ക്രിസ്റ്റയെ ഇങ്ങനെയും കിടിലനാക്കാം!!!

Written By:

വാഹനങ്ങൾ ഡിസൈൻ ചെയ്തിറക്കുന്നതിൽ ഇന്ത്യയുടെ പെരുമ ലോകത്താകമാനം എത്തിച്ചൊരു ഡിസൈനറാണ് ദിലീപ് ചാബ്രിയ (ഡിസി). ദിലീപ് ചാബ്രിയയുടെ നേതൃത്വത്തിൽ ഡിസി ഡിസൈൻ സ്റ്റുഡിയോയിൽ വച്ച് വാഹനങ്ങളിൽ നടത്തിയിട്ടുള്ള എല്ലാ മെയ്ക്കോവറുകളും തന്നെ ലോകശ്രദ്ധ നേടിയവയുമാണ്.

സാക്ഷാൽ റേഞ്ച്റോവറും അപരനും ഏറ്റുമുട്ടിയപ്പോൾ

പ്രീമിയം സൗകര്യങ്ങളുമായി എത്തിയ ടൊയോട്ടയുടെ ജനപ്രിയവാഹനം ഇന്നോവ ക്രിസ്റ്റയിലും ഡിസി തങ്ങളുടെ ഡിസൈൻ മികവ് തെളിയിച്ചിരിക്കുകയാണ്. ഇതിനിടെ കോയമ്പത്തൂരുള്ള കിറ്റ് അപ്പ് ഓട്ടോമോട്ടീവും ക്രിസ്റ്റയുടെ മെയ്ക്കോഓവറുമായി എത്തിയിരുന്നു. ആരായാലും ഒന്ന് ശ്രദ്ധിച്ച് പോകുന്ന തരത്തിൽ ഡിസി ടച്ച് നൽകി കിടിലൻ സ്റ്റൈലിലാണ് ക്രിസ്റ്റയെ അവതരിപ്പിച്ചിരിക്കുന്നത്.

ക്രിസ്റ്റയെ ഇങ്ങനെയും കിടിലനാക്കാം!!!

ആഡംബര ജെറ്റുകളുടെ പ്രതീതി തോന്നിക്കുംവിധത്തിലാണ് ക്രിസ്റ്റയുടെ അകത്തളം രൂപപ്പെടുത്തിയിരിക്കുന്നത്.

ക്രിസ്റ്റയെ ഇങ്ങനെയും കിടിലനാക്കാം!!!

സീറ്റുകളിലും ഇന്റീരിയറിലും വൈറ്റ് ഫിനിഷിംഗാണ് നൽകിയിരിക്കുന്നത്. ഫ്ലോറിലും ഡാഷ് ബോർഡിലും സീറ്റിന്റെ പിറകിലുമായി വുഡ് ഫിനിഷിഗും നൽകിയിട്ടുണ്ട്.

ക്രിസ്റ്റയെ ഇങ്ങനെയും കിടിലനാക്കാം!!!

ലിമോസിൻ അല്ലെങ്കിൽ ആഡംബര പ്രൈവറ്റ് ജെറ്റിന്റെ പ്രതീതിയുണ്ടാക്കാൻ പാസഞ്ചർ സീറ്റിൽ നിന്നും വേറിട്ടൊരു ക്യാബിൻ രൂപത്തിലാണ് മുൻഭാഗത്തെ ഡ്രൈവർ സീറ്റിന്റെ രുപകല്പന.

ക്രിസ്റ്റയെ ഇങ്ങനെയും കിടിലനാക്കാം!!!

മേൽത്തരം ലെതറാണ് സീറ്റുകളിൽ ഉപയോഗിച്ചിരിക്കുന്നത്. ഡ്രൈവിംഗ് കൂടുതൽ എളുപ്പമാക്കാൻ എല്ലാം വൈദ്യുതനിയന്ത്രിതമാക്കിയ ഫീച്ചറുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ക്രിസ്റ്റയെ ഇങ്ങനെയും കിടിലനാക്കാം!!!

വിനോദത്തിന് ഒരു കുറവും വരുത്താത്ത രീതിയിൽ ഡ്രൈവർ ക്യാബിന് പിന്നിലായി വലിയൊരു മോണിറ്ററും അതിനു താഴെയായി ചെറുതൊന്നും നൽകിയിട്ടുണ്ട്.

ക്രിസ്റ്റയെ ഇങ്ങനെയും കിടിലനാക്കാം!!!

മുൻഭാഗത്ത് ടു ഡിൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്.

ക്രിസ്റ്റയെ ഇങ്ങനെയും കിടിലനാക്കാം!!!

ക്രിസ്റ്റയുടെ അകത്തളം പുതുമകളാൽ ആഡംബരമാക്കിയിട്ടുണ്ടെങ്കിലും ഡാഷ്ബോർഡിൽ പ്രത്യേകിച്ചൊന്നും മാറ്റം വരുത്തിയിട്ടില്ല.

കൂടുതൽ വായിക്കൂ

കാറുകളുടെ ഉല്പത്തി അതെവിടുന്ന്, എങ്ങനെ?

കൂടുതൽ വായിക്കൂ

അതിരുകളില്ലാ ലോകത്തേക്ക് ആഡംബരങ്ങളിൽ മുഴുകിയുള്ള യാത്ര

 
കൂടുതല്‍... #ടൊയോട്ട #toyota
English summary
Here Is What Dilip Chhabria Can Do To A Toyota Innova Crysta
Story first published: Saturday, August 13, 2016, 12:54 [IST]
Please Wait while comments are loading...

Latest Photos