ഫെരാരി 488 ജിടിബി മുംബൈയിൽ ലോഞ്ച് ചെയ്തു

Written By:

ഇറ്റാലിയൻ സൂപ്പർകാർ നിർമാതാവായ ഫെരാരി പുതിയ 488 ജിടിബി മുംബൈയിൽ ലോഞ്ച് ചെയ്തു. ദില്ലി എക്സ്ഷോറൂം വില 3.88കോടി രൂപയാണിതിന്റെ വില. 458 ഇറ്റാലിയ-യുടെ പിൻഗാമിയാണ് ഈ സൂപ്പർ കാർ. മാത്രമല്ല ഇറ്റാലിയെക്കാൾ കരുത്തുറ്റവനാണിതെന്ന് കമ്പനി അവകാശപ്പെടുന്നത്.

To Follow DriveSpark On Facebook, Click The Like Button
ഫെരാരി 488 ജിടിബി
  

ആരിലും കൗതുകമുണർത്തുന്ന രൂപകല്പനയാണ് ഫെരാരി 488ജിടിബിക്ക് നൽകിയിരിക്കുന്നത്. മുൻഭാഗത്ത് ഇരുവശങ്ങളിലായി കൊടുത്തിട്ടുള്ള ഗ്രില്ലും ഡബിൾ സ്പോയിലറും എൽഇഡി ഹെഡ്‌ലാമ്പുകളും അലോയ് വീലുകളുമാണ് ഈ സൂപ്പർ കാറിന് ഒരു അഗ്രസീവ് ലുക്ക് പകർന്ന് നൽകുന്നത്. 458 ഇറ്റാലിയ, 458സ്പെഷ്യൽ എന്നീ മോഡലുകളെ അനുകരിച്ചുള്ള ഡിസൈൻ തന്നെയാണ് ഈ കാറിലും ഉപയോഗിച്ചിരിക്കുന്നത്.

3.9ലിറ്റർ വി8 ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് ഈ കാറിന് കരുത്തേകുന്നത്. 660 ബിഎച്ച്പി കരുത്തും 760എൻഎം ടോർക്കുമാണിത് സൃഷ്ടിക്കുന്നത്. കൂടാതെ 7സ്പീഡ് എഫ്1 ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

വെറും മൂന്ന് സെക്കന്റ് കൊണ്ട് പൂജ്യത്തിൽ നിന്ന് 100കിലോമീറ്റർ വേഗതയും 8.3 സെക്കന്റ് കൊണ്ട് പൂജ്യത്തിൽ നിന്ന് 200 കിലോമീറ്റർ വേഗതയും കൈവരിക്കാനുള്ള കഴിവുണ്ട് ഈ പുത്തൻ ഫെരാരിക്ക്. മണിക്കൂറിൽ 330കിലോമീറ്റണ് ഉയർന്ന വേഗത. മാത്രമല്ല ലോകത്തിൽ ലഭ്യമായിട്ടുള്ള ഏറ്റവും വേഗതകൂടിയ കാറുകളിൽ ഒന്നുകൂടിയാണിത്.

488ജിടിബി മുംബൈ, ദില്ലി എന്നിവടങ്ങളിലുള്ള ഫെരാരി ഷോറൂമുകളിൽ ലഭ്യമാണ്. ലംബോർഗിനി ഹ്യുറാകാൻ, ഓഡി ആർ8വി10പ്ലസ് എന്നിവയുമായി കൊമ്പ് കോർക്കാനാണ് ഫെരാരി 488ജിടിബി എത്തുന്നത്.

 
കൂടുതല്‍... #ഫെരാരി #ferrari
English summary
Ferrari 488 GTB Roars Into Mumbai
Story first published: Thursday, February 25, 2016, 18:18 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

X