ഇന്ത്യൻ നിരത്തിൽ കൂതിക്കാനെത്തുന്നു ഫെരാരി 488ജിടിബി

By Praseetha

ഇറ്റാലിയൻ സൂപ്പർകാർ നിർമാതാവായ ഫെരാരി കഴിഞ്ഞവർഷം നവംബറിലാണ് ഇന്ത്യൻ മണ്ണിലേക്കൊരു തിരിച്ചുവരവ് നടത്തിയത്. ഇത്തവണ കമ്പനി 458 ഇറ്റാലിയ-യുടെ പിൻഗാമി 488ജിടിബിയെയാണ് ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ദില്ലി എക്സ്ഷോറൂം വില 3.88കോടി രൂപയാണിതിന്റെ വില.

മുൻഗാമിയേക്കാൾ കൂടുതൽ കരുത്തുറ്റവനാണെന്ന് മാത്രമല്ല ടർബോചാർജ്ഡ് വി8 എൻജിൻ ഉൾപ്പെടുത്തിയെന്നുള്ള പ്രത്യേകത കൂടിയുണ്ട് ഈ പുത്തൻ കാറിന്. ഒറ്റനോട്ടത്തിൽ ഏവരിലും കൗതുകമുണർത്തുന്ന രൂപഭംഗിയാണ് കാറിനുള്ളത്. മുൻഭാഗത്ത് ഇരുവശങ്ങളിലായി കൊടുത്തിട്ടുള്ള ഗ്രില്ലും ഡബിൾ സ്പോയിലറും എൽഇഡി ഹെഡ്‌ലാമ്പുകളും അലോയ് വീലുകളും ഈ കരുത്തനെ കൂടുതൽ ആകർഷകമാക്കുന്നു.

ഫെരാരി

660 ബിഎച്ച്പി കരുത്തും 760എൻഎം ടോർക്കും നൽകുന്ന 3.9ലിറ്റർ ശേഷിയുള്ള വി8 ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് ഈ സ്പോർട്സ് കാറിന് കരുത്തേകുന്നത്. 7സ്പീഡ് എഫ്1 ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വെറും മൂന്ന് സെക്കന്റ് കൊണ്ട് പൂജ്യത്തിൽ നിന്ന് 100കിലോമീറ്റർ വേഗതയും 8.3 സെക്കന്റ് കൊണ്ട് പൂജ്യത്തിൽ നിന്ന് 200 കിലോമീറ്റർ വേഗതയും കൈവരിക്കാനുള്ള കഴിവുണ്ട് പുത്തൻ 488ജിടിബി ഫെരാരിക്ക്. മണിക്കൂറിൽ 330കിലോമീറ്റണ് ഏറ്റവും കൂടിയ വേഗത. മാത്രമല്ല ലോകത്തിൽ ലഭ്യമായിട്ടുള്ള ഏറ്റവും വേഗതകൂടിയ കാറുകളിൽ ഒന്നാണിത്.

മുംബൈ, ദില്ലി എന്നിവടങ്ങളിൽ പ്രവർത്തിച്ച് വരുന്ന രണ്ട് ഡീലർഷിപ്പുകൾ വഴിയാണ് മുഖ്യമായും വില്പനകൾ നടക്കുന്നത്. കാലിഫോർണിയ ടി, 488ജിടിബി, 458സ്പൈഡർ, 458സ്പെഷ്യൽ, എഫ്12 ബെരിനെറ്റ എന്നീ ഫെരാരി മോഡലുകൾ ഇവിടെ ലഭ്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഫെരാരി #ferrari
English summary
Ferrari 488 GTB launched at Rs 3.88 crore in India
Story first published: Thursday, February 18, 2016, 11:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X