പുതിയ ടൊയോട്ട ലാൻഡ് ക്രൂയിസർ ഇന്ത്യയിൽ

By Santheep

പുതിയ ടൊയോട്ട ലാൻഡ് ക്രൂയിസർ‌ ഇന്ത്യൻ വിപണിയിൽ എത്തിച്ചേർന്നു. 1.29 കോടി രൂപയാണ് ഈ വാഹനത്തിന് ദില്ലി ഷോറൂം വില. നിരവധി ആധുനിക ഫീച്ചറുകൾ കൂട്ടിച്ചേർത്താണ് ലാൻഡ് ക്രൂയിസർ വിപണിയിലെത്തുന്നത്.

കൂടുതൽ വിവരങ്ങൾ താഴെ.

എൻജിൻ

എൻജിൻ

നിലവിലുള്ള അതേ എൻജിൻ തന്നെയാണ് പുതിയ ലാൻഡ് ക്രൂയിസറിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ 4.5 ലിറ്റർ വി8 എൻജിൻ 281 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. 647 എൻഎം ആണ് ടോർക്ക്. എൻജിനോടൊപ്പം ഒരു ഓട്ടോമാറ്റിക് ഗിയർബോക്സ് ചേർത്തിട്ടുണ്ട്.

ഫീച്ചറുകൾ

ഫീച്ചറുകൾ

ഹീറ്റർ സംവിധാനമുള്ള സ്റ്റീയറിങ് വീൽ, ടയർ പ്രഷർ മോണിറ്റർ ചെയ്യാനുള്ള സിസ്റ്റം, മൾടി ടെറൈൻ മോണിറ്റർ കാമറകൾ തുടങ്ങിയ ആധുനിക ഫീച്ചറുകൾ വാഹനത്തിൽ ചേർത്തിരിക്കുന്നു.

ഫീച്ചറുകൾ

ഫീച്ചറുകൾ

സാറ്റിൻ സിൽവർ ഫിനിഷുള്ള സെന്റർ കൺസോൾ, പുതിയ ഇന്റീരിയർ നിറങ്ങൾ എന്നിവയും എടുത്തുപറയാം.

നിറങ്ങൾ

നിറങ്ങൾ

രണ്ട് പുതിയ എക്സ്റ്റീരിയർ നിറങ്ങളിൽ ലാൻഡ് ക്രുയിസർ ലഭ്യമാണ്. കോപ്പർ ബ്രൗൺ, ഡാർക്ക് ബ്ലൂ മൈക്ക എന്നിവയാണവ. സൂപ്പർ വൈറ്റ്, വൈറ്റ് പേൾ ക്രിസ്റ്റൽ ഷൈൻ, സിൽവർ മെറ്റാലിക്, ഗ്രേ മെറ്റാലിക്, ബ്ലാക്ക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക്, ഡാർക്ക് റെഡ് മൈക്ക മെറ്റാലിക്, ബീജ് മൈക്ക മെറ്റലിക് എന്നീ പഴയ നിറങ്ങളും നിലനിർത്തിയിട്ടുണ്ട്.

നിറങ്ങൾ

നിറങ്ങൾ

പുതിയ രണ്ട് ഇന്റീരിയർ നിറങ്ങളും ചേർത്തിട്ടുണ്ട്. ബ്രൗൺ, ഫ്ലാക്സൺ എന്നിവ. നിലവിലുള്ള ബ്ലാക്ക് ഇന്റീരിയർ തുടരും.

Most Read Articles

Malayalam
കൂടുതല്‍... #toyota
English summary
Toyota Launches New Land Cruiser In India.
Story first published: Saturday, October 31, 2015, 11:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X