മെയ്ബാക്ക്-നെ വെല്ലാൻ ഓഡി എ8 എൽ സെക്യുരിറ്റി

By Praseetha

മെഴ്സിഡസ് മെയ്ബാക്ക് എസ്600 ഗാഡിന് വെല്ലുവിളി ഉയർത്തിക്കൊണ്ട് ഓഡിയുടെ എ8എൽ സെക്യുരിറ്റി പതിമൂന്നാമത് ഓട്ടോഎക്സ്പോയിൽ അവതരിച്ചു. കഴിഞ്ഞ വർഷം ഫ്രങ്ക്ഫർട്ട് ഓട്ടോ ഷോയിലാണ് ഓ‍ഡിയുടെ ഈ സെക്യൂരിറ്റി വെഹിക്കിൾ ആദ്യമായി പ്രദർശിപ്പിച്ചത്.

മെയ്ബാക്കിനെ പോലെതന്നെ എല്ലാ സുരക്ഷാ പരിശോധനകളും പാസായി വിആർ9 റേറ്റിംഗുള്ള ഒരു അത്യാഡംബര സെക്യൂരിറ്റി വെഹിക്കിൾ ആണ് ഓഡി എ8എൽ. എം60 മെഷിൻ ഗണ്ണ‌ുകളെ വരെ തടുക്കാൻ ശേഷിയുള്ള ബുള്ളറ്റ് പ്രൂഫ് വാഹനമാണിത്. കൂടുതലറിയാൻ താളുകളിലേക്ക് നീങ്ങൂ.

മെയ്ബാക്ക്-നെ വെല്ലാൻ ഓഡി എ8 എൽ സെക്യുരിറ്റി

അരാമിഡ് ഫാബ്രിക്, സ്പെഷ്യൽ അലൂമിനിയം അലോയ്, ഹോട്ട്-ഫോർമ്ഡ് സ്റ്റീൽ ആർമെർ എന്നിവക്കൊണ്ടാണ് എ8എല്‍ ഫ്ലാഗ്ഷിപ്പ് മോഡലിന്റെ സുരക്ഷാകവചങ്ങൾ തീർത്തിരിക്കുന്നത്.

മെയ്ബാക്ക്-നെ വെല്ലാൻ ഓഡി എ8 എൽ സെക്യുരിറ്റി

ഇത് ബോംബ്, ഗ്രനേഡ്, ബുള്ളറ്റ്, തീപിടുത്തം എന്നിവയിൽ നിന്നുള്ള സുരക്ഷ ഉറപ്പാക്കുന്നു.

മെയ്ബാക്ക്-നെ വെല്ലാൻ ഓഡി എ8 എൽ സെക്യുരിറ്റി

ലക്ഷ്വറിയും സുരക്ഷയും ഒരുപോലെ ചേർത്തിണക്കിയ ഈ വാഹനത്തിന്റെ ടയർ പഞ്ചർ ആയാലും ഫ്ലാറ്റ് ടയറിൽ ഓടാനുള്ള ശേഷിയും ഇതിനുണ്ട്.

മെയ്ബാക്ക്-നെ വെല്ലാൻ ഓഡി എ8 എൽ സെക്യുരിറ്റി

429ബിഎച്ച്പി കരുത്തും 600എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന 4.0ലിറ്റർ ട്വിൻ ടർബോ വി8 എൻജിനും 493 ബിഎച്ച്പി കരുത്തും 625എൻഎം ടോർക്കും നൽകുന്ന നാച്ചുറലി ആസ്പിരേറ്റഡ് ഡബ്ല്യൂ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്.

മെയ്ബാക്ക്-നെ വെല്ലാൻ ഓഡി എ8 എൽ സെക്യുരിറ്റി

ഈ വാഹനത്തിന്റെ പരമാവധി സ്പീഡ് 210 കിലോമീറ്ററാക്കി നിജപ്പെടുത്തിയിരിക്കുന്നു.

മെയ്ബാക്ക്-നെ വെല്ലാൻ ഓഡി എ8 എൽ സെക്യുരിറ്റി

ഇന്റർകോം സിസ്റ്റം, എമർജൻസി എക്സിറ്റ്, സെലക്ടീവ് ഡോർ അൺലോക്കിംഗ്, ഫയർ എക്സ്ടിൻഗ്വിഷർ സിസ്റ്റം എമർജൻസി ഫ്രെഷ് എയർ വെന്റിലേറ്റർ എന്നിവയാണ് ഓഡി എ8എൽ സെക്യൂരിറ്റിയിൽ ഉൾപ്പെടുത്തിയ ഫീച്ചറുകൾ.

മെയ്ബാക്ക്-നെ വെല്ലാൻ ഓഡി എ8 എൽ സെക്യുരിറ്റി

കൂടാതെ കമ്പനിയുടെ ക്വാട്രോ ഓൾ വീൽ ഡ്രൈവ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്.

മെയ്ബാക്ക്-നെ വെല്ലാൻ ഓഡി എ8 എൽ സെക്യുരിറ്റി

ഓഡിയുടെ ഈ സെക്യൂരിറ്റി വെഹിക്കിളിന് ദില്ലി എക്സ്ഷോറൂം വിലയായ 9.15 കോടി രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi #2016 indian auto expo
English summary
Audi A8 L Security Launched at 2016 Delhi Auto Expo; Priced at Rs. 9.15 Crore
Story first published: Friday, February 19, 2016, 13:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X