മാരുതി സ്വിഫ്റ്റിന് വെല്ലുവിളിയായി പുണ്ടോ പ്യുവർ

By Praseetha

പുണ്ടോ പ്യുവർ എന്നപേരിൽ പുതിയ പുണ്ടോ ഹാച്ച്ബാക്ക് ഓട്ടോഎക്സ്പോയിൽ അവതരിച്ചു. ഇറ്റാലിയൻ നിർമാതാവായ ഫിയറ്റ് പഴയ രൂപത്തിലുള്ള പുണ്ടോയെ പുനർആവിഷ്കരിക്കുകയാണ് ചെയ്തത്. ഇത് പെട്രോൾ, ഡീസൽ വകഭേദങ്ങളിൽ വിപണിയിലെത്തിച്ചേരും. പെട്രോൾ വേരിയന്റിന് 4.49ലക്ഷവും ഡീസലിന് 5.59ലക്ഷവുമാണ് വില(ദില്ലി എക്സ്ഷോറൂം വില) നിശ്ചയിച്ചിരിക്കുന്നത്.

 
 

പുണ്ടോയ്ക്ക് കരുത്തേകാൻ 1.2 ലിറ്റർ പെട്രോൾ എൻജിൻ, 1.3 ലിറ്റർ മള്‍ട്ടിജെറ്റ് ഡീസൽ എൻജിൻ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പെട്രോൾ എൻജിൻ 67 ബിഎച്ച്പി കരുത്തും 96 എൻഎം ടോർക്കുമാണ് സ‍ൃഷ്ടിക്കുന്നത്. ഡീസലിന് 75 ബിഎച്ച്പി കരുത്തും 197 എൻഎം ടോർക്കുമാണുള്ളത്.

  

എബിഎസ്, ക്രോം പ്ലെയിറ്റഡ് ഡോർ ഹാന്‍ഡില്‍സ്, റിയർ എസി, ഡ്രൈവർ സൈഡ് സീറ്റ് അഡ്ജെസ്റ്റ്മെന്റ്, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ എന്നീ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പുണ്ടോ പ്യുവർ ഇന്ത്യയിലെ എല്ലാ ഫിയറ്റ് ഡീലർഷിപ്പുകളിലും ലഭ്യമാണ്. മാരുതി സുസുക്കി സ്വിഫ്റ്റ്, ഫോർഡ് ഫിഗോ എന്നിവരോട് ഏറ്റുമുട്ടേണ്ടതായി വരും.

Most Read Articles

Malayalam
English summary
Auto Expo: Fiat Punto Pure Launched - A Backstep In The Right Direction
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X