ദീപാവലി ധമാക്ക: ലഭിക്കാവുന്നതിൽ മികച്ച കാർ-ബൈക്ക് ഓഫറുകൾ!!

Written By:

വാഹനങ്ങളോ മറ്റെന്തും ആയിക്കോട്ടെ ഉത്സവക്കാലമാണ് പുതുതായിട്ടെന്തിങ്കിലും വാങ്ങാൻ പറ്റിയ വളരെ ഉചിതമായിട്ടുള്ള സമയം. ആളുകളുടെ ഈ ആവശ്യങ്ങൾ കണക്കിലെടുത്ത് വാഹനനിർമാതാക്കളും ആകർഷകമായ ഓഫറുകൾ ഏർപ്പെടുത്തുന്നത് പതിവാണ്. കാറുകൾക്കും ബൈക്കുകൾക്കുമായി ഈ ദീപാവലി സീസണിൽ ഏർപ്പെടുത്തിയിട്ടുള്ള ഓഫറുകൾ ഏതൊക്കെയെന്ന് നോക്കാം.

To Follow DriveSpark On Facebook, Click The Like Button
മാരുതി സുസുക്കി

മാരുതി സുസുക്കി

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാവായ മാരുതി സ്വിഫ്റ്റ്, സ്വിഫ്റ്റ് ഡിസയർ, സിയാസ്, എർടിഗ, എസ്-ക്രോസ് എന്നീ മോഡലുകൾക്ക് ദീപാവലിയോടനുബന്ധിച്ച് ആകർഷക ഡിസ്‌കൗണ്ടും എക്സേഞ്ച് ഓഫറുകളും നൽകിയിട്ടുണ്ട്. 45,000രൂപ വരെയുള്ള ‍ക്യാഷ് ഡിസ്‌കൗണ്ടും 50,000രൂപ വരെ എക്സേഞ്ച് ഓഫറുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ദീപാവലി ധമാക്ക: ലഭിക്കാവുന്നതിൽ മികച്ച കാർ-ബൈക്ക് ഓഫറുകൾ!!

ഇതിനകം തന്നെ മികച്ച വില്പന കാഴ്ചവെച്ചുക്കൊണ്ടിരിക്കുന്ന ബലെനോ, വിറ്റാര ബ്രെസ മോഡലുകൾക്ക് ഓഫറുകളൊന്നുമില്ല. അവയ്ക്കുള്ള വെയിറ്റ് പിരീഡും വർധിപ്പിച്ചത് കണക്കിലെടുത്താണ് ഈ തീരുമാനം.

ഹ്യുണ്ടായ്

ഹ്യുണ്ടായ്

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാർനിർമാതാവായ ഹ്യുണ്ടായും കാറുകൾക്ക് നൽകേണ്ടുന്ന ഓഫറുകളിൽ ഒരു കുറവും വരുത്തിയിട്ടില്ല. കോംപാക്ട് എസ്‌യുവി ക്രേറ്റയൊഴിച്ച് നിലവിൽ വിൽക്കുന്ന എല്ലാ മോഡലുകൾക്കും ഓഫറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. എക്സേഞ്ച് ഓഫറ്‍ ഇല്ലാതെ ഐ10, ഇയോൺ മോഡലുകൾക്ക് 62,500രൂപയുടെ ഓഫറാണ് ലഭിക്കുക.

ദീപാവലി ധമാക്ക: ലഭിക്കാവുന്നതിൽ മികച്ച കാർ-ബൈക്ക് ഓഫറുകൾ!!

ഗ്രാന്റ് ഐ10, എക്സെന്റ് മോഡലുകളുടെ ഡീസൽ, പെട്രോൾ വേരിയന്റുകൾക്കും 91,000രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് ലഭ്യമാക്കിയിട്ടുള്ളത്. ഒന്നര ലക്ഷത്തോളം രൂപയുടെ ആനുകൂല്യമാണ് സാന്റാ ഫെയ്ക്കുള്ളത്.

റിനോ

റിനോ

നിലവിൽ കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ ഡസ്റ്ററിന് നേരിടേണ്ടി വന്നിട്ടുള്ള മത്സരങ്ങളുമായി കിടപിടിച്ചുനിൽക്കാൻ ആകർഷകമായ ഓഫറുമായാണ് റിനോ എത്തിയിരിക്കുന്നത്. ഡസ്റ്ററിന്റെ എഎംടി വേരിയന്റുകൾക്ക് 40,000രൂപയുടെ ഓഫറാണ് കമ്പനി വക ലഭിക്കുന്നത്.

ഹോണ്ട

ഹോണ്ട

ജാപ്പനീസ് കാർ നിർമാതാവായ ഹോണ്ട മോബിലിയോയ്ക്ക് മാത്രമാണ് ഓഫർ ഏർപ്പെടുത്തിയിട്ടുള്ളത്. നിങ്ങൾ ഒരു സെവൻ സീറ്റർ എസ്‌യുവി വാങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ ഈ അവസരത്തിൽ മൊബീലിയോ തിരഞ്ഞെടുക്കുന്നതാവും നല്ലത്. കാരണം ഡീസൽ, പെട്രോൾ വേരിയന്റുകൾക്കായി 1.20 ലക്ഷം രൂപയുടെ ഓഫറാണ് നിങ്ങൾക്കായി ഹോണ്ട വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത്രയധികം വിലക്കിഴിവിലൂടെ ആകർഷകമായൊരു എംപിവി വാഹനം നിങ്ങൾക്ക് സ്വന്തമാക്കാം.

ഫോഡ്

ഫോഡ്

ഫോഡ് തങ്ങളുടെ എസ്‌യുവി എൻഡവറിനാണ് ഇത്തവണ ഓഫറുകൾ ഒരുക്കിയിരിക്കുന്നത്. പുതിയ ടൊയോട്ട ഫോർച്യൂണർ വരുന്നത് വരെ കാത്തിരിക്കാൻ പറ്റില്ലെങ്കിൽ എൻഡവറിനായുള്ള ഈ ഓഫർ പാഴാക്കരുത്. ഫോഡ് ഷോറൂമിൽ പോയി എൻഡവറിന്റെ വിവിധ വേരിയന്റുകൾക്കായി നൽകിയിട്ടുള്ള ഓഫറുകൾ അറിഞ്ഞ് ഉടൻ തന്നെ ഈ വാഹനം സ്വന്തമാക്കൂ.

ദീപാവലി ധമാക്ക: ലഭിക്കാവുന്നതിൽ മികച്ച കാർ-ബൈക്ക് ഓഫറുകൾ!!

എൻഡവറിന്റെ റിയർ വീൽ ഡ്രൈവ് ഓട്ടോമാറ്റിക് ഓപ്ഷനുള്ള 3.2 ലിറ്റർ ട്രെന്റ് വേരിയന്റിന് ദില്ലി എക്സ്ഷോറൂം 25.93 ലക്ഷമാണ് വില. ഇതിന് 1.72 ലക്ഷം രൂപയുടെ ഇളവ് ലഭിക്കുന്നതാണ്.

ഫോക്സ്‌വാഗൺ

ഫോക്സ്‌വാഗൺ

ഫോക്സ് ഫെസ്റ്റ് എന്ന തലകെട്ടോടെയാണ് ഫോക്സ്‌വാഗൺ ഈ ഉത്സവക്കാല ഓഫറുകൾ ഏർപ്പെടുത്തിയിട്ടുള്ളത്. പോളോ, വെന്റോ, ജെറ്റ മോഡലുകൾക്കാണ് ഫോക്സ്‌വാഗൺ ഓഫറുകൾ നൽകുന്നത്. മൂന്ന് വർഷത്തേക്ക് പലിശനിരക്കൊന്നുമില്ലാതെയുള്ള കാർ ലോണിനൊപ്പം 35,000രൂപയുടെ ക്യാഷ് ബാക്ക് ഓഫറാണ് പോളോ, വെന്റോ മോഡലുകൾക്ക് ലഭിക്കുന്നത്.

ദീപാവലി ധമാക്ക: ലഭിക്കാവുന്നതിൽ മികച്ച കാർ-ബൈക്ക് ഓഫറുകൾ!!

ജെറ്റയ്ക്ക് 4.99 ശതമാനം പലിശനിരക്കിൽ ഉപഭോക്താക്കൾക്കായി ലക്കി ഡ്രോയും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ഭാഗ്യശാലികളായ ഉപഭോക്താക്കൾക്ക് മൾട്ടി മീഡിയ ടാബ്‌ലെറ്റായിരിക്കും ലഭിക്കാൻ പോകുന്നത്.

ബിഎംബ്ല്യൂ

ബിഎംബ്ല്യൂ

ആഡംബര കാർ സെഗ്മെന്റിൽ ബിഎംഡബ്ല്യൂവും ഓഫറുകളുമായി എത്തിയിട്ടുണ്ട്. 7.99 ശതമാനം പലിശ നിരക്കിൽ കാർ ലോണാണ് ബിഎംഡബ്ല്യൂ നിങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്.

ദീപാവലി ധമാക്ക: ലഭിക്കാവുന്നതിൽ മികച്ച കാർ-ബൈക്ക് ഓഫറുകൾ!!

ഇതിനു പുറമെ മൂന്ന് വർഷത്തേക്ക് അല്ലെങ്കിൽ 40,000 കിലോമീറ്റർ വരെ ബിഎംഡബ്ല്യൂവിന്റെ കോംപ്ലിമെന്ററി സർവീസും കൂടാതെ റിപ്പയർ സർവീസും ലഭ്യമാക്കിയിട്ടുണ്ട്.

ഓഡി

ഓഡി

എ4 മോഡലുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾക്ക് ഓഡി ഒരു ലക്ഷം രൂപയുടെ എക്സേഞ്ച് ഓഫറും മൂന്ന് വർഷത്തേക്ക് ദീർഘിപ്പിച്ചിട്ടുള്ള വാരന്റിയും ഉറപ്പാക്കുന്നു.

ഹീറോ മോട്ടോർകോപ്

ഹീറോ മോട്ടോർകോപ്

ഇന്ത്യയിലെ മുൻനിര ഇരുചക്ര നിർമാതാവായ ഹീറോ മോടോർകോപും ആകർഷക ഓഫറുകളുമായാണ് എത്തിയിരിക്കുന്നത്. ഡ്യുവറ്റ്, മാസ്ട്രോ എഡ്ജ്, പ്ലെഷർ മോഡലുകൾക്ക് പലിശ നിരക്കൊന്നുമില്ലാതെ സൗജന്യ ഫസ്റ്റ് ഇയർ ഇൻഷൂറൻസാണ് നൽകുന്നത്.

ദീപാവലി ധമാക്ക: ലഭിക്കാവുന്നതിൽ മികച്ച കാർ-ബൈക്ക് ഓഫറുകൾ!!

ഇതുകൂടാതെ കമ്പനി 5 വർഷ വാരണ്ടിയും നൽകുന്നുണ്ട്. ബൈക്കുകൾക്കായുള്ള അക്സസറികൾക്കും ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കുന്നതായിരിക്കും.

ടിവിഎസ്

ടിവിഎസ്

ടിവിഎസ് ടൂവീലറുകൾക്കായി 3.99ശതമാനം പലിശ നിരക്കും സൗജന്യമായി 24/7 റോഡ് സൈഡ് അസിസ്റ്റൻസുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ദീപാവലി ധമാക്ക: ലഭിക്കാവുന്നതിൽ മികച്ച കാർ-ബൈക്ക് ഓഫറുകൾ!!

ഇന്ത്യയിലെ ഉത്സവക്കാലത്തിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് മനസിലാക്കി കൊണ്ടാണ് വാഹനനിർമാതാക്കൾ ആകർഷകമായ ഓഫറുകൾ ഉപഭോക്താക്കളുടെ മുന്നിൽ നിരത്തിയിരിക്കുന്നത്. മേൽ പറഞ്ഞ ഏതെങ്കിലും ഓഫറുകളും ആനുകൂല്യങ്ങളും നിങ്ങളെ തൃപ്തിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഉടൻതന്നെ അടുത്തുള്ള ഷോറൂമിൽ ചെന്ന് ഈ ഓഫറുകൾ ലഭ്യമാക്കൂ.

കൂടുതല്‍... #കാർ #car
English summary
Here Are Some Of the Best Offers On Cars And Bikes This Diwali
Story first published: Saturday, October 29, 2016, 15:53 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark