സ്‌കോഡ പ്രേമികൾക്ക് സന്തോഷ വാർത്ത; പുതിയ റാപ്പിഡ് എത്തുന്നു, ബുക്കിംഗ് ആരംഭിച്ചു

Written By:

സ്‌കോഡയുടെ നവീകരിച്ച പതിപ്പ് റാപ്പിഡിന്റെ വിപണിപ്രവേശനത്തിന് ദിവസങ്ങൾ എണ്ണപ്പെട്ടിരിക്കുന്ന വേളയിൽ ബുക്കിംഗ് സംബന്ധിച്ചുള്ള വിവരങ്ങളുമായി എത്തിയിരിക്കുകയാണ് കമ്പനി. 2016 നവംബർ 3 ന് വിപണി പിടിക്കാനിരിക്കുന്ന റാപ്പിഡ് ഫേസ്‌ലിഫ്റ്റിന്റെ ബുക്കിംഗ് എല്ലാ സ്കോർഡ ഡീലർഷിപ്പുകളിലും തുടങ്ങിക്കഴിഞ്ഞു.

25,000രൂപ ടോക്കൺ എമൗണ്ട് നൽകി സ്‌കോഡയുടെ ഈ പോപ്പുലർ സെഡാന്റെ ബുക്കിംഗ് നടത്താവുന്നതാണ്.

പുതിയ ഹെഡ്‌ലൈറ്റ് ഡിസൈൻ, ബംബർ, റേഡിയേറ്റർ ഗ്രിൽ, ഫോഗ് ലാമ്പ് എന്നീ സവിശേഷതകളാണ് ഈ ഫേസ്‌ലിഫ്റ്റിന്റെ മുൻഭാഗത്തായി ഉൾപ്പെടുത്തിയിട്ടുള്ളത്.

യൂറോപ്പ്യൻ വിപണിയിലുള്ള സ്‌കോഡ ഫാബിയയ്ക്ക് സമാനമായ ഡിസൈനാണ് പുതിയ റാപ്പിഡിന്റെ മുൻവശത്തായി കാണാൻ സാധിക്കുക. ടോപ്പ്-എന്റ് വേരിയന്റിൽ പ്രോജക്ടർ ഹെഡ്‌ലൈറ്റും ഡിആർഎല്ലുകളും ലഭ്യമാക്കിയിട്ടുണ്ട്.

അകത്തളത്തിൽ അതുപോലെ പ്രീമിയെ മെറ്റീരിയലുകളാണ് ഉപയോഗിച്ചിട്ടുള്ളത്. ഫോക്സ്‌വാഗൺ വെന്റോയിലുള്ള അതെ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് റാപ്പിഡിലുമുള്ളത്.

മുൻ മോഡലുകളിലുണ്ടായിരുന്ന അതെ 104ബിഎച്ച്പിയും 153എൻഎം ടോർക്കും നൽകുന്ന 1.6ലിറ്റർ ടിഎസ്ഐ പെട്രോൾ എൻജിനാണ് പുതിയ റാപ്പിഡിനും കരുത്തേകുന്നത്.

ഓപ്ഷനായിട്ട് 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഈ പെട്രോൾ വേരിയന്റിലുള്ളത്.

റാപ്പിഡിന്റെ സീസൽ വേരിയന്റിൽ അമിയോയിലുള്ള അതെ 1.5ലിറ്റർ ഡീസൽ എൻജിനാണ് കരുത്തേകുന്നത്.

108ബിഎച്ച്പിയും 250എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്. ട്രാൻസ്മിഷൻ അമിയോയിൽ ഉള്ളത് സമാനമാനമായിരിക്കും.

വിപണിയിലെത്തിക്കഴിഞ്ഞാൽ ഹോണ്ട സിറ്റി, ഫോക്സ്‌വാഗൺ അമിയോ, ഹ്യുണ്ടായ് വേർണ, മാരുതി സുസുക്കി സിയാസ് എന്നീ വാഹനങ്ങളായിരിക്കും റാപ്പിഡിന് എതിരാളികളാവുക.

കൂടുതല്‍... #സ്‌കോഡ #skoda
English summary
2017 Skoda Rapid Bookings Begin In India
Please Wait while comments are loading...

Latest Photos