യുഎഇയിൽ നിന്ന് ഒരു പുതിയ വാഹനം!

Written By:

അറേബ്യൻ നാടുകൾ വാഹനനിർമാണത്തിന് അത്ര പേരു കേട്ടവയല്ല. ഈയടുത്ത കാലത്തായി പുതിയ ചില കമ്പനികൾ ഓട്ടോമൊബൈൽ മേഖലയിൽ പയറ്റാനായി ഇറങ്ങിത്തിരിച്ചിട്ടുണ്ട്. ഈ പ്രവണത ശക്തിപ്പെടാനാണ് സാധ്യത. യുഎഇ ആസ്ഥാനമായി പ്രവർത്തനം തുടങ്ങിയ ഒരു പുതിയ ഓട്ടോമൊബൈൽ കമ്പനിയെ നമുക്ക് പരിചയപ്പെടാം ഇവിടെ. കൂടെ, അവരുടെ പുതിയ വാഹനത്തെയും.

സ്വർണം പൊതിഞ്ഞ ബെൻസ് കാർ ദുബൈ മോട്ടോർ ഷോയിൽ

സാറൂഖ് മോട്ടോഴ്സ് എന്നാണ് ഈ പുതിയ കമ്പനിയുടെ പേര്. സാൻഡ്‌റേസർ എന്ന ഒരു 'ഡ്യൂൺ ബഗ്ഗി'യാണ് ഇവർ നിർമിച്ചിരിക്കുന്നത്.

എന്താണ് ഡ്യൂൺ ബഗ്ഗി?

എന്താണ് ഡ്യൂൺ ബഗ്ഗി?

മണലിൽ, പ്രത്യേകിച്ച് ബീച്ചുകളിൽ ഉപയോഗിക്കാനായി ഡിസൈൻ ചെയ്യപ്പെട്ട വാഹനമാണ് ഡ്യൂൺ ബഗ്ഗി എന്നറിയപ്പെടുന്നത്. വലിപ്പവും വീതിയുമേറിയ, മണലിൽ സുഗമമായി ഓടിക്കാൻ പറ്റിയതരം ടയറുകളാണ് ഇവയ്ക്കുണ്ടാവുക.

ദുബൈ പൊലീസിന്‍റെ പട്രോളിംഗ് വണ്ടികള്‍

യുഎഇയിൽ നിന്ന് ഒരു പുതിയ വാഹനം!

സാറൂഖ് സാൻഡ്‌റേസർ എന്നാണ് ഈ വാഹനത്തിനു പേര്. സാറൂഖ് മോട്ടോഴ്സ് ഈ വാഹനം വികസിപ്പിച്ചെടുത്തിരിക്കുന്നത് റേസിങ് ആവശ്യത്തിനായാണ്. ദുബൈയിലാണ് റേസിങ് നടക്കുക.

ദുബൈ മോട്ടോർഷോ സന്ദർശിക്കുന്നവർക്ക് 1600 കിമി വേഗത അനുഭവിക്കാം

യുഎഇയിൽ നിന്ന് ഒരു പുതിയ വാഹനം!

സാധാരണ ഡ്യൂൺ ബഗ്ഗികൾ റോഡിലോടിക്കാനുള്ള അനുമതിയുള്ളവയായിരിക്കില്ല. ഈ ഡ്യൂൺ ബഗ്ഗിയുടെ പ്രത്യേകത, ഇവ റോഡിലിറക്കാൻ അനുമതിയുണ്ട് എന്നതാണ്.

ദുബൈ പൊലീസിലേക്ക് ജെറ്റ്പാക്കുകളും!!

യുഎഇയിൽ നിന്ന് ഒരു പുതിയ വാഹനം!

ഉൽപാദനത്തിനോടടുത്ത ഒരു ഡിസൈൻ ഇതിനകം തന്നെ കമ്പനി പ്രദർശിപ്പിച്ചിട്ടുണ്ട്. ഈ വാഹനം 2016ൽ ആദ്യത്തിൽ തന്നെ റോഡുകളിലെത്തിയേക്കും.

രണ്ടാമത്തെ അറേബ്യൻ കാർ ദുബൈ മോട്ടോർ ഷോയിൽ

യുഎഇയിൽ നിന്ന് ഒരു പുതിയ വാഹനം!

അന്തോണി ജന്നാരെല്ലി എന്നയാളാണ് സാറൂഖ് സാൻഡ്‌റേസറിന്റെ ഡിസൈൻ ജോലികൾ നിർവഹിച്ചിരിക്കുന്നത്. ആദ്യത്തെ അറേബ്യൻ സൂപ്പർകാറായ ലൈകാൻ ഡിസൈൻ ചെയ്തതും ഇദ്ദേഹമാണ്.

ദുബൈ പൊലീസ് പിന്നെയും ആഡംബരക്കാറുകള്‍ വാങ്ങി

യുഎഇയിൽ നിന്ന് ഒരു പുതിയ വാഹനം!

3.5 ലിറ്റർ ശേഷിയുള്ള ഒരു 6 സിലിണ്ടർ എൻജിനാണ് വാഹനത്തിലുള്ളത്. 304 കുതിരശക്തി ഉൽപാദിപ്പിക്കുന്നു ഈ എൻജിൻ. 371 എൻഎം ആണ് ടോർക്ക്. ഒരു 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് വാഹനത്തിലുള്ളത്.

ദുബൈ നിരത്തുകളിലെ അത്ഭുതക്കാഴ്ചകള്‍

കൂടുതല്‍... #auto news
English summary
Zarooq Motors Unveils SandRacer A Road Legal Dune Buggy.
Story first published: Tuesday, December 1, 2015, 17:03 [IST]
Please Wait while comments are loading...

Latest Photos