ബിഗ് ബിയുടെ ഗ്യാരേജിലെ പുത്തൻ അതിഥി

Written By:

ബോളിവുഡിന്റെ പ്രിയതാരം അമിതാഭ് ബച്ചന്റെ ഗ്യാരേജിൽ പോർഷെ കെയ്മാൻ, ബെൻസ് ജിഎസ് ക്ലാസ്, ബെൻസ് എസ് ക്ലാസ്, ബിഎംഡബ്ല്യൂ 760 എൽഐ, റോൾസ് റോയ്സ് ഫാന്റം തുടങ്ങിയ ആഡംബര കാറുകളുടെ നീണ്ട നിരതന്നെയുണ്ട്.

ഈ നിരയിലേക്ക് ഇടം തേടാനെത്തുന്ന പുതിയ അതിഥിയാണ് ബ്രിട്ടീഷ് നിർമാതാവ് ജാഗ്വർ ലാന്റ് റോവറിന്റെ ഫ്ലാഗ്ഷിപ്പ് എസ്‍യുവിയായ റേഞ്ച് റോവർ. കൂടുതൽ വിവരങ്ങൾക്ക് താളുകൾ കാണൂ.

ബിഗ് ബിയുടെ ഗ്യാരേജിലെ പുത്തൻ അതിഥി

335 ബിഎച്ച്പി കരുത്തും 750എൻഎം ടോർക്കുമുള്ള 4.4 ലിറ്റർ വി8 ഡീസൽ എൻജിനാണ് റേഞ്ച് റോവറിന് കരുത്തേകുന്നത്.

ബിഗ് ബിയുടെ ഗ്യാരേജിലെ പുത്തൻ അതിഥി

8സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് എൻജിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ബിഗ് ബിയുടെ ഗ്യാരേജിലെ പുത്തൻ അതിഥി

218km/h ഉയർന്ന സ്പീഡാണിതിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ബിഗ് ബിയുടെ ഗ്യാരേജിലെ പുത്തൻ അതിഥി

ഫ്ലാഗ്ഷിപ്പ് റേഞ്ച് റോവർ, റേഞ്ച് റോവർ സ്പോർട്, റേഞ്ച് റോവർ ഇവോക്ക് എന്നീ മോഡലുകളാണ് നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായിട്ടുള്ളത്.

ബിഗ് ബിയുടെ ഗ്യാരേജിലെ പുത്തൻ അതിഥി

പൂർണമായും ഇറക്കുമതി ചെയ്തിട്ടുള്ള റേഞ്ച് റോവറിന് 2.07കോടി രൂപ മുതലാണ് മുംബൈ എക്സ്ഷോറൂം വിലയാരംഭിക്കുന്നത്.

ബിഗ് ബിയുടെ ഗ്യാരേജിലെ പുത്തൻ അതിഥി

ജാഗ്വർ ലാന്റ് റോവർ പ്രസിണ്ടന്റ് രോഹിത് സൂരിയാണ് താക്കോൽ ദാനകർമ്മം നിർവഹിച്ചത്.

ബിഗ് ബിയുടെ ഗ്യാരേജിലെ പുത്തൻ അതിഥി

ലോകത്താകമാനം ഹൈ എന്റ് എസ്‌യുവി വിപണിയിൽ നീണ്ട 24 വർഷത്തെ പാരമ്പര്യമാണ് റേ‍ഞ്ച് റോവറിനുള്ളത്.

ബിഗ് ബിയുടെ ഗ്യാരേജിലെ പുത്തൻ അതിഥി

ആ വാഹനം തന്നെ ഇന്ത്യൻ സിനിമയുടെ ഇതിഹാസമായ ബച്ചന് നൽകാൻ കഴിഞ്ഞതിൽ അതീവ സന്തുഷ്ടനാണെന്ന് താക്കോൽ കൈമാറുന്ന അവസരത്തിൽ സൂരി വെളിപ്പെടുത്തി.

 
കൂടുതല്‍... #ജാഗ്വർ #jaguar
English summary
Amitabh Bachchan Takes Delivery Of His New Range Rover Autobiography
Story first published: Thursday, February 18, 2016, 15:45 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark