ഓഡി ക്യു2 മിനി എസ്‌യുവിയുമായി ഇന്ത്യയിലേക്ക്

By Praseetha

ജർമ്മൻ വാഹന നിർമാതാവായ ഓഡി പുതിയ മിനി എസ്‌യുവിയുമായി ഇന്ത്യയിലെത്തുന്നു. ഈ വർഷമവസാനത്തോടെയായിരിക്കും ക്യു2 പേരിലുള്ള എസ്‌യുവി ഇന്ത്യയിലവതരിക്കുക. ദില്ലിയിലുള്ള ഡീസൽ നിരോധനം കാറുകളുടെ വില്പനയിൽ മാന്ദ്യം സൃഷ്ടിച്ചതിനാൽ ക്യു2-ന്റെ പെട്രോൾ പതിപ്പിനേയായിരിക്കും ആദ്യം വിപണിയിലെത്തിക്കുക. അതിനുശേഷമായിരിക്കും ക്യു2 ഡീസൽ പതിപ്പിന്റെ അവതരണം.

പ്രതീക്ഷയ്ക്ക് വകയായി മഹീന്ദ്രയുടെ കുറഞ്ഞനിരക്കിലുള്ള ഇലക്ട്രിക് എസ്‌യുവി

ഇന്ത്യയിൽ ഇതിനകം വില്പനയിലുള്ള ക്യൂ3 മോഡലുകൾക്ക് താഴെയായിട്ടായിരിക്കും പുതിയ എസ്‌യുവിയുടെ സ്ഥാനം. ഇന്ത്യയിൽ തന്നെയായിരിക്കുമോ ക്യു2ന്റെ നിർമാണവും നടത്തുക എന്നതിലും വ്യക്തയില്ല.

ഓഡി ക്യു2 മിനി എസ്‌യുവിയുമായി ഇന്ത്യയിലേക്ക്

‍ഡീസൽ നിരോധനത്തെ തുടർന്ന് പുതിയ പെട്രോൾ എൻജിൻ ഉൾപ്പെടുത്തിയായിരിക്കും ഈ ഓഡി ക്യു2 ഇന്ത്യയിലവതരിക്കുക.

ഓഡി ക്യു2 മിനി എസ്‌യുവിയുമായി ഇന്ത്യയിലേക്ക്

ഇതിനുപുറമെ ഓഡിയുടെ ക്യു റേഞ്ചിലുള്ള എസ്‌യുവികളടക്കം മറ്റെല്ലാ കാറുകളുടേയും പെട്രോൾ പതിപ്പിനെ ഇറക്കാനുള്ള പദ്ധതിയിലാണ് കമ്പനി.

ഓഡി ക്യു2 മിനി എസ്‌യുവിയുമായി ഇന്ത്യയിലേക്ക്

രണ്ടുലിറ്ററിന് മുകളിലുള്ള എല്ലാ ഡീസൽ എൻജിനുകൾക്കും ദില്ലിയിൽ വിലക്കേർപ്പെടുത്തിയതിനെ തുടർന്നാണ് കമ്പനി ഈ തീരുമാനത്തിലെത്തിയത്.

ഓഡി ക്യു2 മിനി എസ്‌യുവിയുമായി ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ദില്ലി കേന്ദ്രീകരിച്ചാണ് ഓഡിയുടെ കൂടുതൽ വില്പനയും നടക്കുന്നത്. അതുകൊണ്ടു തന്നെ ഡീസൽ നിരോധനം ഓഡി കാർ വില്പനയ്ക്ക് വൻ തിരിച്ചടിയായിരുന്നു.

ഓഡി ക്യു2 മിനി എസ്‌യുവിയുമായി ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഹാച്ച്ബാക്ക് സെഗ്മെന്റിൽ പുതിയൊരു വാഹനത്തേയും അവതരിപ്പിക്കാനുള്ള പദ്ധതിയും ഉണ്ടെന്നുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്.

ഓഡി ക്യു2 മിനി എസ്‌യുവിയുമായി ഇന്ത്യയിലേക്ക്

എന്നാൽ ഈ പുതിയ വാഹനം എന്നാണ് ഇന്ത്യയിലെത്തുക എന്നതിനെ കുറിച്ചൊന്നും കൂടുതൽ വ്യക്തത കമ്പനി ഭാഗത്തുനിന്നുമുണ്ടായിട്ടില്ല.

ഓഡി ക്യു2 മിനി എസ്‌യുവിയുമായി ഇന്ത്യയിലേക്ക്

ഈ വർഷമവസാനത്തോടെ വിപണിയിലെത്തുന്ന ഓഡി ക്യു2ന് ഇന്ത്യയിൽ മികച്ച വരവേല്പാണ് കമ്പനി മുന്നിൽ കാണുന്നത്.

കൂടുതൽ വായിക്കൂ

ടെസ്‌ലയെ വെല്ലാൻ മെഴ്സിഡസ് ഇലക്ട്രിക് കാറുകൾ

കൂടുതൽ വായിക്കൂ

ഹോണ്ടയുടെ സിവിക് ഹാച്ച്ബാക്ക് അവതരിച്ചു!!!

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi Q2 Mini SUV To Be Launched In The Indian Market Soon
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X