ഫിയറ്റ് കാറുകൾക്ക് തകർപ്പൻ ഓഫറുകൾ!!

Written By:

നവരാത്രി, ദീപാവലി പ്രമാണിച്ച് ആകർഷകമായ ഓഫറുകളുമായാണ് ഫിയറ്റും എത്തിയിരിക്കുന്നത്. ഇന്ത്യയിൽ വില്പനയിലുള്ള നാല് മോഡലുകൾക്കാണ് ഈ ഇറ്റാലിയൻ വാഹനനിർമാതാവ് ഓഫറുകൾ ഏർപ്പെടുത്തിയിട്ടുള്ളത്. ഈ മാസം 85,000രൂപ വരെയുള്ള ഓഫറുകളാണ് ഉപഭോക്താക്കൾക്ക് ലഭ്യമാവുക.

To Follow DriveSpark On Facebook, Click The Like Button
ഫിയറ്റ് കാറുകൾക്ക് തകർപ്പൻ ഓഫറുകൾ!!

ദില്ലി എക്സ്ഷോറും 5.86ലക്ഷത്തിനാണ് പുണ്ടോ ഇവോ ഹാച്ച്ബാക്ക് ലഭ്യമാകുന്നത്. 60,000രൂപവരെയുള്ള ഓഫറാണ് പുണ്ടോയ്ക്കായി ലഭ്യമാക്കിയിരിക്കുന്നത്. പുണ്ടോയുടെ പെട്രോൾ, ഡീസൽ വേരിയന്റുകൾക്കും ഓഫറുകൾ ലഭ്യമായിരിക്കുന്നതാണ്.

ഫിയറ്റ് കാറുകൾക്ക് തകർപ്പൻ ഓഫറുകൾ!!

60,000രൂപവരെയുള്ള ഓഫർ തന്നെയാണ് ലീനിയ സെഡാനും നൽകിയിട്ടുള്ളത്. ദില്ലി എക്സ്ഷോറും 7.82ലക്ഷത്തിനാണ് ഫിയറ്റ് ലീനിയ ലഭ്യമാവുക.

ഫിയറ്റ് കാറുകൾക്ക് തകർപ്പൻ ഓഫറുകൾ!!

ലീനിയ ക്ലാസികിന് 65,000രൂപയുടെ ആനുകൂല്യങ്ങളാണുള്ളത്. 6.46ലക്ഷമെന്ന ആകർഷകമായ ദില്ലി എക്സ്ഷോറും വിലയ്ക്കായിരിക്കും ലീനിയ ക്ലാസിക് ലഭിക്കുക.

ഫിയറ്റ് കാറുകൾക്ക് തകർപ്പൻ ഓഫറുകൾ!!

അവെഞ്ചുറ ക്രോസോവർ മോഡലും ഫിയറ്റിന്റെ ഈ ഓഫർ നിരയിൽ ഉൾപ്പെട്ടിട്ടുണ്ട്. 85,000രൂപ വരെയുള്ള ഓഫറാണ് ലഭ്യമാക്കിയിട്ടുള്ളത്. ദില്ലി എക്സ്ഷോറും 7.87ലക്ഷമായിരിക്കും ഫിയറ്റ് അവെഞ്ചുറയുടെ പ്രാരംഭവില.

ഫിയറ്റ് കാറുകൾക്ക് തകർപ്പൻ ഓഫറുകൾ!!

എന്നാൽ ഫിയറ്റിന്റെ ഈ ഓഫർ പട്ടികയിൽ അബ്രാറത്ത് റേഞ്ചിലുള്ള കാറുകൾ ഉൾപ്പെട്ടിട്ടില്ല.

അതുപോലെ പുതുതായി പുറത്തിറങ്ങിയ ഫിയറ്റ് അർബൻക്രോസും ഓഫറുകളൊന്നുമില്ല. ദില്ലി എക്സ്ഷോറൂം 6.85 ലക്ഷം എന്ന പ്രാരംഭവിലയ്ക്കാണിത് വിപണിയിൽ എത്തിയിരിക്കുന്നത്.

കൂടുതല്‍... #ഫിയറ്റ് #fiat
English summary
Fiat India Offering Huge Benefits During 2016 Festive Season
Story first published: Wednesday, October 5, 2016, 16:22 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark