ഡാറ്റ്സൺ തൊള്ളായിരത്തോളം റെഡി-ഗോ തിരിച്ചുവിളിക്കുന്നു
തകരാറിനെ തുടർന്നുള്ള തിരിച്ചുവിളിക്കലുകൾ ഇപ്പോൾ സർവസാധാരണമായി കൊണ്ടിരിക്കുകയാണ്. അടുത്തിടെയായി അത്തരത്തിലുള്ള തിരിച്ചുവിളികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഡാറ്റ്സൺ അടുത്തിടെ ലോഞ്ച് ചെയ്ത റെഡി-ഗോയാണ് ഇപ്പോൾ തിരിച്ചു വിളിക്കലിന് വിധേയമായിരിക്കുന്നത്.

ഫ്യുവൽ സിസ്റ്റത്തിലുള്ള തകരാറിനെ തുടർന്ന് റെഡി-ഗോയുടെ 932 യൂണിറ്റുകളാണ് തിരിച്ചുവിളിക്കുന്നത്. മെയ് 18 വരെ നിർമിക്കപ്പെട്ടിട്ടുള്ള മോഡലുകളായിരിക്കുമിത്.

തകരാറിലായ ഫ്യുവൽ സിസ്റ്റം സൗജന്യമായിട്ടുതന്നെ മാറ്റി നൽകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിനു വേണ്ട പരിശോധനയും നടത്തികൊടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

ദില്ലി എക്സ്ഷോറും 2.38ലക്ഷത്തിന് ഈ വർഷം ജൂണിലായിരുന്നു റെഡി-ഗോ വിപണിയിലവതരിച്ചത്. ഏപ്രിലായിയിരുന്നു ഈ വാഹനത്തിന്റെ ആദ്യ പ്രദർശനവും നടന്നത്.

53ബിഎച്ച്പിയും 72എൻഎം ടോർക്കും നൽകുന്ന 799സിസി ത്രീസിലിണ്ടർ പെട്രോൾ എൻജിനാണ് റെഡി-ഗോയ്ക്ക് കരുത്തേകുന്നത്.

പവർ ചക്രങ്ങളിലേക്ക് എത്തിക്കുന്നതിനായി 5 സ്പീഡ് മാനുവൽ ഗിയർബോക്സാണ് എൻജിനിൽ ഘടിപ്പിച്ചിട്ടുള്ളത്.

ലിറ്ററിന് 25.17 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്ന റെഡി-ഗോയ്ക്ക് മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയാണുള്ളത്.

15.9 സെക്കന്റ് എടുത്താണ് ഈ വാഹനം പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റർ വേഗത കൈവരിക്കുന്നത്.

മറ്റ് സ്റ്റാൻന്റേഡ് സുരക്ഷാ ഫീച്ചറുകൾക്കൊപ്പം ടോപ് വേരിയന്റിൽ എയർബാഗും ഉൾപ്പെടുത്തിയിട്ടുണ്ട്.

ക്വിഡ് സിംപിളാണ് എന്നാൽ വില്പനയിൽ പവർഫുളും
പുറത്തിറങ്ങിയിട്ടില്ലാത്ത എംപിവി ഹെക്സയിലെ വെളിപ്പെടുത്താത്ത രഹസ്യങ്ങളുമായി ടാറ്റ


Click it and Unblock the Notifications








