കാറിൽ കോളേജിലൊന്ന് ഷൈൻ ചെയ്യണമെങ്കിൽ ഇതാ കിടിലൻ കാറുകൾ!!!

Written By:

മികച്ച പ്രകടനക്ഷമതയും മൈലേജും ഫീച്ചറുകളും അതുപോലെ തന്നെ പോക്കറ്റിലൊതുങ്ങാവുന്ന വിലയ്ക്കും ഇന്നു കാറുകൾ ലഭ്യമാണെന്നുള്ളതു കൊണ്ടുതന്നെ വിദ്യാർത്ഥികളേല്ലാം കാറോടിച്ച് കേളേജിൽ എത്തുക എന്നതൊരു ട്രെന്റായി മാറിയിരിക്കുന്നു. ബൈക്കുകളിൽ കോളേജിലെത്തിക്കൊണ്ടിരുന്ന കാലം ഇന്ന് അന്യംനിന്നിരിക്കുന്നു എന്നുവേണം പറയാൻ.

കാറിൽ വന്ന് കോളേജിലൊന്ന് ഷൈൻ ചെയ്യാൻ ആഗ്രഹിക്കുന്നുവരാണ് നിങ്ങളെങ്കിൽ ഇതായിവിടെ കിടിലൻ കാറുകളുടെ നീണ്ടനിരതന്നെ ഒരുക്കിയിരിക്കുന്നു.

To Follow DriveSpark On Facebook, Click The Like Button
റിനോ ക്വിഡ്

റിനോ ക്വിഡ്

ഇന്ത്യയിലിന്ന് കൂടുതലായി വിറ്റഴിക്കപ്പെടുന്ന റിനോ ക്വിഡ് പ്രായഭേദമന്യേ ഏവർക്കും തിരഞ്ഞെടുക്കാവുന്ന കാറാണ്. ഒറ്റ നോട്ടത്തിൽ എസ്‌യുവിയെന്ന് തോന്നിപ്പോയേക്കാവുന്ന ഡിസൈൻ ചാരുതയാണ് ക്വിഡിന്റെ ഏറ്റവും വലിയ സവിശേഷത. ഈയൊരു പ്രത്യേകതയുള്ളതു കൊണ്ടും മറ്റ് മികച്ച ഫീച്ചറുകൾ ഉള്ളതിനാലും ജനശ്രദ്ധയാകർഷിക്കുന്നതിൽ ക്വിഡ് വിജയം കൈവരിച്ചെന്നുവേണം പറയാൻ.

കാറിൽ കോളേജിലൊന്ന് ഷൈൻ ചെയ്യണമെങ്കിൽ ഇതാ കിടിലൻ കാറുകൾ!!!

ഈ സെഗ്മെന്റിൽ മറ്റൊരു കാറിനുമില്ലാത്ത സവിശേഷതയായ ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ക്വിഡിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നുള്ളത് ഏറെ ശ്രദ്ധപിടിച്ചുപറ്റുന്ന ഒരു കാര്യമാണ്. ഇന്ത്യയിലെ ഏതുപ്രയാസമേറിയ റോഡിൽ കൂടിയും ഓടിക്കാൻ സഹായകമാകുന്ന തരത്തിലുള്ള 180എംഎം എന്ന ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും സെഗ്മെന്റിൽ തന്നെ മികച്ചതെന്ന് പറയാവുന്ന 25.17km/l മൈലേജും ക്വിഡിനെ വേറിട്ടൊരു കാറാക്കി തീർക്കുന്നു.

കാറിൽ കോളേജിലൊന്ന് ഷൈൻ ചെയ്യണമെങ്കിൽ ഇതാ കിടിലൻ കാറുകൾ!!!

799സിസി, 1.0ലിറ്റർ എൻജിനാണ് ക്വിഡിന്റെ കരുത്ത്. 799സിസി എനജിനിൽ 5 സ്പീഡ് മാനുവൽ ഗിയർബോക്സും ഒരു ലിറ്റർ ക്വിഡിൽ മികച്ച ഡ്രൈവിംഗ് അനുഭൂതിക്കായി എഎംടിയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

വില: ദില്ലി എക്സ്ഷോറൂം 2.65-3.96ലക്ഷം

മാരുതി സുസുക്കി സ്വിഫ്റ്റ്

മാരുതി സുസുക്കി സ്വിഫ്റ്റ്

ഇന്ത്യയിലെ മികച്ച ഹാച്ച്ബാക്കുകളിലൊന്നായ സ്വിഫ്റ്റ് വില്പനയുടെ കാര്യത്തിൽ ടോപ് ത്രീ പൊസിഷനിൽ ഇടംതേടിയിരിക്കുന്നൊരു കാറാണ്. ആരേയും ആകർഷിക്കുന്നൊരു ഡിസൈൻ ശൈലിയാണ് സ്വിഫ്റ്റിനുള്ളത്. ഏതു പ്രായക്കാർക്കും തരക്കാർക്കും ഒരുപോലെ ഇണങ്ങുന്നതുമാണ് സ്വിഫ്റ്റ്.

കാറിൽ കോളേജിലൊന്ന് ഷൈൻ ചെയ്യണമെങ്കിൽ ഇതാ കിടിലൻ കാറുകൾ!!!

ഓഡിയോ സിസ്റ്റം, ബ്ലൂടൂത്ത്, ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ് എന്നീ മികച്ച ഫീച്ചറുകൾക്കൊപ്പം എബിഎസ്, ഇബിഡി പോലുള്ള സുരക്ഷാസന്നാഹങ്ങളും ഉൾക്കൊന്നൊരു വാഹനമാണിത്. ഡീസൽ, പെട്രോൾ വകഭേദങ്ങളിലാണ് സ്വിഫ്റ്റ് ലഭ്യമാക്കിയിരിക്കുന്നത്. പെട്രോൾ വേരിയന്റിന് 20.4km/l മൈലേജും ഡീസലിന് 25.2km/l മൈലേജുമാണുള്ളത്.

കാറിൽ കോളേജിലൊന്ന് ഷൈൻ ചെയ്യണമെങ്കിൽ ഇതാ കിടിലൻ കാറുകൾ!!!

83ബിഎച്ച്പിയും 115എൻഎം ടോർക്കും നൽകുന്നതാണ് സ്വിഫ്റ്റിലെ 1.2ലിറ്റർ കെ സീരീസ് എൻജിൻ. 74ബിഎച്ച്പിയും 190എൻഎം ടോർക്കും സൃഷ്ടിക്കുന്നതാണ് 1.3ലിറ്റർ ഡിഡിഐഎസ് എൻജിൻ. ട്രാൻസ്മിഷൻ സംബന്ധിച്ച കാര്യങ്ങൾക്ക് 5 സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഉപയോഗിച്ചിരിക്കുന്നത്.

വില: ദില്ലി എക്സ്ഷോറൂം 4.76-7.44ലക്ഷം

ഷവർലെ ബീറ്റ്

ഷവർലെ ബീറ്റ്

നൂതനമായ ഡിസൈൻ ശൈലിയും ലുക്കും അതുപോലെ ഫീച്ചറുകളും കൊണ്ട് ഏവരേയും ആകർഷിക്കുന്നൊരു കാറാണ് ബീറ്റ്. ഡ്യുവൽ എയർബാഗ്, എബിഎസ്, റിമോട്ട് കീലെസ് എൻട്രി എന്നീ സുരക്ഷാ ഫീച്ചറുകളാണ് ബീറ്റിലുള്ളത്.

കാറിൽ കോളേജിലൊന്ന് ഷൈൻ ചെയ്യണമെങ്കിൽ ഇതാ കിടിലൻ കാറുകൾ!!!

പെട്രോൾ, ഡീസൽ വകഭേദങ്ങളിലാണ് ബീറ്റ് നിരത്തിലിറങ്ങിയിരിക്കുന്നത്. 77ബിഎച്ച്പിയും 106.5എൻഎം ടോർക്കും നൽകുന്നതാണ് 1.2ലിറ്റർ പെട്രോൾ എൻജിൻ. 56ബിഎച്ച്പിയും 142.5എൻഎം ടോർക്കും നൽകുന്നതാണ് ബീറ്റിലെ 1.0ലിറ്റർ പെട്രോൾ എൻജിൻ.

കാറിൽ കോളേജിലൊന്ന് ഷൈൻ ചെയ്യണമെങ്കിൽ ഇതാ കിടിലൻ കാറുകൾ!!!

ലിറ്ററിന് 17.8കി.മി മൈലേജാണ് പെട്രോൾ എൻജിനുള്ളതെങ്കിൽ 25.44km/l മൈലേജാണ് ഡീസൽ എൻജിൻ വാഗ്ദാനം ചെയ്യുന്നത്.

വില: ദില്ലി എക്സ്ഷോറൂം 3.95-6.35ലക്ഷം

മാരുതി സുസുക്കി സെലരിയോ

മാരുതി സുസുക്കി സെലരിയോ

കുറഞ്ഞ നിരക്കിൽ എംഎംടി മോഡലായ സെലരിയോയെ വിപണിയിലെത്തിക്കുന്ന ആദ്യ നിർമാതാവാണ് മാരുതി. നിരത്തിലെ തിരക്കുകൾ കണക്കിലെടുത്ത് കൊണ്ട് മാരുതി ഇറക്കിയതാണ് എഎംടി മോഡലാണ് സെലരിയോ.

കാറിൽ കോളേജിലൊന്ന് ഷൈൻ ചെയ്യണമെങ്കിൽ ഇതാ കിടിലൻ കാറുകൾ!!!

അകത്തളത്തിലെ മികച്ച വിശാലതയാണ് സെലരിയോയുടെ മറ്റൊരു പ്രത്യേകത. അതിലുപരി ചാർജിംഗ് പോയിന്റ്, ഇന്റഗ്രേറ്റഡ് ഓഡിയോ സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നീ സ്മാർട് ഫീച്ചറുകളും സെലരിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 23.1km/l മൈലേജാണ് സെലരിയോയുടെ ഡീസൽ, പെട്രോൾ വേരിയന്റ് വാഗ്ദാനം ചെയ്യുന്നത്.

കാറിൽ കോളേജിലൊന്ന് ഷൈൻ ചെയ്യണമെങ്കിൽ ഇതാ കിടിലൻ കാറുകൾ!!!

67ബിഎച്ച്പിയും 90എൻഎം ടോർക്കും നൽകുന്നതാണ് സെലരിയോയിലെ 1.0ലിറ്റർ കെ10 എൻജിൻ. 793സിസി ഡിഡിഐഎസ് പെട്രോൾ എൻജിൻ ഉല്പാദിപ്പിക്കുന്നത് 47ബിഎച്ച്പിയും 125എൻഎം ടോർക്കുമാണ്.

വില: ദില്ലി എക്സ്ഷോറൂം 4.03-5.90ലക്ഷം

ഡാറ്റ്‌സൺ റെഡി-ഗോ

ഡാറ്റ്‌സൺ റെഡി-ഗോ

ഈ പട്ടികയിൽ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള കാറാണ് റെഡി-ഗോ. ആകർഷകമായ നിറത്തിലും കാഴ്ചയിൽ മികവേറിയ ഡിസൈൻ ശൈലിയിലുമുള്ള മോഡലാണിത്. മികച്ച മൈലേജും അതുപോലെ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുമുള്ള ക്രോസോവർ മോഡലാണ് റെഡി-ഗോ.

കാറിൽ കോളേജിലൊന്ന് ഷൈൻ ചെയ്യണമെങ്കിൽ ഇതാ കിടിലൻ കാറുകൾ!!!

ചാർജിംഗ് പോയിന്റ്, ഷിഫ്റ്റ്-അപ് ഇന്റിക്കേറ്റർ എന്നീ ഫീച്ചറുകൾ ഈ വാഹനത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. ചെറിയ കാറായതിനാൽ നിരത്തിലൂടെ വളരെ എളുപ്പത്തിൽ ഓടിച്ചുപോകാമെന്നുള്ളതാണ് ഈ ബജറ്റ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത.

കാറിൽ കോളേജിലൊന്ന് ഷൈൻ ചെയ്യണമെങ്കിൽ ഇതാ കിടിലൻ കാറുകൾ!!!

റിനോ ക്വിഡിലുള്ള അതെ 800സിസി എൻജിനാണ് ഡാറ്റ്സൺ ഈ വാഹനത്തിലുപയോഗിച്ചിരിക്കുന്നത്. 5 സ്പീഡ് മാനുവൽ ഗിയർബോക്സുള്ള എൻജിൻ 53ബിഎച്ച്പി കരുത്തും 72എൻഎം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്.

വില: ദില്ലി എക്സ്ഷോറൂം 2.39-3.55ലക്ഷം

കൂടുതല്‍... #കാർ #car
English summary
Best Four-Wheelers For College Students In India
Story first published: Wednesday, November 30, 2016, 16:57 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark