നിരത്തുകൾ കീഴടക്കാൻ പുതിയ സ്വിഫ്റ്റ് വരുന്നു!!

Written By:

മാരുതിസുസുക്കി സ്വിഫ്റ്റിന്റെ മൂന്നാംതലമുറ ഇറക്കിയിട്ട് ഏതാണ്ട് ആറുവർഷത്തോളമായി. അതുകൊണ്ട് തന്നെ അടുത്തവർഷത്തോടു കൂടി പുത്തൻ തലമുറ സ്വിഫ്റ്റിനെ അവതരിപ്പിക്കാനുള്ള തീരുമാനത്തിലാണ് മാരുതി. മറയൊന്നുമില്ലാത്ത പുതിയ സ്വിഫ്റ്റിന്റെ ചാരപ്പടങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്.

To Follow DriveSpark On Facebook, Click The Like Button
 നിരത്തുകൾ കീഴടക്കാൻ പുതിയ സ്വിഫ്റ്റ് വരുന്നു!!

ഒരു ആൻഗുലാർ, ഷാർപ്പ് ലുക്കുള്ള ഡിസൈനാണ് പുതിയ സ്വിഫ്റ്റ് കൈവരിച്ചിരിക്കുന്നത്. മുൻഭാഗത്തെ ഹെക്സാഗണൽ ഗ്രില്ലാണ് പ്രത്യേകം ശ്രദ്ധയാകർഷിക്കുന്ന മുഖ്യ ഘടകം.

 നിരത്തുകൾ കീഴടക്കാൻ പുതിയ സ്വിഫ്റ്റ് വരുന്നു!!

എൽഇഡി ഡിആർഎല്ലുകൾ ഉൾപ്പെടുത്തിയിട്ടുള്ള ഹെഡ്‌ലൈറ്റും അതുപോലെ എൽ‌ഇഡി ലൈറ്റോടുകൂടിയ ടെയിൽ ലാമ്പുമാണ് കാറിന്റെ പുറമെയുള്ള മറ്റ് സവിശേഷതകൾ.

 നിരത്തുകൾ കീഴടക്കാൻ പുതിയ സ്വിഫ്റ്റ് വരുന്നു!!

ജാഗ്വർ ഐ-പേസിന് സമാനമായിട്ടുള്ള ഒരു ഡിസൈൻ ശൈലിയാണ് മുൻഭാഗത്ത് നിന്നു നോക്കുമ്പോൾ തോന്നുക. നിലവിലുള്ള മോഡലുകളേക്കാൾ നീളവും വീതിയും കൂടുതലുണ്ട് ഈ മോഡലിന്.

 നിരത്തുകൾ കീഴടക്കാൻ പുതിയ സ്വിഫ്റ്റ് വരുന്നു!!

ഫ്ലാറ്റ് ബോട്ടംഡ് സ്റ്റിയറിംഗ് വീൽ, ടിഎഫ്‌ടി സ്ക്രീൻ, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നീ സവിശേഷതകളാണ് അകത്തളത്തിൽ ഉൾപ്പെടുത്തിയതായി ചാരപ്പടങ്ങൾ വ്യക്തമാക്കുന്നത്.

 നിരത്തുകൾ കീഴടക്കാൻ പുതിയ സ്വിഫ്റ്റ് വരുന്നു!!

ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, നാവിഗേഷൻ, കണക്ടിവിറ്റി, ക്യാമറ, പാർക്കിംഗ് അസിസ്റ്റന്റ് എന്നീ നൂതന സാങ്കേതികതളും പുതിയ സ്വിഫ്റ്റിലുണ്ടായിരിക്കും.

 നിരത്തുകൾ കീഴടക്കാൻ പുതിയ സ്വിഫ്റ്റ് വരുന്നു!!

അതെ 1.2ലിറ്റർ പെട്രോൾ എൻജിനും 1.3ലിറ്റർ ഡീസൽ എൻജിനുമായിരിക്കും പുതിയ സ്വിഫ്റ്റിനും കരുത്തേകുന്നത്.

 നിരത്തുകൾ കീഴടക്കാൻ പുതിയ സ്വിഫ്റ്റ് വരുന്നു!!

മാരുതി സുസുക്കിയുടെ സ്മാർട് ഹൈബ്രിഡ് വെഹിക്കിൾ സിസ്റ്റവും ഉൾപ്പെടുത്തുമെന്നാണ് കരുതുന്നത്.

 നിരത്തുകൾ കീഴടക്കാൻ പുതിയ സ്വിഫ്റ്റ് വരുന്നു!!

ഒരുപക്ഷെ പുതിയ സ്വിഫ്റ്റിൽ ഓൾവീൽ ഡ്രൈവ് ഉൾപ്പെട്ടേക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ ഇന്ത്യയിലിറങ്ങുന്ന സ്വിഫ്റ്റിൽ ഇതു ഉൾപ്പെടുമോ എന്നതും സംശയകരമാണ്.

കൂടുതല്‍... #മാരുതി #maruti
English summary
New Maruti Suzuki Swift Photo Without Camouflage Leaked
Story first published: Thursday, December 8, 2016, 12:26 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark