പുത്തൻ രൂപഭാവത്തിൽ ബീറ്റ് ആക്ടീവ്

Written By:

ഷവർലെ പുതിയ ബീറ്റ് ആക്ടീവ് കൺസെപ്റ്റിനെ എക്സ്പോയിൽ അവതരിപ്പിച്ചു. ബീറ്റ് ഹാച്ച്ബാക്കിന്റെ സോഫ്റ്റ് റോഡർ വേർഷനാണ് ഈ വാഹനം. ഡിസൈനിൽ കൂടുതൽ പരിഷ്കാരങ്ങളോടെയാണ് എക്സ്പോയിൽ എത്തിയിരിക്കുന്നത്. കാണികളെ ആകർഷിക്കുന്ന തരത്തിലുള്ള രൂപമാറ്റമായിരുന്നു ഇത്.

To Follow DriveSpark On Facebook, Click The Like Button
ബീറ്റ് ആക്ടീവ്
 

എൻജിൻ

ബീറ്റ് ഹാച്ചിലുള്ള അതേ പെട്രോൾ, ഡീസൽ എൻജിനുകളാണ് ഇതിലും ഉൾപ്പെടുത്തിയിരിക്കുന്നത്. 1.2 ലിറ്റർ പെട്രോൾ എൻജിൻ 77കുതിരശക്തിയും 107എൻഎം ടോർക്കും നൽകുമ്പോൾ 56കുതിരശക്തിയും 142.5എൻഎം ടോർക്കുമാണ് 1ലിറ്റർ ഡീസൽ എൻജിനുള്ളത്. 5 സ്പീഡ് മാനുവൽ ഗിയർബോക്സാണ് നൽകിയിരിക്കുന്നത്.

ഡിസൈൻ

മുന്നിലും പിൻഭാഗത്തുമായുള്ള സ്കിഡ് പ്ലേറ്റുകൾ, ഇരുവശങ്ങളിലുള്ള ബംബറുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള ബ്ലാക്ക് ക്ലാഡിംഗ് എന്നിവ ഇതിനൊരു പരുക്കൻ ഭാവം നൽകുന്നു. ഹെഡ്‌ലാമ്പുകളിൽ ഡിആർഎൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി രണ്ടായി ഭാഗിച്ച ടെയിൽ ലാമ്പുകളാണ് പിന്നിലായി നൽകിയിരിക്കുന്നത്. ഇമേജ് പരിശോധിക്കുകയാണെങ്കിൽ കൂടുതൽ വ്യക്തമാകും.

ബീറ്റ് ആക്ടീവ്
 

ബീറ്റ് ആക്ടീവ് എന്നാണ് വിപണിയിൽ എത്തുന്നതെന്നോ വിലയെന്താണെന്നോ വ്യക്തമാക്കിയിട്ടില്ല. ടോയോട്ട എത്യോസ് ക്രോസ്, വിഡബ്ല്യൂ പോളോ ക്രോസ്, ഫിയറ്റ് അവെൻചുറ എന്നിവരായിരിക്കും എതിരാളികൾ.

 
കൂടുതല്‍... #ഷവർലെ #chevrolet #2016 indian auto expo
English summary
2016 Auto Expo: Chevrolet Beat Activ Concept Makes Debut
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

X