പുതിയ സ്വിഫ്റ്റ് ഡിസയറിനെ കുറിച്ചറിയേണ്ടതെല്ലാം...

Written By:

ഇന്ത്യയിലെ മുൻനിര കാർനിർമാതാവായ മാരുതി സുസുക്കി പുത്തൻ തലമുറ സ്വിഫ്റ്റ് ഡിസയറുമായി എത്തുന്നു. ബലെനോ, വിറ്റാര ബ്രെസ എന്നിവയുടെ ഉജ്ജ്വല വിജയത്തിനുശേഷം മറ്റൊരു വിജയത്തിന് തുടക്കമിടാൻ അടുത്തവർഷത്തോടെയായിരിക്കും പുതിയ ഡിസയർ എത്തുക. ഈ വാഹനത്തിന്റെ ഇന്ത്യൻ നിരത്തിലുള്ള പരീക്ഷണയോട്ടവും പുരോഗമിച്ച് വരികയാണ്.

പരീക്ഷണയോട്ടങ്ങൾ നടത്തിവരുന്നതിനിടെ പുതിയ 2017 സ്വിഫ്റ്റ് ഡിസയറിന്റെ ചില ചിത്രങ്ങൾ ഇന്റർനെറ്റ് വഴിയും പ്രചരിക്കുന്നുണ്ട്.

2017 ജനീവ മോട്ടോർഷോയിൽ അവതരിക്കാനിരിക്കുന്ന പുത്തൻ തലമുറ സ്വിഫ്റ്റിൽ നിന്നും കടമെടുത്ത ഡിസൈൻ ശൈലിയാണ് ഡിസയറിന്റെ മുൻഭാഗത്തായി നൽകിയിരിക്കുന്നത്.

കാര്യമായ രീതിയിലുള്ള കോസ്മെറ്റിക് പരിവർത്തനങ്ങളാണ് ഈ പുത്തൻ ഡിസയറിൽ നടത്തിയിരിക്കുന്നത്.

വലുപ്പമേറിയ ഫ്രണ്ട് ഗ്രിൽ, പ്രോജക്ടർ ഹെഡ്‌ലാമ്പ്, ഡെ ടൈം റണ്ണിംഗ് ലാമ്പ്, സെർക്കുലാർ ഫോഗ് ലാമ്പ് എന്നീ സവിശേഷതകളാണ് മുൻഭാഗത്ത് കാണാൻ സാധിക്കുന്നത്.

പുത്തൻ തലമുറ സ്വിഫ്റ്റിന്റെ ഇന്റീരിയിന് സമാനമായിട്ടുള്ള ഫീച്ചറുകളാണ് ഡിസയറിലും ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഡ്യുവൽ ടോൺ ബ്ലാക്ക്-ബീജ് നിറമാണ് ഡിസയറിലുള്ളത്.

ഡ്യുവൽ എർബാഗ്, ഇബിഡി, എബിഎസ്, ഓട്ടോമാറ്റിക് കൺട്രോൾ, റിവേഴ്സ് ക്യാമറ എന്നിവായണ് പുത്തൻ ഡിസയറിലെ സുരക്ഷാ ഫീച്ചറുകൾ.

അലോയ് വീൽ, കീ ലെസ് എൻട്രി, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, നാവിഗേഷൻ, സ്റ്റിയറിംഗ് മൗന്റണ്ട് കൺട്രോൾ എന്നീ സവിശേഷതകളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

നിലവിലുള്ള അതെ 1.2ലിറ്റർ കെ സീരീസ്, 1.3 ലിറ്റർ ഡിഡിഐഎസ് ഡീസൽ എൻജിനായിരിക്കും പുതിയ ഡിസയറിനും കരുത്തേകുക.

ബലെനോയിൽ ഉൾപ്പെടുത്തിയിട്ടുള്ള ലൈറ്റ്‌വെയിറ്റ് പ്ലാറ്റ്ഫോമിനെ ആധാരപ്പെടുത്തിയാണ് നിർമാണം എന്നതിനാൽ ഏതാണ്ട് 80 കിലോ ഭാരക്കുറവും പുതിയ ഡിസയറിന് പ്രതീക്ഷിക്കാവുന്നതാണ്.

ഈ ഭാരക്കുറവ് ഡിസയറിന് പതിവിൽ കവിഞ്ഞ മൈലേജ് വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഈ കോംപാക്ട് സെഡാന്റെ ഡീസൽ പതിപ്പിൽ മാരുതിയുടെ എസ്എച്ച്‌വിഎസ് മൈൽഡ് ഹൈബ്രിഡ് സാങ്കേതികതയും ഉൾപ്പെടുത്തുന്നുണ്ട്. ഇതും ഡിസയറിന്റെ മൈലേജ് വർധിപ്പിക്കുന്ന മറ്റൊരു ഘടകം കൂടിയാണ്.

അടുത്ത വർഷം ഉത്സവക്കാലത്തോടനുബന്ധിച്ചായിരിക്കും പുതിയ സ്വിഫ്റ്റ് ഡിസയറിന്റെ വിപണിയിലുള്ള അരങ്ങേറ്റം.

ഗുജറാത്തിൽ അടുത്തവർഷമാദ്യത്തോടെ ആരംഭിക്കുന്ന മാരുതിയുടെ പുതിയ പ്ലാന്റിൽ വച്ചായിരിക്കും ഈ ഡിസയറിന്റെ നിർമാണം ആരംഭിക്കുക.

ഹോണ്ട അമേസ്, ഫോഡ് ആസ്പെയർ, ഫോക്സവാഗൺ അമിയോ, ഹ്യുണ്ടായ് എക്സെന്റ്, ടാറ്റ സെസ്റ്റ് എന്നിവരായിക്കും ഈ സെഗ്മെന്റിൽ ഡിസയറിന് എതിരാളികളാവുക.

കൂടുതല്‍... #മാരുതി #maruti
English summary
This Is How The 2017 Maruti Suzuki Swift Dzire Will Look Like
Story first published: Wednesday, November 2, 2016, 16:37 [IST]
Please Wait while comments are loading...

Latest Photos