വാടക ലംബോര്‍ഗിനി ഇടിച്ചുതകര്‍ത്ത് മുങ്ങിയ ആളെ തിരയുന്നു

Written By:

വാടകയ്‌ക്കെടുത്ത കാര്‍ എവിടെയെങ്കിലും കൊണ്ടുപോയി ചാര്‍ത്തിയാല്‍ നമ്മുടെ അടുത്ത നടപടി എന്തായിരിക്കും? ആള്‍ട്ടോയോ നാനോയോ മറ്റോ ആണെങ്കില്‍ വരുന്നിടത്ത് വെച്ച് കാണും എന്നായിരിക്കും ഉത്തരം. എന്നാല്‍ ഒരു ലംബോര്‍ഗിനിയാണ് നിങ്ങള്‍ ഇടിച്ച് തരിപ്പണമാക്കിയതെങ്കിലോ?

നോര്‍ത്ത് അമേരിക്കയിലെ ഡള്ളാസില്‍ ഒരുത്തന്‍ ലംബോര്‍ഗിനി ഗല്ലാര്‍ഡോ വാടകയ്‌ക്കെടുത്തു. നേരെ കൊണ്ടുപോയി ഇടിച്ച് തകര്‍ത്ത് തരിപ്പണമാക്കി. പിന്നീട് ഏതൊരാളും ചെയ്യാന്‍ സാധ്യതയുള്ളതുപോലെ, പതുക്കെ സ്ഥലത്തുനിന്ന് സ്‌കൂട്ടായി!

രസകരമായ സംഗതി, അധികാരികള്‍ക്ക് ഈ കാര്‍ ഉടമകള്‍ക്ക് തിരിച്ചു നല്‍കാന്‍ കഴിഞ്ഞില്ല എന്നതാണ്. ഡ്രൈവ് ചെയ്തിരുന്നവന്‍ കാറിന്റെ എല്ലാ രേഖകളും കൈയിലാക്കിയാണ് അപ്രത്യക്ഷനായത്. എന്തായാലും പൊലീസ് ഒടുവില്‍ കാര്‍ റെന്റിങ് ഏജന്‍സിയെ കണ്ടെത്തുകയും മുങ്ങിയയാളെ പിടിക്കാനുള്ള നടപടികള്‍ക്ക് തുടക്കമിടുകയും ചെയ്തിട്ടുണ്ട്.

<iframe width="600" height="450" src="https://www.youtube.com/embed/dH_GS4xDwX4" frameborder="0" allowfullscreen></iframe>
കൂടുതല്‍... #lamborghini #lamborghini gallardo
English summary
What Would You Do After Crashing A Rented Lamborghini.
Story first published: Thursday, March 19, 2015, 18:16 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark