ഷവർലെ ക്രൂസിന്റെ വിലയിൽ വൻകുറവ്

Written By:

ജനറൽ മോട്ടേഴ്സ് ഇന്ത്യ പുതിയ മിഡ്-സൈസ് സെഡാൻ 'ഷവർലെ ക്രൂസ് 2016'ന്റെ വില കുറച്ചു. വിപണിയിലിറക്കി ഒരു മാസം കഴിഞ്ഞിരിക്കെയാണ് വില കുറവ് ഏർപ്പെടുത്തിയിരിക്കുന്നത്. ടോപ്പ് വേരിയന്റുകൾക്ക് 86,000 രൂപയും എൻട്രിലെവൽ മോഡലുകൾക്ക് 73,000 രൂപാനിരക്കിലുമാണ് വില കുറച്ചത്.

ജനവരി 30നാണ് കമ്പനി ഈ ഫേസ്‌ലിഫ്റ്റ് ക്രൂസിനെ വിപണിയിൽ എത്തിച്ചത്. 14.68 ലക്ഷത്തിനും 17.81ലക്ഷത്തിനും ഇടയിലായിരുന്ന വില ഇപ്പോൾ 13.95 നും 16.95 ലക്ഷത്തിനും ഇടയിലാക്കി കുറച്ചിരിക്കുകയാണ്. വില്പനനിരക്ക് വർധിപ്പിക്കാൻ വേണ്ടിയാണ് വിലക്കുറവ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കമ്പനി. ആകര്‍ഷകമായ വിലയിലും ഡിസൈനിനുമൊപ്പം ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തിയ പുത്തൻ ക്രൂസിന് പ്രീമിയം എക്സിക്യൂട്ടിവ് സെഡാൻ സെഗ്മെന്റിൽ ചില മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ വിശ്വാസം. കൂടുതൽ വാർത്തകൾക്കായി താളുകളിലേക്ക് നീങ്ങൂ.

To Follow DriveSpark On Facebook, Click The Like Button
വിവിധ വകഭേദങ്ങളുടെ ദില്ലി ഷോറൂം വിലകൾ

വിവിധ വകഭേദങ്ങളുടെ ദില്ലി ഷോറൂം വിലകൾ

ഷെവർലെ ക്രൂസ് എൽ ടി

  • പുതുക്കിയ വില- 13.95ലക്ഷം
  • പഴയ വില- 14.68 ലക്ഷം
  • വ്യത്യാസം- 73,000രൂപ
വിവിധ വകഭേദങ്ങളുടെ ദില്ലി ഷോറൂം വിലകൾ

വിവിധ വകഭേദങ്ങളുടെ ദില്ലി ഷോറൂം വിലകൾ

ഷെവർലെ ക്രൂസ് എൽ ടി സെഡ്

  • പുതുക്കിയ വില- 15.95ലക്ഷം
  • പഴയ വില- 16.75 ലക്ഷം
  • വ്യത്യാസം- 80,000രൂപ
വിവിധ വകഭേദങ്ങളുടെ ദില്ലി ഷോറൂം വിലകൾ

വിവിധ വകഭേദങ്ങളുടെ ദില്ലി ഷോറൂം വിലകൾ

ഷെവർലെ ക്രൂസ് എൽ ടി സെഡ്

  • പുതുക്കിയ വില- 15.95ലക്ഷം
  • പഴയ വില- 16.75 ലക്ഷം
  • വ്യത്യാസം- 80,000രൂപ
ഷവർലെ ക്രൂസിന്റെ വിലയിൽ വൻകുറവ്

രണ്ട് ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എജിനുള്ള ഷവർലെ ക്രൂസിൽ 6സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഷവർലെ ക്രൂസിന്റെ വിലയിൽ വൻകുറവ്

ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള ക്രൂസിന് 14.81 കിലോമീറ്ററും മാനുവൽ ഗിയർബോക്സ് ഘടിപ്പിച്ചിട്ടുള്ളതിന് 17.90 കിലോമീറ്റർ മൈലേജാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

ഷവർലെ ക്രൂസിന്റെ വിലയിൽ വൻകുറവ്

മുൻവശത്തായി മിനുക്കുപണികൾ നടത്തിയിട്ടുള്ള ക്രൂസിൽ പ്രോജക്ടർ ഹെഡ്‌ലാമ്പ്, എൽഇഡി-ഡിആർഎല്ലുകൾ, ക്രോം ഹോറിസോണ്ടൽ ഗ്രിൽ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്.

ഷവർലെ ക്രൂസിന്റെ വിലയിൽ വൻകുറവ്

7ഇഞ്ച് മൈ-ലിങ്ക് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഓ‍ഡിയോ നിയന്ത്ര സംവിധാനമുള്ള മൾട്ടി ഫംഗ്ഷൻ സ്റ്റീയറിങ് വീൽ, റിയർ വിഷൻ ക്യാമറ എന്നീ സവിശേഷതകൾ ഉൾവശത്തായി നൽകിയിട്ടുണ്ട്.

ഷവർലെ ക്രൂസിന്റെ വിലയിൽ വൻകുറവ്

ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, രണ്ട് സൈഡ് എയർബാഗുകൾ, ഇലക്ട്രോണിക് സെൻസർ അടക്കമുള്ള എബിഎസ്, ഇമ്മൊബലൈസർ, ആന്റി തെഫ്റ്റ് അലാം, പ്രോഗ്രാം ചെയ്യാവുന്ന ഓട്ടോ ഡോർ ലോക്കിംഗ് സംവിധാനം എന്നിവ സുരക്ഷാ ഫീച്ചറുകളായി ഉൾപ്പെടുത്തിയിട്ടുണ്ട്.

 
കൂടുതല്‍... #ഷവർലെ #chevrolet
English summary
Chevrolet Slashes Cruze Prices
Story first published: Saturday, February 27, 2016, 15:09 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark