മാരുതി കുതിക്കുന്നു, ക്വിഡ് പിന്നാലെ; ഹ്യുണ്ടായ് തകർന്നു

Written By:

ചില വാഹന നിർമാതാക്കൾക്ക് നല്ല വാർത്തകൾ സമ്മാനിച്ച് കൊണ്ടാണ് മാർച്ച് കടന്ന് പോയത്. എന്നാൽ വില്പനയുടെ കാര്യത്തിൽ മറ്റ് ചിലർക്ക് ഉദ്ദേശിച്ച രീതിയിലുള്ള മികവ് പുലർത്താൻ കഴിഞ്ഞില്ല. മാരുതിയാണ് വിപണിയിലിപ്പോൾ ശക്തമായി നിലക്കൊള്ളുന്നത്. ഹ്യുണ്ടായ്ക്കാകട്ടെ വിപണിയിൽ വൻ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്.

കാർ വാങ്ങാനുള്ള ഒരുക്കത്തിലാണോ ചില മികച്ച കാറുകളെ പരിചയപ്പെടാം

ചെറുകാർ സെഗ്മെന്റിൽ റിനോ ക്വിഡും മികച്ച പ്രകടനത്തോടെ മുന്നേറുന്നു. നിലവിൽ മാരുതിയാണ് വില്പനയിൽ മുൻനിരയിലുള്ളതെങ്കിലും മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന റിനോ ക്വിഡ് ഒരു ഭീഷണിയായി തീരുമോ? അടുത്ത വർഷം ആരുമുന്നിലെത്തുമെന്ന് കാണേണ്ടിയിരിക്കുന്നു.

10. ഹോണ്ട സിറ്റി

10. ഹോണ്ട സിറ്റി

വിപണിയിൽ ഹോണ്ട പല മോഡലുകളും എത്തിച്ചെങ്കിലും മികച്ച വില്പന കാഴ്ചവെച്ചത് സിറ്റിയാണ്. മാർച്ചിൽ 5,662യൂണിറ്റുകളാണ് വിറ്റഴിച്ച സിറ്റി പത്താം സ്ഥാനത്താണുള്ളത്.

ഹോണ്ട സിറ്റി

ഹോണ്ട സിറ്റി

സിറ്റിയുടെ പെട്രോൾ എൻജിനും പുതിയ ഡീസൽ എൻജിനുമാണ് കൂടുതൽ വില്പന നേടിക്കൊടുക്കന്ന രണ്ട് പ്രധാന ഘടകങ്ങൾ.

 9. മാരുതി സുസുക്കി ബലെനോ

9. മാരുതി സുസുക്കി ബലെനോ

ബലെനോയുടെ 6,236 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചിരിക്കുന്നത്. എസ്‌ക്രോസിന് ശേഷം നെക്സ വഴി വിറ്റഴിക്കുന്ന രണ്ടാമത്തെ വാഹനമാണിത്.

മാരുതി സുസുക്കി ബലെനോ

മാരുതി സുസുക്കി ബലെനോ

ഈയിടെയായി നെക്സയ്ക്ക് ചില പഴികേൾക്കേണ്ടി വന്നെങ്കിലും ബലെനോയുടെ വില്പനയ്ക്കിത് ബാധകമായില്ല. വില്പനയിൽ ഒമ്പതാം സ്ഥാനത്താണ് ബലെനോ.

8. ഹ്യുണ്ടായ് എലൈറ്റ് ഐ20

8. ഹ്യുണ്ടായ് എലൈറ്റ് ഐ20

വില്പനയിൽ എട്ടാം സ്ഥാനത്താണ് എലൈറ്റ് ഐ20. മാർച്ച് മാസം 8,713യൂണിറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്. കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ വില്പനയിൽ അല്പം ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

ഹ്യുണ്ടായ് എലൈറ്റ് ഐ20

ഹ്യുണ്ടായ് എലൈറ്റ് ഐ20

കഴിഞ്ഞ വർഷം 10,415 യൂണിറ്റുകളാണ് ഈ കൊറിയൻ നിർമാതാവ് വിറ്റഴിച്ചിട്ടുള്ളത്. എതിരാളിയായ ബലെനോയുടെ വരവാണ് എലൈറ്റ് ഐ20യുടെ വില്പനയിലുള്ള കുറവിന് കാരണം.

7. മാരുതി സുസുക്കി സെലരിയോ

7. മാരുതി സുസുക്കി സെലരിയോ

8,859യൂണിറ്റുകളാണ് മാരുതി കഴിഞ്ഞമാസം വിറ്റഴിച്ചിരിക്കുന്നത്. 5,074യൂണിറ്റുകൾ വിറ്റഴിച്ച് കഴിഞ്ഞ വർഷം ഏറ്റവും പിന്നിലായിരുന്നു സെലരിയോ.

മാരുതി സുസുക്കി സെലരിയോ

മാരുതി സുസുക്കി സെലരിയോ

കമ്പനി പുതിയ ഡീസൽ എൻജിൻ ഉൾപ്പെടുത്തിയതാണ് ഈ വർഷം വില്പനയിലുള്ള വർധനവിന് കാരണം.

6. ഹ്യുണ്ടായ് ഗ്രാന്റ് ഐ10

6. ഹ്യുണ്ടായ് ഗ്രാന്റ് ഐ10

ഹ്യുണ്ടായുടെ ബെസ്റ്റ് സെല്ലർ എന്ന വിശേഷണമുള്ള ഗ്രാന്റ് ഐ10ന്റെ 9,544യൂണിറ്റുകളാണ് കഴിഞ്ഞമാസം വിറ്റഴിച്ചിരിക്കുന്നത്.

 ഹ്യുണ്ടായ് ഗ്രാന്റ് ഐ10

ഹ്യുണ്ടായ് ഗ്രാന്റ് ഐ10

കഴിഞ്ഞ വർഷത്തേക്കാൾ വില്പന അല്പം അധികമാണെങ്കിലും ടാറ്റ പുതിയ ടിയാഗോ എത്തിച്ചിരിക്കുന്നതിനാൽ മത്സരം ഒന്നുകൂടെ മുറുകുകയാണ്. ആറാം സ്ഥാനമാണ് ഗ്രാന്റ് ഐ10ന്.

5. റിനോ ക്വിഡ്

5. റിനോ ക്വിഡ്

റിനോ ക്വിഡ് വിൽപന നിരക്കിൽ മുന്നേറ്റമാണ് നടത്തുന്നത്. കഴിഞ്ഞ മാസം 9,743യൂണിറ്റുകൾ വിറ്റഴിച്ച് അഞ്ചാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു.

റിനോ ക്വിഡ്

റിനോ ക്വിഡ്

വളരെ വൈകാതെ തന്നെ കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയിൽ ഒന്നാമതായി എത്താനുള്ള സാധ്യതയുണ്ട്.

4. മാരുതി സുസുക്കി സ്വിഫ്റ്റ്

4. മാരുതി സുസുക്കി സ്വിഫ്റ്റ്

നാലാം സ്ഥാനത്തുള്ളത് മാരുതി സുസുക്കി സ്വിഫ്റ്റാണ്. മാർച്ചിൽ സ്വഫ്റ്റിന്റെ 14,524 യൂണിറ്റുകളാണ് വിറ്റഴിച്ചിട്ടുള്ളത്.

മാരുതി സുസുക്കി സ്വിഫ്റ്റ്

മാരുതി സുസുക്കി സ്വിഫ്റ്റ്

കഴിഞ്ഞവർഷം മാർച്ചുമായി താരതമ്യം ചെയ്യുമ്പോളിത് കുറവാണ്. കഴിഞ്ഞ മാർച്ചിൽ 16,722 യൂണിറ്റുകളാണ് വിറ്റഴിച്ചിട്ടുള്ളത്.

3. മാരുതി വാഗൺ ആർ

3. മാരുതി വാഗൺ ആർ

14,577 യൂണിറ്റുകൾ വിറ്റഴിച്ച് മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് വാഗൺ ആർ ആണ്. കഴിഞ്ഞ വർഷത്തേക്കാൾ കുറവ് യൂണിറ്റുകളാണ് വിറ്റഴിച്ചതെങ്കിലും മറ്റ് വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വില്പനയിൽ മൂന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.

മാരുതി വാഗൺ ആർ

മാരുതി വാഗൺ ആർ

കഴിഞ്ഞ വർഷം മാരുതി15,198 യൂണിറ്റുകളാണ് വിറ്റഴിച്ചിട്ടുള്ളത്.

2. മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയർ

2. മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയർ

കോംപാക്ട് സെഡാൻ സെഗ്മെന്റിൽ രണ്ടാമതായി കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനമാണ് സ്വിഫ്റ്റ് ഡിസയർ. വിപണിയിൽ എത്തിയ ഉടനെ വലിയ രീതിയിലുള്ള പ്രതികരണം ലഭിച്ചില്ലെങ്കിലും കാലക്രമേണ മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തിയത് കാരണം ജനപ്രീതി നേടിയെടുക്കാൻ സാധിച്ചു.

മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയർ

മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയർ

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതലായി വിറ്റഴിക്കുന്ന രണ്ടാമത്തെ സെഡാനാണ് സ്വിഫ്റ്റ് ഡിസയർ. മാർച്ചിൽ 17,796 യൂണിറ്റുകളാണ് വിറ്റഴിച്ചിട്ടുള്ളത്.

1. മാരുതി ഓൾട്ടോ

1. മാരുതി ഓൾട്ടോ

ഇന്ത്യയിലെ കാറുകളുടെ ചാമ്പ്യൻ എന്നുവേണം ഓൾട്ടോയെ വിശേഷിപ്പിക്കാൻ. മാർച്ചിൽ 22.101യൂണിറ്റുകൾ വിറ്റഴിച്ച് ഓൾട്ടോ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.

മാരുതി ഓൾട്ടോ

മാരുതി ഓൾട്ടോ

കഴിഞ്ഞ വർഷത്തേക്കാൾ അല്പം കുറവാണ്. കഴിഞ്ഞ മാർച്ചിൽ 24,961യൂണിറ്റുകളാണ് മാരുതി വിറ്റഴിച്ചിരുന്നത്. ഇപ്പോൾ ക്വിഡും ഒന്നാമതായി എത്താനുള്ള ശ്രമത്തിലാണ്. അടുത്ത തവണയാര് ഒന്നാമത് എത്തുമെന്നുള്ളത് കണ്ടറിയാം.

മാരുതി കുതിക്കുന്നു, ക്വിഡ് പിന്നാലെ; ഹ്യുണ്ടായ് തകർന്നു

നാലുമാസത്തിനുള്ളിൽ 40,000യൂണിറ്റുകൾ വിറ്റഴിച്ച് മാരുതിയുടെ ഹൈബ്രിഡ് കാറുകൾ

മഹീന്ദ്രയുടെ മിനി ബൊലേറോയ്ക്കായി കാത്തിരിക്കൂ

കൂടുതല്‍... #കാർ #car
English summary
Top 10 Selling Cars In India During March 2016
Story first published: Wednesday, April 6, 2016, 18:52 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark