ജിഎം സ്പിനിനെ ഒഴിവാക്കി; പകരം ബീറ്റ് ആക്ടീവ് എത്തും

By Praseetha

ജനറൽ മോട്ടേഴ്സ് ഇന്ത്യ മുൻപെ പ്രഖ്യാപിച്ചതിന് വിരുദ്ധമായി മൾട്ടി പർപസ് വെഹിക്കിളായ സ്പിനിന് പകരം ഷവർലെ 'ബീറ്റ് ആക്ടീവ് ' എന്ന ക്രോസോവർ മോഡലിനെയാണ് ആദ്യം വിപണിയിലെത്തിക്കുന്നത്. യൂട്ടിലിറ്റി വാഹനങ്ങളോടുള്ള ആഭിമുഖ്യം പ്രകടിപ്പിക്കാനാണ് ബീറ്റ് ആക്ടീവിനെ പുറത്തിറക്കാനുള്ള നടപടി കൈക്കൊണ്ടിരിക്കുന്നത്.

ഇതുപ്രമാണിച്ച് അടുത്ത വർഷം നിശ്ചയിച്ചിരുന്ന 'സ്പിൻ' എം പി വിയുടെ അരങ്ങേറ്റം കമ്പനി വേണ്ടെന്ന് വെച്ചു. വളർച്ചാ സാധ്യതയേറിയ എസ് യു വി സെഗ്മെന്റിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണിപ്പോൾ കമ്പനി ഈ പുതിയ നീക്കം.

സ്പിനിനെ ജിഎം ഒഴിവാക്കി; പകരം ബീറ്റ് ആക്ടീവ് എത്തും

ഇക്കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ കൺസെപ്റ്റ് രൂപത്തിൽ കമ്പനി ഈ എസ്‌യുവി വാഹനത്തെ അവതരിപ്പിച്ചിരുന്നു. ബീറ്റ് ആക്ടീവിനാകട്ടെ മികച്ച പ്രതികരണവുമായിരുന്നു എക്സ്പോയിൽ നിന്നു ലഭിച്ചത്.

സ്പിനിനെ ജിഎം ഒഴിവാക്കി; പകരം ബീറ്റ് ആക്ടീവ് എത്തും

സോഫ്റ്റ് റോഡർ എന്ന വിശേഷണം നൽകുന്ന ഷെവർലെ ബീറ്റ് ആക്ടീവിന്റെ നിർമാണം ഇന്ത്യയിൽ തന്നെയാണ് നടത്തുക എന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

സ്പിനിനെ ജിഎം ഒഴിവാക്കി; പകരം ബീറ്റ് ആക്ടീവ് എത്തും

മികച്ച സൗകര്യങ്ങളും സംവിധാനങ്ങളും ഉൾപ്പെടുത്തിയ അകത്തളം കൂടാതെ മികച്ച ഡ്രൈവിംഗ് അനുഭൂതി എന്നിവയാണ് ഈ എസ്‌യുവി പ്രദാനം ചെയ്യുകയെന്ന് കമ്പനി വ്യക്തമാക്കി.

സ്പിനിനെ ജിഎം ഒഴിവാക്കി; പകരം ബീറ്റ് ആക്ടീവ് എത്തും

സ്പിൻ എം പി വിയെ അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കുമെന്നായിരുന്നു ജി എം നേരത്തെ വെളിപ്പെടുത്തിയിരുന്നത്.

സ്പിനിനെ ജിഎം ഒഴിവാക്കി; പകരം ബീറ്റ് ആക്ടീവ് എത്തും

ഹോണ്ടയുടെ മൊബിലിയൊ, റിനോ ലോജി എന്നീ എം പി വികൾക്കു ലഭിച്ച തണുപ്പൻ സ്വീകരണമായിരിക്കും ജി എംമിനെ ഈ തീരുമാനത്തിൽ നിന്ന് പിൻവലിച്ചത്.

സ്പിനിനെ ജിഎം ഒഴിവാക്കി; പകരം ബീറ്റ് ആക്ടീവ് എത്തും

എം പി വികളോട് അത്ര താല്പര്യം കാണിക്കാത്ത ഇന്ത്യൻ വിപണി എന്നാൽ എസ് യു വികൾക്ക് ഉജ്ജ്വല വരവേൽപാണ് നൽകുന്നത്.

സ്പിനിനെ ജിഎം ഒഴിവാക്കി; പകരം ബീറ്റ് ആക്ടീവ് എത്തും

ഹ്യുണ്ടായ് ക്രേറ്റ, മാരുതി സുസുക്കിയുടെ വിറ്റാര ബ്രെസ, മഹീന്ദ്രയുടെ ടി യു വി 300, കെ യു വി 100 എന്നീ വാഹനങ്ങൾ എസ്‌യുവി സെഗ്മെന്റിൽ തകർപ്പൻ വില്പനയാണ് കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്.

സ്പിനിനെ ജിഎം ഒഴിവാക്കി; പകരം ബീറ്റ് ആക്ടീവ് എത്തും

മെയ് മാസത്തെ വില്പനയിൽ എസ് യു വി അടക്കമുള്ള യൂട്ടിലിറ്റി വാഹനങ്ങൾ 35.88 ശതമാനം വർധനവാണ് വില്പനയിൽ കാഴ്ചവെച്ചിട്ടുള്ളത്.

സ്പിനിനെ ജിഎം ഒഴിവാക്കി; പകരം ബീറ്റ് ആക്ടീവ് എത്തും

ഈ അനുകൂല സാഹചര്യം പരിഗണിച്ചാവാം സ്പിൻ വേണ്ടെന്ന് വെച്ച് ബീറ്റ് ആക്ടീവിനെ പുറത്തിറക്കാൻ കമ്പനി തീരുമാനിച്ചത്.

സ്പിനിനെ ജിഎം ഒഴിവാക്കി; പകരം ബീറ്റ് ആക്ടീവ് എത്തും

അടുത്ത രണ്ടു വർഷത്തിനുള്ളിൽ അഞ്ചു പുതിയ കാറുകളാണ് ഇന്ത്യൻ വിപണിയെ ലക്ഷ്യമിട്ട് കമ്പനി പുറത്തിറക്കുന്നത്.

സ്പിനിനെ ജിഎം ഒഴിവാക്കി; പകരം ബീറ്റ് ആക്ടീവ് എത്തും

ബീറ്റ് ആക്ടീവ് കൂടാതെ ട്രെയിൽബ്ലേസർ, ബീറ്റ്, എസൻഷ്യ, ക്രൂസ്, എന്നിവയാണ് ജിഎം ഇന്ത്യൻ വിപണിയിലെത്തിക്കുന്ന അടുത്ത പുതിയ അവതാരങ്ങൾ.

കൂടുതൽ വായിക്കൂ

പോക്കറ്റിലൊതുങ്ങുന്ന മികച്ച 10 ഓട്ടോമാറ്റിക് കാറുകൾ

കൂടുതൽ വായിക്കൂ

ഡിസയറിനെ വെല്ലാനെത്തി ഇന്ത്യൻ നിർമിത 'അമിയോ'

Most Read Articles

Malayalam
കൂടുതല്‍... #ഷവർലെ #chevrolet
English summary
General Motors to go-ahead with Chevrolet Beat Activ, shelves plans to launch Spin MPV
Story first published: Friday, June 17, 2016, 18:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X