ബുഗാട്ടി കൈറോൺ- ലോകത്തിലെ വേഗതകൂടിയ കാർ

Written By:

ലോകത്തിൽ വെച്ച് ഏറ്റവും വേഗതകൂടിയ കാറെന്ന വിശേഷണമുള്ള ബുഗാട്ടി വെയ്റോണിന്റെ പിൻഗാമി കൈറോണിനെ മാർച്ച് 3 മുതൽ 13വരെ നടക്കുന്ന ജനീവ ഓട്ടോഷോയിൽ പ്രദർശിപ്പിക്കും. വേഗതയിൽ ഈ വാഹനത്തിന് വെയ്റോണിനെ കടത്തിവെട്ടാനുള്ള കഴിവുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

1920-30 കാലഘട്ടത്തിൽ ബുക്കാട്ടി വർക്സ് ഡ്രൈവറായിരുന്ന ലൂയിസ് കൈറോണിനോടുള്ള ആദരവായിട്ടാണ് കൈറോൺ എന്ന പേരു നൽകിയിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. പ്രദർശനത്തിന് മുൻപ് തന്നെ കൈറോണിന് 150 ഓർഡറുകൾ ലഭിച്ചുവെന്നാണ് കമ്പനിയുടെ അവകാശവാദം. കൂടുതൽ കൈറോൺ വിശേഷങ്ങൾക്ക് താളുകളിലേക്ക് നീങ്ങൂ.

ബുക്കാട്ടി കൈറോൺ- ലോകത്തിലെ വേഗതകൂടിയ കാർ

വേഗതകൂടിയ കാർ എന്ന പദവി ഇതുവരെ വെറോണിന് സ്വന്തമായിരുന്നു. മണിക്കൂറിൽ 415 കിലോമീറ്റർ വേഗതായാണ് ഈ വാഹനത്തിനുണ്ടായിരുന്നത്.

ബുക്കാട്ടി കൈറോൺ- ലോകത്തിലെ വേഗതകൂടിയ കാർ

മണിക്കൂറിൽ 420 കിലോമീറ്റർ വേഗത കൈവരിക്കുന്ന കൈറോൺ മുൻഗാമിയുടെ ഈ പദവി തിരുത്തിക്കുറിച്ചിരിക്കുന്നു.

ബുക്കാട്ടി കൈറോൺ- ലോകത്തിലെ വേഗതകൂടിയ കാർ

2.5 സെക്കന്റുകൾ കൊണ്ട് പൂജ്യത്തിൽ നിന്നു 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കൈറോണിന് സാധിക്കും.

ബുക്കാട്ടി കൈറോൺ- ലോകത്തിലെ വേഗതകൂടിയ കാർ

6.5 സെക്കന്റിൽ 200 കിലോമീറ്റർ വേഗതയും 13.6 സെക്കന്റുകൾ കൊണ്ട് 300 കിലോമീറ്റർ വേഗതയും കൈവരിക്കാൻ കഴിയും ഈ വാഹനത്തിന്.

ബുക്കാട്ടി കൈറോൺ- ലോകത്തിലെ വേഗതകൂടിയ കാർ

8ലിറ്റർ ക്വാഡ് ടർബോ ഡബ്ല്യൂ 16 എൻജിനാണ് ഈ ടൂ സീറ്റർ സൂപ്പർ കാറിന് കരുത്തേകുന്നത്. 1479 ബിഎച്ച്പി കരുത്തും 163 കെജിഎം ടോർക്കുമാണിതിനുള്ളത്.

ബുക്കാട്ടി കൈറോൺ- ലോകത്തിലെ വേഗതകൂടിയ കാർ

വെറോണിന്റെ നിർമാണം 400 യൂണിറ്റിലൊതുക്കിയ കമ്പനി കൈറോണിന്റെ 500 യൂണിറ്റുകളാണ് നിർമിച്ചിട്ടുള്ളത്.

ബുക്കാട്ടി കൈറോൺ- ലോകത്തിലെ വേഗതകൂടിയ കാർ

ഇന്ത്യൻ വില 17.82 കോടിയാകുമെന്നാണ് കണക്കാക്കുന്നത്.

കൂടുതൽ വായിക്കുക

കൂടുതല്‍... #ബുഗാട്ടി #bugatti
English summary
Bugatti Launches The Veyron's Successor - The 1479bhp Chiron

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark