വിജയം കുറിക്കാനെത്തുന്നു ഹ്യുണ്ടായ് ഐ30

By Praseetha

കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടായുടെ വിജയകരമായ മോഡലുകളാണ് ഐ 10, ഐ 20. നല്ല രീതിയിൽ വില്പന കാഴ്ചവെക്കുന്ന ഈ രണ്ട് മോഡലുകളും വിപണിയിലെ താരങ്ങളുമാണ്. അടുത്തതായി ഹ്യുണ്ടായിൽ നിന്നുമുള്ള മറ്റൊരു വാഗ്ദാനമാണ് മൂന്നാം തലമുറക്കാരനായ ഐ30. വിപണിയിലേക്കുള്ള ചുവടുവെപ്പിന്റെ മുന്നോടിയായുള്ള പരീക്ഷണ ഘട്ടത്തിലാണ് ഈ മൂന്നാം തലമുറക്കാരൻ.

ടാറ്റയ്ക്ക് ശോഭയാർന്ന ഭാവി സമ്മാനിക്കും ഈ പുത്തൻ കാറുകൾ

ജർമ്മനിയിലെ വീഥികളിലാണ് പുതിയ ഹാച്ച് ബാക്ക് ഐ30 പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയത്തിയത്. 2016 പാരീസ് മോട്ടോർ ഷോയിലെ പ്രദർശനത്തിന് ശേഷം 2017ഓടുകൂടി വില്പനയ്ക്കെത്തിക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്.

വിജയം കുറിക്കാനെത്തുന്നു ഹ്യുണ്ടായ് ഐ30

പുതിയ ഹ്യുണ്ടായ് ഇലാൻട്രയുടെ ഡിസൈനിൽ നിന്നും പ്രചോദനം കൊണ്ടാണ് 2017 ഹ്യുണ്ടായ് ഐ30 രൂപകല്പന നടത്തിയിട്ടുള്ളത്.

വിജയം കുറിക്കാനെത്തുന്നു ഹ്യുണ്ടായ് ഐ30

വീതി കുറഞ്ഞ ഹെഡ്‌ലാമ്പുകൾ, ഹെക്സാഗണൽ ഗ്രിൽ, ഫോഗ്‌ലാമ്പ്, എൽഇ‍ഡി ഡെ ടൈം ലാമ്പ് എന്നിവയാണ് പുതിയ സ്റ്റൈലിംഗ് ഫീച്ചറുകൾ.

വിജയം കുറിക്കാനെത്തുന്നു ഹ്യുണ്ടായ് ഐ30

പുതിയ ബംബറും റൂഫ് സ്പോയിലറും, എൽഇഡി ടെയിൽ ലാമ്പും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തിറക്കിയ ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

വിജയം കുറിക്കാനെത്തുന്നു ഹ്യുണ്ടായ് ഐ30

ഐ30യുടെ ടോപ്പ് എന്റ് വേരിയന്റിൽ പനോരമിക് സൺറൂഫും ഉൾപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നു.

വിജയം കുറിക്കാനെത്തുന്നു ഹ്യുണ്ടായ് ഐ30

ഹ്യുണ്ടായുടെ 'എൻ' പെർഫോമൻസ് ബ്രാന്റിൽ നിന്നുള്ള ആദ്യ വാഹനമാണിത്. പെർഫോമൻസിന് മുൻതൂക്കം നൽകിയാണ് കാറിന്റെ നിർമാണം നടത്തിയിരിക്കുന്നത്.

വിജയം കുറിക്കാനെത്തുന്നു ഹ്യുണ്ടായ് ഐ30

പുതുതായി വികസിപ്പിച്ച 1.4ലിറ്റർ പെട്രോൾ എൻജിൻ, ഐ30 ടർബോയിൽ മാത്രം ലഭ്യമായിട്ടുള്ള 1.6ലിറ്റർ ടി-ജിഡിഐ പെട്രോൾ എന്നിവ ഉൾപ്പെട്ട ഏഴ് പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളാണ് നൽകിയിട്ടുളളത്.

വിജയം കുറിക്കാനെത്തുന്നു ഹ്യുണ്ടായ് ഐ30

1.6ലിറ്റർ പെട്രോൾ, ഡീസൽ എൻജിനിൽ 7സ്പീഡ് ഡിസിടി ഗിയർബോക്സായിരിക്കും ഉൾപ്പെടുത്തുക.

കൂടുതൽ വായിക്കൂ

കുഞ്ഞൻ നാനോയ്ക്കും ഇലക്ട്രിക് പതിപ്പ്

കൂടുതൽ വായിക്കൂ

ക്വിഡിന് രണ്ട് പുത്തൻ പതിപ്പെത്തുന്നു

Most Read Articles

Malayalam
കൂടുതല്‍... #ഹുണ്ടായ് #hyundai
English summary
Spy Pics: 2017 Hyundai i30 Spotted Testing
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X