ടാറ്റ ടി1 പ്രൈമ ട്രക്ക് റേസിങ് ചാമ്പ്യന്‍ഷിപ്പ് തിയ്യതി പ്രഖ്യാപിച്ചു

By Santheep

ടാറ്റ ടി1 പ്രൈമ ട്രക്ക് റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ 2015 എഡിഷന്‍ മാര്‍ച്ച് 15ന് നടക്കും. ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ വെച്ചാണ് നടക്കുക. പ്രൈമ ട്രക്കുകള്‍ മാത്രമുപയോഗിക്കുന്ന വണ്‍ മേക്ക് റേസിങ്ങാണിത്.

ട്രാക്ക് സവിശേഷതകള്‍ ചേര്‍ത്ത് പ്രത്യേകമായി നിര്‍മിച്ച 12 ടാറ്റ പ്രൈമ ട്രക്കുകള്‍ ഈ റേസില്‍ പങ്കെടുക്കും. ആറ് ടീമുകളാണ് റേസില്‍ പങ്കെടുക്കുക. അന്തര്‍ദ്ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്ന വിഖ്യാതരായ ഡ്രൈവര്‍മാര്‍ ഈ ചാമ്പ്യന്‍ഷിപ്പില്‍ ട്രക്കുകളോടിക്കും.

ടീമുകള്‍

  • ടീം കാസ്‌ട്രോള്‍ വെക്ടണ്‍
  • ടീം കമ്മിന്‍സ്
  • ടീം ടാറ്റ ടെക്‌നോളജീസ് മോട്ടോര്‍സ്‌പോര്‍ട്‌സ്
  • ടീം ഡീലര്‍ വരിയേഴ്‌സ്
  • ടീം ഡീലേഴ്‌സ് ഡെയര്‍ഡെവിള്‍സ്
  • ടീം അലൈഡ് പാര്‍ട്‌ണേഴ്‌സ്

പ്രൈമ 4038എസ് ട്രക്കില്‍ റേസിങ്ങിന് അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് ടീമുകള്‍ ഉപയോഗിക്കുന്നത്. 8.9 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 370 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ട് ഈ എന്‍ജിന്.

സാധാരണ ട്രക്കുകളെക്കാള്‍ 10 ശതമാനത്തോളം ഭാരക്കുറവുണ്ട് റേസ് ട്രാക്കിനായി നിര്‍മിച്ചെടുത്തവയ്‌ക്കെന്ന് ടാറ്റ പറയുന്നു.

Most Read Articles

Malayalam
English summary
Tata T1 Prima Truck Racing Championship 2015.
Story first published: Thursday, January 22, 2015, 17:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X