പുതിയ ബജറ്റ് വാഹനം 'റെഡി-ഗോ' ഏപ്രിലിൽ

Written By:

2014 ഓട്ടോഎക്സ്പോയിലാണ് ഡാറ്റ്സൻ തങ്ങളുടെ ബജറ്റ് വാഹനമായ റെഡി-ഗോ കൺസ്പെറ്റിനെ ആദ്യമായി അവതരിപ്പിച്ചത്. ഇക്കഴിഞ്ഞ മോട്ടോർ ഷോയിൽ ഇതിന്റെ പ്രോഡക്ഷൻ മോഡലുമായി കമ്പനി എത്തിയിരുന്നു. ഇപ്പോൾ ഏപ്രിൽ പതിനാലോടു കൂടി ഈ കോംപാക്ട് ഹാച്ച്ബാക്കിനെ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

മഹീന്ദ്ര നുവോസ്പോർട് എത്തുന്നു ഏപ്രിൽ നാലിന്

ഫ്രഞ്ച് പങ്കാളി റിനോയ്ക്ക് വൻവിജയം നേടിക്കൊടുത്ത ക്വിഡ് ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്ഫോമിലാണ് റെഡിഗോയുടെ നിർമ്മാണവും നടത്തിയിരിക്കുന്നത്. എന്നാൽ ക്വിഡിന് സമാനമായ ഡിസൈനും ഫീച്ചറുമല്ല റെഡിഗോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പുതിയ ബജറ്റ് വാഹനം 'റെഡി-ഗോ' ഏപ്രിലിൽ

53ബിഎച്ച്പി കരുത്തും 72എൻഎം ടോർക്കുമുള്ള 800സിസി ത്രീ സിലിണ്ടർ പെട്രോൾ എൻജിനാണ് ഈ ഹാച്ച്ബാക്കിന് കരുത്തേകുന്നത്.

പുതിയ ബജറ്റ് വാഹനം 'റെഡി-ഗോ' ഏപ്രിലിൽ

5സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഈ ചെറു വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

പുതിയ ബജറ്റ് വാഹനം 'റെഡി-ഗോ' ഏപ്രിലിൽ

ഇന്റീരിയർ ഡിസൈനിനെ കുറിച്ച് കമ്പനി ഇതുവരെ ഒന്നും വ്യക്തമാക്കിയിട്ടില്ലെങ്കിലും ഗോ പ്ലസ് മോഡലുകൾക്ക് സമാനമായ ഡിസൈനായിരിക്കും നൽകിയിരിക്കുന്നത്.

പുതിയ ബജറ്റ് വാഹനം 'റെഡി-ഗോ' ഏപ്രിലിൽ

റെഡി-ഗോയ്ക്ക് ഇന്ത്യയിലെ മറ്റുചില ഹാച്ച്ബാക്കുകളുമായി കടുത്ത മത്സരത്തിൽ ഏർപ്പെടേണ്ടതായിവരും. റിനോ ക്വിഡ്, മാരുതി സുസുക്കി ഓൾട്ടോ, ഹ്യുണ്ടായ് ഇയോൺ എന്നിവരാണ് മുൻനിര എതിരാളികൾ.

പുതിയ ബജറ്റ് വാഹനം 'റെഡി-ഗോ' ഏപ്രിലിൽ

ഏപ്രിലോടുകൂടി വിപണിയിൽ എത്തുന്ന ഈ ചെറുവാഹനത്തിന്റെ വിപണനമാരംഭിക്കുന്നത് ഏപ്രിൽ അവസാനത്തോടെ ആയിരിക്കുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നു.

പുതിയ ബജറ്റ് വാഹനം 'റെഡി-ഗോ' ഏപ്രിലിൽ

3.5ലക്ഷം രൂപയാണ് ഇന്ത്യൻ വിപണിയിൽ നിശ്ചയിച്ചിരിക്കുന്ന വില.

പുതിയ ബജറ്റ് വാഹനം 'റെഡി-ഗോ' ഏപ്രിലിൽ

കാർ വാങ്ങാനുള്ള ഒരുക്കത്തിലാണോ ചില മികച്ച കാറുകളെ പരിചയപ്പെടാം

ഉടൻ നിരത്തിലിറങ്ങാൻ പോകുന്ന പുതുപുത്തൻ കാറുകൾ

 
കൂടുതല്‍... #ഡാറ്റ്സൻ #datsun
English summary
Datsun Redi-Go Could Launch In India By Next Month
Story first published: Saturday, March 26, 2016, 11:19 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark