ലോകത്തിലെ ഏറ്റവും നീളംകൂടിയ സൈക്കിൾ
നീളം, വണ്ണം, ഉയരം തുടങ്ങിയ മാതിരി അളവുകൾ കൂടുമ്പോൾ സൂക്ഷിക്കണം. അവ ഗിന്നസ്സ് ബുക്ക് ഓഫ് റെക്കോർഡ്സിൽ നമ്മുടെ പേര് വരുത്താൻ ഇടവരുത്തുന്നു. നമ്മെ ലോകപ്രശസ്തരാക്കുന്നു. പ്രശസ്തി നമ്മുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്ന ഒന്നാണെന്ന് പറയേണ്ടതില്ലല്ലോ?
ഓട്ടോറിക്ഷ രണ്ട് വീലിൽ ഓടിച്ച് തമിഴ്നാട്ടുകാരൻ ഗിന്നസ് റെക്കോഡിട്ടു
എന്നാൽ, സ്വകാര്യതയെ അത്രകണ്ട് പരിഗണിക്കാത്തവർ എങ്ങനെയെങ്കിലും പ്രശസ്തി കൈവരിക്കാൻ ശ്രമിക്കും. നീളവും വണ്ണവുമൊക്കെ കൂട്ടാൻ അവർ കിണഞ്ഞ് പണിയെടുക്കും. ഇവിടെ കുറെപ്പേർ നീളം കൂടിയ സൈക്കിൾ നിർമിച്ച് പ്രശസ്തരായിരിക്കുകയാണ്. നമുക്കൊന്ന് പരിചയപ്പെടാം.

ലോകത്തിലെ ഏറ്റവും നീളം കൂടിയ സൈക്കിളാണ് നെതൽലാൻഡിലെ മിജ്ൽ വാൻ മെയേഴ്സ് വെർക്പ്ലോഗ് എന്ന സംഘടന നിർമിച്ചിരിക്കുന്നത്.
ബുഗാട്ടി വെയ്റോണിന്‍റെ ഗിന്നസ് റെക്കോഡ് റദ്ദാക്കി!

35.79 മീറ്റർ നീളമുണ്ട് ഈ സൈക്കിളിന്. ചവുട്ടിയാൽ നീങ്ങും. പക്ഷെ, പിന്നിൽ നിന്നാണ് ചവിട്ടേണ്ടത് എന്നുമാത്രം.
ഹോണ്ട മൈലേജില്‍ ഗിന്നസ് റെക്കോഡിട്ടു!

പിന്നിൽ നിന്ന് ചവിട്ടാൻ ഒരാളും മുമ്പിലിരുന്ന് നിയന്ത്രിക്കാൻ വേറൊരാളും ആവശ്യമാണ് ഈ സൈക്കിളിന്.
ഗിന്നസ് റെക്കോഡ്: ഏറ്റവും നീണ്ട വാഹന ഉടമസ്ഥത

ഇത്രയധികം നീളത്തിൽ നിർമിച്ചിട്ടും സൈക്കിളിന്റെ മധ്യം തൂങ്ങുന്നില്ല. ജോയിന്റുകളിൽ ഗുണനിലവാരമേറിയ ദ്രവ്യങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇവ സൈക്കിൾ തൂങ്ങാതിരിക്കാൻ സഹായിക്കുന്നു.
ഹെന്നസി വെനോം: ലോകത്തിലെ വേഗമേറിയ കാര്‍

ഈ സൈക്കിൾ ഓടിക്കാൻ വളരെ എളുപ്പമാണെന്നാണ് നിർമാതാക്കളുടെ അഭിപ്രായം. വളവുകളിൽ മാത്രമേ പ്രശ്നം നേരിടൂ. ഇത് വളരെ എളുപ്പത്തിൽ പരിഹരിക്കാവുന്നതാണ്. വളവ് വരുന്നിടത്തുവെച്ച് സൈക്കിൾ ഊരിയെടുത്ത് അപ്പുറത്തു കൊണ്ടുപോയി യോജിപ്പിക്കുകയാണ് ചെയ്യേണ്ടത്.
18 ഇഞ്ച് ഉയരമുള്ള ഒരു കാറിനെ സങ്കല്‍പിക്കാമോ?

ഗിന്നസ്സ് വേൾഡ് റെക്കോർഡ്സ് 2016 എഡിഷനിൽ ഇവരുടെ പേര് വരും.
ജെസിബി ജിടി: ലോകത്തിലെ ഏറ്റവും വേഗതയേറിയ ഡിഗ്ഗര്‍

കൂടുതൽ
ഒരു വാനിൽ 51 പേരെ കുത്തിക്കയറ്റിയപ്പോൾ


Click it and Unblock the Notifications








