾ കൂട്ടുന്നു. പരമാവധി 50,000 രൂപവരെയാണ് വിവധ മോഡലുകൾക്ക് വില കൂടുക.

രണ്ട് മുതൽ മൂന്നു ശതമാനം വരെ വിലക്കൂടുതൽ ഓരോ മോഡലുകൾക്കുമുണ്ടാകുമെന്ന് സ്കോഡ അറിയിക്കുന്നു. ജനുവരി 1ന് കൂടിയ വിലകൾ പ്രാബല്യത്തിൽ വരും.

14,000 മുതൽ 50,000 രൂപവരെയായിരിക്കും സ്കോഡയുടെ വിവിധ മോഡലുകൾക്ക് വില വർധിക്കുക. നിലവിൽ റാപിഡ്, ഒക്ടേവിയ, യതി, സൂപ്പർബ് എന്നീ മോഡലുകളാണ് സ്കോഡ ഇന്ത്യയിൽ വിൽക്കുന്നത്.

അസംസ്കൃതവസ്തുക്കളുടെ വില വർധിച്ചതും രൂപയുടെ വിനിമയമൂല്യത്തിൽ വന്ന ഇടിവുമെല്ലാം വിലവർധനയ്ക്ക് കാരണമായി സ്കോഡ ചൂണ്ടിക്കാട്ടുന്നു. മാരുതിയടക്കമുള്ള കാർനിർമാതാക്കൾ ഇതിനകം തന്നെ വിലവർധന പ്രഖ്യാപിച്ചിട്ടുണ്ട്. മിക്കവരും ജനുവരിയോടെ വിലകൂട്ടുമെന്നു തന്നെയാണ് മനസ്സിലാക്കാൻ കഴിയുന്നത്.

To Follow DriveSpark On Facebook, Click The Like Button
സ്കോഡയും വിലകൂട്ടുന്നു
കൂടുതല്‍... #skoda
English summary
Skoda To Hike Price Of Models In India By Rs. 50,000 Max.
Story first published: Tuesday, December 15, 2015, 15:01 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark