ഫോഡ് ഫിഗോ, ആസ്പെയർ ഇനി കൂടുതൽ സേഫായിരിക്കും!!

Written By:

സുരക്ഷാക്രമീകരണങ്ങൾ വാഹനങ്ങളിൽ നിർബന്ധമാക്കാനുള്ള ഉത്തരവുകൾ നടപ്പിലാക്കി വരികയാണ്. അടുത്തവർഷം തൊട്ട് ഇന്ത്യയിൽ സുരക്ഷാചട്ടങ്ങൽ പാലിക്കുന്ന വാഹനങ്ങൾക്ക് മാത്രെ അനുമതി ലഭിക്കുകയുള്ളൂ. എല്ലാ വാഹനങ്ങളിലും സ്റ്റാൻഡേഡ് സേഫ്റ്റി ഫീച്ചറുകളായ എയർബാഗുകൾ, എബിഎസ് മുതലായ ഫീച്ചറുകൾ നിർബന്ധിതമാക്കും.

To Follow DriveSpark On Facebook, Click The Like Button
ഫോഡ് ഫിഗോ, ആസ്പെയർ ഇനി കൂടുതൽ സേഫ്!!

ഇതേതുടർന്ന് ഫോഡ് ബേസ് വേരിയന്റുകളായ ഫിഗോ ഹാച്ച്ബാക്കിലും കോംപാക്ട് സെഡാനായ ആസ്പെയറിലും എയർബാഗുകളും എബിഎസും ഉൾപ്പെടുത്തി അവതരിപ്പിക്കുന്നു.

ഫോഡ് ഫിഗോ, ആസ്പെയർ ഇനി കൂടുതൽ സേഫ്!!

എബിഎസ് ഉൾപ്പെടുത്തിയിട്ടുള്ള ഈ രണ്ടുബേസ് വേരിയന്റുകളും ട്രെന്റ് പ്ലസ് എന്നപേരിലായിരിക്കും അറിയപ്പെടുക. മാത്രമല്ല ഫിഗോ, ആസ്പെയർ ട്രെന്റ് വേരിയന്റുകൾക്ക് നിലവിലുള്ള മോഡലുകളേക്കാൾ 12,000രൂപ അധികവുമായിരിക്കും.

ഫോഡ് ഫിഗോ, ആസ്പെയർ ഇനി കൂടുതൽ സേഫ്!!

അടുത്തിടെയാണ് ഫോഡ് ആസ്പെയറിന്റെ ടോപ്പ് എന്റ് വേരിയന്റായ ടൈറ്റാനിയം ഓട്ടോമാറ്റികിൽ അധിക രണ്ട് എയർബാഗുകൾ ഉൾപ്പെടുത്തിയത്. മൊത്തത്തിലിപ്പോൾ 7 എയർബാഗുകളാണ് ഈ വേരിയന്റിലുള്ളത്.

ഫോഡ് ഫിഗോ, ആസ്പെയർ ഇനി കൂടുതൽ സേഫ്!!

ഫോഡ് ഫിഗോ ഹാച്ച്ബാക്കിന് മൂന്ന് വ്യത്യസ്ത എൻജിനുകളാണ് കരുത്തേകുന്നത്. ഇതിലെ 1.2ലിറ്റർ പെട്രോൾ എൻജിന് 87ബിഎച്ച്പിയം 112എൻഎം ടോർക്കുമാണുള്ളത്.

ഫോഡ് ഫിഗോ, ആസ്പെയർ ഇനി കൂടുതൽ സേഫ്!!

1.5ലിറ്റർ പെട്രോൾ എൻജിനാകട്ടെ ഉല്പാദിപ്പിക്കുന്നത് 110ബിഎച്ച്പിയും 136എൻഎം ടോർക്കുമാണ്. 1.5ലിറ്റർ ഡീസൽ എൻജിൻ കൂടി കരുത്തേകുന്നുണ്ട്. 99ബിഎച്ച്പിയും 215എൻഎം ടോർക്കുമാണിത് ഉല്പാദിപ്പിക്കുന്നത്.

ഫോഡ് ഫിഗോ, ആസ്പെയർ ഇനി കൂടുതൽ സേഫ്!!

മാനുവൽ, അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്സ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും നൽകിയിട്ടുണ്ട് ഈ ഹാച്ച്ബാക്കിൽ. ഈ സെഗ്മെന്റിൽ മാരുതി സ്വിഫ്റ്റാണ് ഫിഗോയ്ക്ക് കടുത്ത എതിരാളിയായി നിലക്കൊള്ളഉന്നത്.

ഫോഡ് ഫിഗോ, ആസ്പെയർ ഇനി കൂടുതൽ സേഫ്!!

കോംപാക്ട് സെഡാനായ ഫിഗോ ആസ്പെയറിന് മുകളിൽ വ്യക്തമാക്കിയ അതെ എൻജിനുകളാണ് കരുത്തേകുന്നത്. അതെ ഗിയർബോക്സുമാണ് എൻജിനിലും ഉൾപ്പെടുത്തിയിട്ടുള്ളത്.

ഫോഡ് ഫിഗോ, ആസ്പെയർ ഇനി കൂടുതൽ സേഫ്!!

കോംപാക്ട് സെഡാൻ സെഗ്മെന്റിൽ മാരുതി സ്വിഫ്റ്റ് ഡിസയറാണ് ഫിഗോ ആസ്പെയറിന്റെ മുഖ്യ എതിരാളി.

  
കൂടുതല്‍... #ഫോഡ് #ford
English summary
Ford Introduces ABS On Base Variants Of The Figo And Aspire At A Small Premium
Story first published: Saturday, December 17, 2016, 9:30 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark