ലോകത്തിലെ ആദ്യ ക്രോസ്സോവര്‍ സെഡാന്‍: വോള്‍വോ എസ്60 ക്രോസ് കണ്‍ട്രി

Written By:

വോള്‍വോയുടെ നീക്കങ്ങള്‍ എപ്പോഴും വ്യത്യസ്തതയുള്ളതാണ്. ഗുണനിലവാരത്തിലും സുരക്ഷാ മാനദണ്ഡങ്ങളിലും ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത വോള്‍വോയുടെ കടുത്ത നിലപാട് എമ്പാടും പ്രകീര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോളിതാ, വാഹനചരിത്രത്തിന്റെ നോട്ടുപുസ്തകത്തില്‍ പുതിയൊരു ചിത്രം വരച്ചുവെക്കാന്‍ തങ്ങളുടെ ഡിസൈനര്‍മാര്‍ക്ക് പെന്‍സിലും ഇറേസറും കൊടുത്തു വിട്ടിരിക്കുന്നു വോള്‍വോ.

ലോകത്തിലെ ആദ്യത്തെ ക്രോസ്സോവര്‍ സെഡാന്‍ അവതരിപ്പിച്ചിരിക്കുകയാണ് വോള്‍വോ. എസ്60 ക്രോസ്സ് കണ്‍ട്രി എന്നാണ് പേര്. എന്താണ് ക്രോസ്സോവര്‍ സെഡാന്‍, എന്താണിതിന്റെ അവതാരദ്ദേശ്യം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ താഴെ ചര്‍ച്ചിക്കുന്നു.

ലോകത്തിലെ ആദ്യ ക്രോസ്സോവര്‍ സെഡാന്‍: വോള്‍വോ എസ്60 ക്രോസ് കണ്‍ട്രി

ചിത്രങ്ങളിലൂടെ നീങ്ങുക.

ലോകത്തിലെ ആദ്യ ക്രോസ്സോവര്‍ സെഡാന്‍: വോള്‍വോ എസ്60 ക്രോസ് കണ്‍ട്രി

നടപ്പുവര്‍ഷത്തിലെ ഡിട്രോയ്റ്റ് ഓട്ടോ ഷോയില്‍ അവതരിപ്പിക്കാനുദ്ദേശിച്ചാണ് ഈ ക്രോസ്സോവര്‍ സെഡാന്‍ നിര്‍മിച്ചിരിക്കുന്നത്.

ലോകത്തിലെ ആദ്യ ക്രോസ്സോവര്‍ സെഡാന്‍: വോള്‍വോ എസ്60 ക്രോസ് കണ്‍ട്രി

സെഡാന്‍ കാറിന്റെ ഡിസൈനിലേക്ക് എസ്‌യുവിയുടെ സ്‌പോര്‍ടി സവിശേഷതകള്‍ ചേര്‍ക്കുകയാണ് വോള്‍വോ എസ്60 ക്രോസ് കണ്‍ട്രിയില്‍ ചെയ്തിട്ടുള്ളത്. എസ്‌യുവിയിലേക്ക് സെഡാന്‍ കാറുകളുടെ കംഫര്‍ട്ട് ചേര്‍ത്തിട്ടുള്ള മോഡലുകള്‍ നമ്മള്‍ നേരത്തെ കണ്ടിട്ടുണ്ട്. ഹാച്ച്ബാക്കുകളെ എസ്‌യുവി സവിശേഷതകള്‍ ചേര്‍ത്ത നിലയിലും നമ്മള്‍ പരിചയപ്പെട്ടിട്ടുണ്ട്. സെഡാനില്‍ എസ്‌യുവി സ്വഭാവം ചേര്‍ത്ത് വിപണിയിലെത്തിക്കുന്നത് ഇതാദ്യമാണെന്നാണ് അറിയുന്നത്.

ലോകത്തിലെ ആദ്യ ക്രോസ്സോവര്‍ സെഡാന്‍: വോള്‍വോ എസ്60 ക്രോസ് കണ്‍ട്രി

പരുക്കന്‍ സാഹചര്യങ്ങളെ മറികടക്കാന്‍ ശേഷി നല്‍കിയാണ് എസ്60 ക്രോസ് കണ്‍ട്രി നിര്‍മിച്ചിട്ടുള്ളത്. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് നല്‍കിയിരിക്കുന്നത് ശ്രദ്ധിക്കുക. വലിയ സ്‌പോര്‍ടി വീലുകളാണ് വാഹനത്തിനുള്ളത്.

ലോകത്തിലെ ആദ്യ ക്രോസ്സോവര്‍ സെഡാന്‍: വോള്‍വോ എസ്60 ക്രോസ് കണ്‍ട്രി

4,635 മില്ലിമീറ്റര്‍ നീളവും 2,097 മില്ലിമീറ്റര്‍ വീതിയും വാഹനത്തിനുണ്ട്. ഇത് സാധാരണ എസ്60 സെഡാന്റേതില്‍ നിന്ന് വ്യത്യസ്തമല്ല. റൈഡ് ഹൈറ്റിലാണ് പ്രധാനമാറ്റം വന്നിട്ടുള്ളത്. ഇത് 65 മില്ലിമീറ്റര്‍ കണ്ട് വര്‍ധിച്ചിട്ടുണ്ട്.

ലോകത്തിലെ ആദ്യ ക്രോസ്സോവര്‍ സെഡാന്‍: വോള്‍വോ എസ്60 ക്രോസ് കണ്‍ട്രി

വാഹനത്തിന്റെ മുന്‍വശത്ത് സ്‌കിഡ് പ്ലേറ്റുകള്‍ ചേര്‍ത്തിരിക്കുന്നു. പിന്‍വശത്തും സ്‌കിഡ് പ്ലേറ്റ് സാന്നിധ്യമുണ്ട്. സൈഡ് സ്‌കര്‍ട്ടുകള്‍ നല്‍കിയതായും കാണാം. റിയര്‍വ്യൂ മിററുകള്‍ക്ക് കറുപ്പുനിറം പൂശിയതും ശ്രദ്ധിക്കുക.

English summary
Volvo S60 Cross Country revealed.
Story first published: Friday, January 9, 2015, 14:22 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark