ഹിറ്റ്‌ലറുടെ പ്രിയവാഹനം ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു

Written By:

ഹിറ്റ്‌ലറെ ഇഷ്ടപ്പെടുന്നവരുമുണ്ട് ലോകത്ത്! പീപ്പിള്‍സ് കാര്‍ എന്ന ആശയവുമായി ഹിറ്റ്‌ലര്‍ ഫോക്‌സ്‌വാഗണ്‍ കമ്പനിയെ സമീപിച്ചില്ലായിരുന്നെങ്കില്‍ ബീറ്റില്‍ എന്ന ക്ലാസിക് ചെറുകാര്‍ ഒരുപക്ഷേ സൃഷ്ടിക്കപ്പെടുമായിരുന്നില്ല. ബീറ്റിലിനെ ഇഷ്ടപ്പെടുന്നവര്‍ ഹിറ്റ്‌ലറെ ഇഷ്ടപ്പെടാതെങ്ങനെ?

ഈ വാഹനത്തിന് പക്ഷേ, ഇന്ത്യയില്‍ കാര്യമായ ചലനമൊന്നും ഉണ്ടാക്കാന്‍ സാധിച്ചില്ല. പെണ്ണുങ്ങളുടെ കാറാണെന്ന ഒരു തെറ്റുധാരണ ബീറ്റിലിനെപ്പറ്റി വളര്‍ന്നിരുന്നതും വില്‍പനയെ ബാധിച്ചു. ഒടുവില്‍ വിപണിയില്‍ നിന്നും പിന്‍വാങ്ങേണ്ടതായും വന്നു.

ഫോക്‌സ്‌വാഗണ്‍ ബീറ്റിൽ

പുതിയ വാര്‍ത്തകള്‍ പറയുന്നത് ഈ ക്ലാസിക് കാര്‍ ഇന്ത്യയിലേക്ക് തിരിച്ചുവരുന്നുവെന്നാണ്. ബീറ്റിലിന്റെ 2015 മോഡലാണ് ഇന്ത്യയിലെത്തുക.

ഇന്ത്യയിലേക്കുള്ള ആദ്യത്തെ ബാച്ച് ബീറ്റില്‍ കാറുകള്‍ ഇതിനകം തന്നെ എത്തിച്ചേര്‍ന്നതായി വാര്‍ത്തകള്‍ പറയുന്നു.

ഫോക്‌സ്‌വാഗണ്‍ ബീറ്റിൽ2

1.4 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനാണ് ബീറ്റിലില്‍ ഘടിപ്പിച്ചിരിക്കുന്നത്. 147.88 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കും. 250 എന്‍എം ആണ് ചക്രവീര്യം. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് വാഹനത്തിലുള്ളത്.

പൂര്‍ണമായും വിദേശത്തു നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് ഫോക്‌സ്‌വാഗണ്‍ ചെയ്യുക. വിപണിയില്‍ 25 ലക്ഷം രൂപയുടെ പരിസരത്തായിരിക്കും വാഹനത്തിന്റെ എക്‌സ്‌ഷോറൂം നിരക്ക്.

ഫോക്‌സ്‌വാഗണ്‍ ബീറ്റിൽ1
English summary
Volkswagen To Launch New Gen 2015 Beetle In India Soon.
Story first published: Wednesday, May 27, 2015, 16:17 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark