വേഗമാകട്ടെ, നേടൂ ഈ കാർ ഓഫറുകൾ!

Written By:

ഈ മാസം പുതിയൊരു കാർ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? വേനൽക്കാലവസാനത്തിൽ മികച്ച ഓഫറുകളാണ് നിങ്ങളേയും കാത്തിരിക്കുന്നത്. കാർ നിർമാതാക്കളെല്ലാം തന്നെ മികച്ച ഓഫറുകളാണ് നിശ്ചയിച്ചിട്ടുള്ളതും.

ഇന്ത്യൻ വിപണിക്ക് തന്നെ അപമാനമായിട്ടുള്ള കാറുകൾ

മെയ് മാസം നിങ്ങൾക്കായി കാത്തുവെച്ചിട്ടുള്ള ഓഫറുകൾ ഏതൊക്കെ എന്ന് നോക്കാം. ഓഫറുകൾ സ്റ്റോക്കുകൾ തീരുന്നത് വരെ മാത്രം. വേഗമാകട്ടെ!

ഹ്യുണ്ടായ്

ഹ്യുണ്ടായ്

ഹ്യുണ്ടായുടെ ചെറുവാഹനം ഇയോണിന് 35,000രൂപയുടെ ഓഫാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ 47,000 മുതൽ 72,000 രൂപവരെയുള്ള ഡിസ്‌കൗണ്ടാണ് ഗ്രാന്റ് ഐ10, എക്‌സെന്റ് മോഡലുകൾക്ക് അനുവദിച്ചിട്ടുള്ളത്. സാന്റാ ഫെയ്ക്ക് 1,00,000രൂപയുടെ ആനുകൂല്യമുണ്ട്.

ഹോണ്ട

ഹോണ്ട

ഹാച്ച്ബാക്ക് സെഗ്മെന്റിൽ മാരുതി ബലെനോയും എലൈറ്റ് ഐ20യും മികച്ച വില്പന കാഴ്ചവയ്ക്കുമ്പോൾ, വില്പനയിൽ അല്പം പിന്നോക്കമാണ് ഹോണ്ട ജാസ്. ഇക്കാരണത്താൽ തന്നെ 40,000രൂപ വരെയുള്ള ഡിസ്‌കൗണ്ടാണ് ജാസിന് നൽകിയിരിക്കുന്നത്.

ഫോഡ്

ഫോഡ്

ഇക്കോസ്പോർട്, ആസ്പെയർ എന്നീ മോഡലുകൾ ഉന്നതനിലവാരമുള്ള കാറുകളാണെങ്കിൽ കൂടിയും വില്പനയിലുള്ള ഇടിവ് കാരണം ഫോഡും ഡിസ്‌കൗണ്ടുകൾ ഏർപ്പെടുത്തിയിരിക്കുന്നു. 80,000 മുതൽ 1,00,000 രൂപവരെയാണ് ആനുകൂല്യം.

ഡാറ്റ്സൺ

ഡാറ്റ്സൺ

നിസാന്റെ ഉടമസ്ഥതയിലുള്ള ഡാറ്റ്സൺ സെവൻ സീറ്റർ മോഡലായ ഗോ പ്ലസിനാണ് ഓഫറുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഫ്രീ ഇൻഷൂറൻസ്, ലോ-ഡൗൺ പെയ്മെന്റ് സ്കീം എന്നീ രൂപത്തിലാണ് ഓഫറുകൾ.

ടൊയോട്ട

ടൊയോട്ട

ടൊയോട്ടയുടെ ബജറ്റ് വാഹനമായ എത്യോസ് ക്രോസിന് 20,000രൂപ എന്ന നിരക്കിലാണ് ഓഫർ അനുവദിച്ചിരിക്കുന്നത്.

വേഗമാകട്ടെ, നേടൂ ഈ കാർ ഓഫറുകൾ!

ഈ മാസം മേൽപ്പറഞ്ഞ ഏതെങ്കിലും കാറുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, നിങ്ങൾക്കായി ഈ ഓഫറുകൾ കാത്തിരിപ്പുണ്ട്. വേഗമാകട്ടെ ഓഫറുകൾ പരിമിതം.

കൂടുതൽ വായിക്കൂ

മൂന്നൂറിന് മുകളിൽ കുതിക്കാൻ വേഗക്കാരൻ ബെന്റലി ബെന്റയ്‌ഗ എത്തി

കൂടുതൽ വായിക്കൂ

ഓട്ടോകൾക്ക് വിട പറയാം ഇ-റിക്ഷകൾ വരവായി

 
കൂടുതല്‍... #കാർ #car
English summary
Looking To Buy A New Car? Here Are The Best Car Discounts In May 2016
Story first published: Wednesday, May 25, 2016, 15:54 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark