മാര്‍ച്ചിലെ ബെസ്റ്റ് സെല്ലിങ് കാറുകളും നിര്‍മാതാക്കളും

Written By:

സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമാകയാല്‍ കാര്‍നിര്‍മാതാക്കള്‍ വലിയ പ്രാധാന്യം കൊടുക്കുന്ന മാസമാണ് മാര്‍ച്ച്. ഡീലര്‍ഷിപ്പുകളിലൂടെ പരമാവധി വില്‍പന സാധ്യമാക്കാന്‍ വേണ്ടതെല്ലാം കാര്‍നിര്‍മാതാക്കള്‍ ചെയ്തു.

മാര്‍ച്ച് മാസത്തില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റ പത്ത് കാര്‍നിര്‍മാതാക്കളെക്കുറിച്ച് അറിയാം ഇവിടെ.

മാര്‍ച്ചില്‍ ഏറ്റവുമധികം കാറുകള്‍ വിറ്റ നിര്‍മാതാക്കള്‍

നീങ്ങുക.

10. ഫോക്‌സ്‌വാഗണ്‍

10. ഫോക്‌സ്‌വാഗണ്‍

മാര്‍ച്ച് മാസത്തിലെ വില്‍പനയില്‍ ആദ്യത്തെ പത്ത് സ്ഥാനങ്ങളിലൊന്നില്‍ ഇടം പിടിക്കുന്നു ഫോക്‌സ്‌വാഗണ്‍. ആകെ 4,577 കാറുകളാണ് കമ്പനി വിറ്റത്. പോളോ ഹാച്ച്ബാക്കാണ് ബെസ്റ്റ് സെല്ലര്‍. ഈ മോഡല്‍ ആകെ 2,861 യൂണിറ്റ് വിറ്റഴിച്ചു.

09. നിസ്സാന്‍

09. നിസ്സാന്‍

ഒമ്പതാം സ്ഥാനത്ത് നില്‍ക്കുന്നത് നിസ്സാനാണ്. ആകെ 4,717 കാറുകള്‍ വിറ്റഴിച്ചു നിസ്സാന്‍. ടെറാനോ എസ്‌യുവിയാണ് ഏറ്റവുമധികം വിറ്റഴിച്ചത്. ആകെ 1,434 യൂണിറ്റ് വിറ്റു.

08. റിനോ

08. റിനോ

എട്ടാം സ്ഥാനത്തെത്തിയിരിക്കുന്നത് റിനോയാണ്. ആകെ 4,785 വാഹനങ്ങള്‍ വിറ്റഴിച്ചു. ഡസ്റ്റര്‍ എസ്‌യുവി തന്നെയാണ് ഏറ്റവുമധികം വിറ്റത്. ആകെ 3,800 യൂണിറ്റ് വിറ്റു.

07. ഫോഡ്

07. ഫോഡ്

ഈ അമേരിക്കന്‍ കാര്‍ നിര്‍മാതാവ് ആകെ 5,253 കാറുകള്‍ വിറ്റു മാര്‍ച്ച് മാസത്തില്‍. ഇതില്‍ 3,751 യൂണിറ്റും ഇക്കോസ്‌പോര്‍ട് ചെറു യൂട്ടിലിറ്റിയാണ്.

06. ടൊയോട്ട

06. ടൊയോട്ട

മാര്‍ച്ച് മാസത്തിലെ വില്‍പനയില്‍ ആറാം സ്ഥാനത്ത് വരുന്ന ടൊയോട്ട ആകെ വിറ്റത് 13,333 കാറുകളാണ്. ഇന്നോവയാണ് ബെസ്റ്റ് സെല്ലിങ് കാര്‍. ആകെ 5,851 യൂണിറ്റ് വിറ്റു.

05. ടാറ്റ

05. ടാറ്റ

ടാറ്റ മോട്ടോഴ്‌സ് 15,039 കാറുകള്‍ വിറ്റഴിച്ച് അഞ്ചാം സ്ഥാനം കൈയടക്കിയിരിക്കുന്നു. ഇന്‍ഡിക ഹാച്ച്ബാക്കാണ് ഏറ്റവും കൂടുതല്‍ വിറ്റ മോഡല്‍. ആകെ 3,746 മോഡല്‍ വിറ്റഴിച്ചു.

04. മഹീന്ദ്ര

04. മഹീന്ദ്ര

വില്‍പനയില്‍ നാലാം സ്ഥാനത്തെത്തിയിരിക്കുന്നത് മഹീന്ദ്രയാണ്. 21,030 കാറുകള്‍ വിറ്റഴിച്ചു ഈ ഇന്ത്യന്‍ കമ്പനി മാര്‍ച്ച് മാസത്തില്‍. ബൊലെറോയാണ് ഏറ്റവുമധികം വിറ്റത്. 10,481 പതിപ്പുകൾ വിറ്റു.

03. ഹോണ്ട

03. ഹോണ്ട

വിപണിയില്‍ വലിയ മുന്നേറ്റം നടത്തിവരുന്ന ഹോണ്ട മാര്‍ച്ച് മാസത്തില്‍ 22,696 കാറുകള്‍ വിറ്റു. മഹീന്ദ്രയാണ് ഈ സ്ഥാനം കാലങ്ങളായി കൈയടക്കിയിരുന്നത്. ഹോണ്ട സിറ്റി ബെസ്റ്റ് സെല്ലിങ് കാര്‍. ആകെ 9,777 യൂണിറ്റ് വിറ്റഴിച്ചു.

02. ഹ്യൂണ്ടായ്

02. ഹ്യൂണ്ടായ്

രണ്ടാം സ്ഥാനം ഹ്യൂണ്ടായ് തന്നെ നിലനിര്‍ത്തുന്നു. ആകെ 39,525 കാറുകള്‍ വിറ്റഴിച്ചു. എലൈറ്റ് ഐ20 ഹാച്ച്ബാക്ക് മികച്ച പ്രകടനം തുടരുകയാണ്. ആകെ 12,812 എലൈറ്റ് ഐ20 മോഡലുകളാണ് മാര്‍ച്ച് മാസത്തില്‍ വിറ്റഴിച്ചത്.

01. മാരുതി സുസൂക്കി

01. മാരുതി സുസൂക്കി

ഒന്നാം സ്ഥാനം മാരുതിയുടെ പക്കല്‍ ഭദ്രം. ആകെ 103719 യൂണിറ്റാണ് മാരുതി വിറ്റത്. ബെസ്റ്റ് സെല്ലിങ് കാര്‍ ആള്‍ട്ടോ റെയ്ഞ്ച് മോഡലുകള്‍ തന്നെ. 24,961 ആള്‍ട്ടോകള്‍ വിറ്റഴിച്ചു മാര്‍ച്ചില്‍.

English summary
Top 10 Selling Passenger Vehicle Makers In In India For March 2015.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark