ടാറ്റ മോട്ടോഴ‌്സ് പത്ത് സുമോ ആംബുലൻസുകൾ ബംഗ്ളാദേശിന് കൈമാറി

Written By:

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാവായ ടാറ്റാ മോട്ടോഴ‌്സും അവരുടെ വിതരണക്കാരായ നിട്ടോളും (NITOL) കൂടിച്ചേർന്ന് ബംഗ്ളാദേശ് ഗവണ്‍മെന്റിന് പത്ത് സുമോ ആംബുലൻസുകൾ സംഭാവന ചെയ്തു. ക്രിസ്മസ് ദിനത്തിൽ ബംഗ്ളാദേശ് മുഖ്യമന്ത്രിയായ ഷെയ്ക്ക് ഹസിനയ്ക്കാണ് ഈ ആംബുലൻസുകൾ കൈമാറിയത്. ചടങ്ങിൽ നിട്ടോളിലെ മത്‌ലബ് അഹമ്മദിനൊപ്പം ടാറ്റാ മോട്ടേസിന്റെ ജോണി ഉമ്മനും സംബന്ധിച്ചു.

To Follow DriveSpark On Facebook, Click The Like Button
ടാറ്റ മോട്ടോഴ്സ്
 

ബംഗ്ളാദേശിലെ വൈദ്യ സേവനങ്ങൾക്കായി പത്ത് വ്യത്യസ്ത സംഘടനകളായിരിക്കും ഈ ആംബുലൻസുകൾ ഉപയോഗപ്പെടുത്തുക. വ്യത്യസ്തമായ പല ഫീച്ചറുകളാണ് ഈ ആംബുലൻസുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. എല്ലാ വാഹനങ്ങളിലും ഒരു സ്ട്രെച്ചർ, മെഡിക്കൽ കാബിനറ്റ്, സ്‌ന്റാന്റുകളടക്കമുള്ള ഓക്സിജൻ സിലിണ്ടർ, ബേസിൻ, എനൗൺസ്മെന്റ് സിസ്റ്റം, മുകളിലത്തെ ബാർ ലൈറ്റ്, ഡ്യുവൽ എസി, ഫോഗ് ലാബുകൾ, മുന്നിലേയും പിന്നിലേയും ബംബർ എന്നിവ ലഭ്യമാണ്.

ടാറ്റയുടെ പത്ത് ആംബുലൻസുകളും പ്രാദേശികാവശ്യങ്ങൾക്കായി ഉപയോഗിക്കും. അടിസ്ഥാന ആരോഗ്യ സേവനങ്ങൾ പ്രാപ്യമല്ലാത്തവർക്ക് ഈ ആംബുലൻസിന്റെ സേവനം തേടാവുന്നതാണ്. ടാറ്റാ മോട്ടോഴ്സ് ബംഗ്ളാദേശിലെ സാമൂഹ്യ വികസനത്തിന് വലിയ സംഭാവനയാണ് ഇതുവഴി നൽകിയിരിക്കുന്നത്.

English summary
Tata Sumo Ambulance Donated To Bangladesh For Medical Service
Story first published: Monday, December 28, 2015, 13:01 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark