ആരാധകരുടെ സ്വപ്നം പൂവണിയിച്ച് മസ്‌താങ് ഇന്ത്യയിൽ

Written By:

ഫോഡ് ഇന്ത്യ മസ്താങിനെ ജൂലൈ 13ഓടുകൂടി ഇന്ത്യൻ വിപണിയിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. സിബിയു വഴിയാണ് ഈ അമേരിക്കൻ മസിൽ കാറിനെ ഇന്ത്യയിലെത്തിക്കുന്നത്. ഇക്കഴിഞ്ഞ ഓട്ടോഎക്സ്പോയ്ക്ക് മുൻപായിരുന്നു മസ്താങിന്റെ ദില്ലിയിലുള്ള പ്രദർശനം നടന്നത്.

പുത്തൻ 911റേഞ്ച് പോഷെ കാറുകൾ ഇന്ത്യയിൽ

ഈ മസിലൻ കാറിന് ഇന്ത്യയിൽ നിരവധി ആരാധകരാണുള്ളത് എന്നുമാത്രമല്ല പലരുടേയും ഡ്രീം കാർ കൂടിയാണിത്. അതിനാൽ മസ്താങിന് ഇന്ത്യയിൽ മികച്ച പ്രതികരണം തന്നെ പ്രതീക്ഷിക്കാം.

To Follow DriveSpark On Facebook, Click The Like Button
ആരാധകരുടെ സ്വപ്നം പൂവണിയിച്ച് മസ്‌താങ് ഇന്ത്യയിൽ

കഴിഞ്ഞ ആഗസ്തിലായിരുന്നു ഫോഡ് റൈറ്റ് ഹാൻഡ് ഡ്രൈവ് ഉള്ള മസ്താങിനെ പുറത്തിറക്കിയത്.

ആരാധകരുടെ സ്വപ്നം പൂവണിയിച്ച് മസ്‌താങ് ഇന്ത്യയിൽ

വടക്കേ അമേരിക്കയിലെ മിഷിഗനിലുള്ള ഫ്ളാറ്റ്റോക്ക് അസംബ്ലി പ്ലാന്റിൽ നിന്നായിരുന്നു ഈ ആദ്യ ആർ എച്ച് ഡി മസ്താങിനെ പുറത്തിറക്കിയത്.

ആരാധകരുടെ സ്വപ്നം പൂവണിയിച്ച് മസ്‌താങ് ഇന്ത്യയിൽ

മസ്താങ് അവതരിച്ച് അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് പുതിയ ആർ എച്ച് ഡി മോഡലിനെ ഇറക്കിയതെന്നുള്ള പ്രത്യേകത കൂടിയുണ്ട്.

ആരാധകരുടെ സ്വപ്നം പൂവണിയിച്ച് മസ്‌താങ് ഇന്ത്യയിൽ

5.0ലിറ്റർ വി8 എൻജിൻ ഉൾപ്പെടുത്തിയിട്ടുള്ള മസ്താങ് 435ബിഎച്ച്പിയും 524എൻഎം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്.

ആരാധകരുടെ സ്വപ്നം പൂവണിയിച്ച് മസ്‌താങ് ഇന്ത്യയിൽ

6സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ കൂടി ഉൾപ്പെടുത്തിയതിനാൽ ഇന്ത്യൻ റോഡിലെ ഡ്രൈവിംഗ് അനായാസമാക്കാം.

ആരാധകരുടെ സ്വപ്നം പൂവണിയിച്ച് മസ്‌താങ് ഇന്ത്യയിൽ

ഫോഡിന്റെ ആറാം തലമുറ മോഡലിനെയാണ് ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. പല അന്തർദേശീയ വിപണികളിലും ഇറക്കാമെന്നുള്ള ഉദ്ദേശത്തോടെയാണ് ഫോഡ് റൈറ്റ് ഹാൻഡ് ഡ്രൈവ് മസ്താങിനെ പുറത്തിറക്കിയത്.

ആരാധകരുടെ സ്വപ്നം പൂവണിയിച്ച് മസ്‌താങ് ഇന്ത്യയിൽ

കറുപ്പ് മൾട്ടി സ്പോക്ക് അലോയ് വീൽ, വൈപ്പർ ആക്ടിവേഷൻ സംവിധാനമുള്ള ഓട്ടോമാറ്റിക് എച്ച് ഐ ഡി ഹെഡ്‌ലാമ്പ്, എൽ ഇ ഡി ടെയിൽ ലാമ്പ്, റിയർ സ്പോയ്‌ലർ, ടേൺ ഇൻഡിക്കേറ്റർ, ഹീറ്റഡ് ഡോർ മിറർ എന്നീ സവിശേഷതകളൊക്കെ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ആരാധകരുടെ സ്വപ്നം പൂവണിയിച്ച് മസ്‌താങ് ഇന്ത്യയിൽ

ക്രോം ഉൾപ്പെടുത്തിയ ഫോർ ഗേജ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൾട്ടി ഫംക്ഷൻ സ്റ്റീയറിങ് വീൽ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയൊക്കെ അകത്തളത്തിലെ പ്രത്യേകതകളാണ്.

ആരാധകരുടെ സ്വപ്നം പൂവണിയിച്ച് മസ്‌താങ് ഇന്ത്യയിൽ

ഇന്ത്യയിലെ മസ്താങിന്റെ വില ഒരു കോടിക്ക് മുകളിലാകാനാണ് സാധ്യത.

കൂടുതൽ വായിക്കൂ

ബലെനോ, എലൈറ്റ് ഐ20 കാറുകൾക്ക് എതിരാളിയുമായി ടാറ്റ

കൂടുതൽ വായിക്കൂ

റിനോ ക്വിഡ് സ്പോർടി രൂപത്തിൽ

കൂടുതല്‍... #ഫോഡ് #ford
English summary
Ford India To Launch The Mustang On July 13
Story first published: Friday, July 1, 2016, 17:53 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark