ഏറ്റവും വിശ്വസിക്കാവുന്ന കാറായി നാനോയെ മൂന്നാംതവണയും തെരഞ്ഞെടുത്തു

Written By:

ടാറ്റ നാനോ ഹാച്ച്ബാക്കിന് പല വിശേഷണങ്ങള്‍ ഇതിനകം തന്നെ പതിഞ്ഞു കിട്ടിയിട്ടുണ്ട്. രത്തന്‍ ടാറ്റയുടെ സ്വപ്‌ന വാഹനം എന്നതാണ് അവയിലൊന്ന്. എല്ലാ പാവങ്ങള്‍ക്കും ടാറ്റ നാനോ കാറുള്ള ഒരു കിനാശ്ശേരി; അതായിരുന്നു രത്തന്‍ ടാറ്റയുടെ സ്വപ്‌നം. സംഗതി വളരെ നൈസായി പാളി. ലോകത്തിലെ ഏറ്റവും വിലക്കുറവുള്ള കാര്‍ എന്ന വിശേഷണമാണ് മറ്റൊന്ന്. ഈ വിശേഷണം ടാറ്റ സ്വയം എടുത്തണിയിച്ചതാണ് കാറിനെ. കഴിഞ്ഞ നൂറ്റാണ്ട് കണ്ട ഏറ്റവും വിഡ്ഢിത്തം നിറഞ്ഞ സ്വയം വിശേഷണങ്ങളിലൊന്നായി അത് മാറി.

ഇതെല്ലാം കേള്‍ക്കുമ്പോള്‍ ടാറ്റ നാനോ മൊത്തം അടിപതറി നില്‍ക്കുകയാണെന്ന് ആരും കരുതിപ്പോകും. ഒരിക്കലുമില്ല! നാനോയിലുള്ള ടാറ്റയുടെ വിശ്വാസം അടിസ്ഥാനമില്ലാത്ത ഒന്നല്ല എന്ന് തെളിയിക്കുന്നതാണ് പുതിയ വാര്‍ത്തകള്‍. ഏറ്റവും വിശ്വാസ്യതയുള്ള കാറിന് നല്‍കുന്ന അവാര്‍ഡ് മൂന്നാം തവണയും ടാറ്റ നാനോയെ തേടിയെത്തിയിരിക്കുന്നു എന്നതാണ് വാര്‍ത്ത. കൂടുതല്‍ വിവരങ്ങള്‍ താഴെ.

ഏറ്റവും വിശ്വസിക്കാവുന്ന കാറായി നാനോയെ മൂന്നാംതവണയും തെരഞ്ഞെടുത്തു

താളുകളിലൂടെ നീങ്ങുക.

ഏറ്റവും വിശ്വസിക്കാവുന്ന കാറായി നാനോയെ മൂന്നാംതവണയും തെരഞ്ഞെടുത്തു

ബ്രാന്‍ഡ് ട്രസ്റ്റ് റിപ്പോര്‍ട് സ്റ്റഡി-യാണ് ടാറ്റ നാനോയെ ഏറ്റവും വിശ്വസിക്കാവുന്ന ഹാച്ച്ബാക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. വര്‍ഷാവര്‍ഷം സര്‍വേകള്‍ നടത്തി അതിനെ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന പഠനങ്ങളാണ് ബ്രാന്‍ഡ് ട്രസ്റ്റ് റിപ്പോര്‍ട്ട് സ്റ്റഡി.

ഏറ്റവും വിശ്വസിക്കാവുന്ന കാറായി നാനോയെ മൂന്നാംതവണയും തെരഞ്ഞെടുത്തു

ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടുമായി ചേര്‍ന്നാണ് ഈ പഠനം നടത്തുന്നത്. 50 ലക്ഷത്തോളം ഡാറ്റ ശേഖരിച്ചാണ് പഠനം. ടാറ്റ നാനോ ട്വിസ്റ്റ് മോഡലാണ് ഇന്ത്യയില്‍ ഏറ്റവും വിശ്വാസ്യത പുലര്‍ത്തുന്ന ഹാച്ച്ബാക്കെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

ഏറ്റവും വിശ്വസിക്കാവുന്ന കാറായി നാനോയെ മൂന്നാംതവണയും തെരഞ്ഞെടുത്തു

ഉപഭോക്താക്കളെ സ്വാധീനിക്കാന്‍ ശേഷിയുള്ള 2500 പേരെ പ്രത്യേകം കേന്ദ്രീകരിച്ചാണ് ഡാറ്റ ശേഖരണം നടത്തിയത്.

ഏറ്റവും വിശ്വസിക്കാവുന്ന കാറായി നാനോയെ മൂന്നാംതവണയും തെരഞ്ഞെടുത്തു

ആദ്യമായി കാര്‍ വാങ്ങാന്‍ പോകുന്ന ഉപഭോക്താക്കള്‍ക്കു മുമ്പിലുള്ള പ്രധാന തെരഞ്ഞെടുപ്പുകളിലൊന്നാണ് ടാറ്റ നാനോ.

ഏറ്റവും വിശ്വസിക്കാവുന്ന കാറായി നാനോയെ മൂന്നാംതവണയും തെരഞ്ഞെടുത്തു

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 2,43,000 രൂപയാണ് ടാറ്റ നാനോ ട്വിസ്റ്റ് ഹാച്ച്ബാക്കിന് വില. 624സിസി ശേഷിയുള്ള എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നു വാഹനത്തില്‍. 37 കുതിരശക്തിയും 51 എന്‍എം ചക്രവീര്യവും ഈ എന്‍ജിനുണ്ട്. 4 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് എന്‍ജിനോടൊപ്പം ചേര്‍ത്തിട്ടുള്ളത്.

English summary
Tata Nano Wins Most Trusted Hatchback Award For A Third Time.
Story first published: Tuesday, March 3, 2015, 15:48 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark