ഹൈഡ്രജനിൽ ഓടും റാസ

Written By:

യുറോപ്പ്യൻ കമ്പനിയായ റിവർസിംബിൾ പുതിയ ഹൈഡ്രജൻ ഫ്യുവൽ സെൽ കാറിന് രൂപം നൽകി. പെട്രോൾ, ഡീസൽ ഇന്ധനങ്ങൾക്ക് പകരം ഹൈഡ്രജൻ ഇന്ധനമാക്കി ഓടുന്ന ഈ കാറിന് റാസ എന്ന പേരാണ് നൽകിയിരിക്കുന്നത്. യൂറോപ്പ്യൻ പൊതു നിരത്തിൽ കമ്പനിയിതിന്റെ പരീക്ഷണ ഓട്ടവും നടത്തിക്കഴിഞ്ഞു.

റാസയുടെ വില സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. 2018ന്റെ തുടക്കത്തോടുകൂടി റാസ വിപണിയിലെത്തുമെന്നാണ് കരുതുന്നത്. കൂടുതൽ വായിക്കാൻ താളുകളിലേക്ക് നീങ്ങൂ.

ഹൈഡ്രജനിൽ ഓടും റാസ

ഏകദേശം 97 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന കാറിന് 1.5കിലോ ഹൈഡ്രജൻ ഉപയോഗിച്ച് 482 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയും.

ഹൈഡ്രജനിൽ ഓടും റാസ

വാഹനം ഓടിത്തുടങ്ങുമ്പോൾ 8.5കിലോവാട്ട് ഫ്യുവൽ സെല്ലിലൂടെ ഹൈഡ്രജൻ കടന്നുപോകുന്നു.

ഹൈഡ്രജനിൽ ഓടും റാസ

ഇപ്രകാരം ഹൈഡ്രജൻ കടന്നുപോകുമ്പോൾ അത് ഓക്സിജനുമായി കൂടിച്ചേർന്ന് ക്യാറ്റലിക് റിയാക്ഷന്റെ ഫലമായി വെള്ളവും കറന്റും ഉല്പാദിപ്പിക്കുന്നു.

ഹൈഡ്രജനിൽ ഓടും റാസ

ഇങ്ങനെ ഉണ്ടാകുന്ന കറന്റ് ഉപയോഗിച്ചാണ് വാഹനം ചലിക്കുന്നത്. കൂടാതെ ബ്രേക്കിംഗിനിടെ ഉണ്ടാകുന്ന ഊർജ്ജവും വാഹനം ചലിക്കാൻ സഹായിക്കുന്നു.

ഹൈഡ്രജനിൽ ഓടും റാസ

മറ്റ് വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി പുകയ്ക്ക് പകരം വെള്ളമാണ് ഇതിന്റെ എക്സോസ്റ്റിലൂടെ പുറന്തളളപ്പെടുന്നത്. അതിനാൽ അന്തരീക്ഷ മലിനീകരണ ഭീതിയും വേണ്ട.

ഹൈഡ്രജനിൽ ഓടും റാസ

ഹൈഡ്രജൻ എളുപ്പം തീപിടിക്കുന്നതിനാൽ ഇതിന്റെ ഇന്ധന ടാങ്ക് പ്രത്യേകതരത്തിലാണ് നിർമ്മിച്ചതെന്ന് കമ്പനി വ്യക്തമാക്കി.

ഹൈഡ്രജനിൽ ഓടും റാസ

ഈ വാഹനത്തിന്റെ നാല് ടയറുകൾക്കും പ്രത്യേകം മോട്ടറുകളാണ് ഘടിപ്പിച്ചിരിക്കുന്നത്.

ഹൈഡ്രജനിൽ ഓടും റാസ

ഫോർവീൽ ഡ്രൈവ് സാധ്യമാക്കുന്ന വാഹനം മികച്ച പെർഫോമൻസ് കാഴ്ചവെക്കുമെന്ന് കമ്പനി ഉറച്ച് വിശ്വസിക്കുന്നു.

ഹൈഡ്രജനിൽ ഓടും റാസ

ഏകദേശം പതിനഞ്ച് വർഷത്തെ ഗവേഷണങ്ങളുടെ ഫലമായിട്ടാണ് വാഹനം വികസപ്പിച്ചെടുത്തതെന്ന് കമ്പനി വ്യക്തമാക്കി.

ഹൈഡ്രജനിൽ ഓടും റാസ

വാഹനം പുറത്തിറങ്ങുന്നതോടു കൂടി യൂറോപ്പിൽ 15 ഹൈഡ്രജൻ ഫില്ലിംഗ് സ്റ്റേഷനുകൾ തുറക്കുമെന്ന് കൂടി കമ്പനി വ്യക്തമാക്കി.

 
കൂടുതല്‍... #കാർ #car
English summary
This car travels 300 miles on just 85oz of (hydrogen) gas
Story first published: Monday, February 22, 2016, 13:35 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark