പുതിയ ബിഎംഡബ്ല്യൂ 3 സീരീസ് ജിടി ഇന്ത്യയിൽ; വില 43.30 ലക്ഷം

Written By:

ഉത്സവക്കാലം പ്രമാണിച്ച് നിരവധി പുതിയ കാറുകളാണ് ഇന്ത്യൻ വിപണി ലക്ഷ്യംവച്ചെത്തുന്നത്. അക്കൂട്ടത്തിൽ ജർമൻ കാർ നിർമാതാവായ ബിഎഡബ്ലൂവും പുതിയ കാറുമായി എത്തിയിരിക്കുന്നു. ഡീസൽ, പെട്രോൾ വകഭേദങ്ങളിൽ ത്രീ സീരീസ് ഗ്രാൻ ടൂറിസ്മോ ആണ് വിപണി പിടിച്ചിരിക്കുന്നത്.

പുതിയ ബിഎംഡബ്ല്യൂ 3 സീരീസ് ജിടി ഇന്ത്യയിൽ; വില 43.30 ലക്ഷം

ദില്ലി എക്സ്ഷോറൂം 43.30 ലക്ഷം പ്രാരംഭ വിലയിൽ ഇന്ത്യയിലെ എല്ലാ ബിഎംഡബ്ല്യൂ ഷോറൂമുകളിലും ത്രീ സീരീസ് ജിടി ലഭ്യമായിരിക്കുന്നതാണ്.

ബിഎംഡബ്ല്യൂ 3 സീരീസ് ജിടി വില

ബിഎംഡബ്ല്യൂ 3 സീരീസ് ജിടി വില

  • ബിഎംഡബ്ല്യൂ 320ഡി ഗ്രാൻ ടൂറിസ്മോ സ്പോർട് ലൈൻ-43,30,000 രൂപ
  • ബിഎംഡബ്ല്യൂ 320ഡി ഗ്രാൻ ടൂറിസ്മോ ലക്ഷ്വറി ലൈൻ- 46,50,000രൂപ
  • ബിഎംഡബ്ല്യൂ 330ഐ ഗ്രാൻ ടൂറിസ്മോ ലക്ഷ്വറി ലൈൻ- 47,50,000രൂപ

പുതിയ ബിഎംഡബ്ല്യൂ 3 സീരീസ് ജിടി ഇന്ത്യയിൽ; വില 43.30 ലക്ഷം

രണ്ട് വ്യത്യസ്ത എൻജിൻ ഓപ്ഷനുകളോടെയാണ് പുതിയ ബിഎംഡബ്ല്യൂ ത്രീ സീരീസിനെ ലഭ്യമാക്കിയിട്ടുള്ളത്.

പുതിയ ബിഎംഡബ്ല്യൂ 3 സീരീസ് ജിടി ഇന്ത്യയിൽ; വില 43.30 ലക്ഷം

187ബിഎച്ച്പിയും 400എൻഎം ടോർക്കും നൽകുന്ന 2.0ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എൻജിനാണ് 320ഡി വേരിയന്റുകൾക്ക് കരുത്തേകുന്നത്.

പുതിയ ബിഎംഡബ്ല്യൂ 3 സീരീസ് ജിടി ഇന്ത്യയിൽ; വില 43.30 ലക്ഷം

330ഐ വേരിയന്റിന് കരുത്തുപകരാൻ 248.5 ബിഎച്ച്പിയും 350എൻഎം ചോർക്കും നൽകുന്ന 2.0ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്.

പുതിയ ബിഎംഡബ്ല്യൂ 3 സീരീസ് ജിടി ഇന്ത്യയിൽ; വില 43.30 ലക്ഷം

ചക്രങ്ങളിലേക്ക് പവർ എത്തിക്കുന്നതിനായി 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഇരു എൻജിനുകളിലും ഉപയോഗിച്ചിട്ടുള്ളത്.

പുതിയ ബിഎംഡബ്ല്യൂ 3 സീരീസ് ജിടി ഇന്ത്യയിൽ; വില 43.30 ലക്ഷം

7.7 സെക്കന്റു കൊണ്ടാണ് 3 സീരീസ് ജിടി ഡീസൽ മോഡൽ പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റർ വേഗത കൈവരിക്കുന്നത്.

പുതിയ ബിഎംഡബ്ല്യൂ 3 സീരീസ് ജിടി ഇന്ത്യയിൽ; വില 43.30 ലക്ഷം

പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റർ വേഗത കൈവരിക്കാൻ 6.1 സെക്കന്റാണ് 330ഐ പെട്രോൾ വേരിയന്റിന് ആവശ്യമായിട്ടുള്ളത്. ഡീസൽ മോഡലിനേക്കാൾ 1.5 സെക്കന്റ് വേഗത്തിലാണ് പെട്രോൾ മോഡൽ വേഗമാർജ്ജിക്കുന്നത്.

പുതിയ ബിഎംഡബ്ല്യൂ 3 സീരീസ് ജിടി ഇന്ത്യയിൽ; വില 43.30 ലക്ഷം

മുൻ ത്രീ സീരീസ് കാറുകളിൽ നിന്ന് വ്യത്യസ്തമായി പുതിയൊരു ഡിസൈൻ ശൈലിയിലാണ് ഗ്രാൻ ടൂറിസ്മോയുടെ നിർമാണം നടത്തിയിട്ടുള്ളത്.

പുതിയ ബിഎംഡബ്ല്യൂ 3 സീരീസ് ജിടി ഇന്ത്യയിൽ; വില 43.30 ലക്ഷം

പുതുക്കിയ എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽലാമ്പ്, വലുപ്പമേറിയ എയർ വെന്റുകളോടു കൂടിയ പുതുക്കിയ ബംബർ എന്നിവയാണ് മുൻഭാഗത്തെ പുതുമകൾ.

പുതിയ ബിഎംഡബ്ല്യൂ 3 സീരീസ് ജിടി ഇന്ത്യയിൽ; വില 43.30 ലക്ഷം

പുതിയ ബംബർ, എൽ ഷേപ്പിൽ എൽഇഡി എലമെന്റുള്ള ടെയിൽ ലാമ്പ്, റിയർ സ്പോയ്‌ലർ എന്നീ സവിശേഷതകളാണ് പിൻഭാഗത്തായി ഉൾപ്പെടുത്തിയിട്ടുള്ളത്.

പുതിയ ബിഎംഡബ്ല്യൂ 3 സീരീസ് ജിടി ഇന്ത്യയിൽ; വില 43.30 ലക്ഷം

ക്രോം, വുഡ് എന്നിവ ഉൾപ്പെടുത്തി അകത്തളത്തിൽ ചില പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്. ഇതു പുതിയ 3 സീരീസ് ജിടിക്കൊരു പ്രീമിയം ലുക്കും പകരുന്നു.

പുതിയ ബിഎംഡബ്ല്യൂ 3 സീരീസ് ജിടി ഇന്ത്യയിൽ; വില 43.30 ലക്ഷം

ഡ്രൈവറുടേയും യാത്രക്കാരുടേയും സുരക്ഷയ്ക്കായി മികച്ച സുരക്ഷാ സന്നാഹങ്ങളും ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എയർബാഗ്, എബിഎസ്, ട്രാക്ഷൻ കൺട്രോൾ, കോർണർ ബ്രേക്കിംഗ്, ഇലക്ട്രോണിക് വെഹിക്കിൾ ഇംമ്മോബലൈസർ എന്നീങ്ങനെ പോകുന്നു ആ നിര.

കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW 3 Series GT Launched In India; Prices Start At Rs. 43.30 Lakh
Please Wait while comments are loading...

Latest Photos