ഹാർലിയുടെ മൊബൈൽ ഷോറൂം 'ലെജന്റ് ഓൺ ടൂർ' സാക്ഷാത്ക്കരിച്ചു

Written By:

അമേരിക്കൻ ബൈക്ക് നിർമാതാവ് ഹാർലി ഡേവിഡ്സൺ ഇന്ത്യൻ വാഹനപ്രേമികൾക്കായി സഞ്ചരിക്കുന്ന ഒരു ഷോറൂമിനെ അവതരിപ്പിച്ചു. ഗോവയിൽ വച്ച് നടന്ന ഇന്ത്യ ബൈക്ക് വീക്കിൽ ആയിരുന്നു പ്രദർശനം നടത്തിയത്. 'ലെജന്റ് ഓൺ ടൂർ'എന്നാണ് പ്രമുഖ ഓട്ടോമൊബൈൽ ഡിസൈനറായ ദിലിപ് ഛബ്രിയ രൂപകല്പന ചെയ്ത ഈ വാഹനത്തിന് നൽകിയിരിക്കുന്ന പേര്.

ഒരു റെഗുലർ ഹാർലി ഡേവിഡ്സൺ ഔട്ട്‌ലെറ്റുകളിലുള്ള എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും ഈ മൊബൈൽ ഷോറൂമിൽ ഒരുക്കിയിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടുതലറിയാൻ സ്ലൈഡുകളിലേക്ക് നീങ്ങൂ.

ഹാർലിയുടെ മൊബൈൽ ഷോറൂം 'ലെജന്റ് ഓൺ ടൂർ' സാക്ഷാത്ക്കരിച്ചു

ഹാർലി ആരാധകരെ സന്തോഷിപ്പിക്കും വിധം നിലവിലുള്ള മോട്ടോർസൈക്കുകൾക്കൊപ്പം ആക്സസറികളും, സെപ്‌യർപാർട്സുകളും, മർച്ചൻഡൈസും ഈ മൊബൈൽ ഷോറൂമിൽ ലഭ്യമാണെന്ന് കമ്പനി അറിയിച്ചിരിക്കുന്നു.

ഹാർലിയുടെ മൊബൈൽ ഷോറൂം 'ലെജന്റ് ഓൺ ടൂർ' സാക്ഷാത്ക്കരിച്ചു

ഇന്ത്യയിൽ ഹാർലി ഡേവിഡ്സൻ ബ്രാൻഡിന്റെ സാന്നിധ്യം വിപുലീകരിക്കാനും, കൂടുതൽ പുതിയ ഉപഭോക്താക്കളെ നേടുന്നതിനും വേണ്ടി മുംബൈ, ഗോവ, ബാംഗ്ലൂർ കോയമ്പത്തൂർ എന്നിവിടങ്ങളിൽ മാർച്ച് മുതൽ പര്യടനം നടത്താനുള്ള തീരുമാനത്തിലാണ് കമ്പനി.

ഹാർലിയുടെ മൊബൈൽ ഷോറൂം 'ലെജന്റ് ഓൺ ടൂർ' സാക്ഷാത്ക്കരിച്ചു

പുതിയ റൈഡർമാരെ ഈ ബ്രാന്റിലേക്കത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് ലെജന്റ് ഓൺ ടൂറിന്റെ പ്രദർശനവേളയിൽ ഹാർലി ഡേവിഡ്സൻ ഇന്ത്യയുടെ മാനേജിംഗ് ഡിറക്ടർ വിക്രം പാവ വ്യക്തമാക്കി.

ഹാർലിയുടെ മൊബൈൽ ഷോറൂം 'ലെജന്റ് ഓൺ ടൂർ' സാക്ഷാത്ക്കരിച്ചു

നിലവിൽ മോഡൽ ശ്രേണിയിൽ 13 മോട്ടോർ സൈക്കിളുകൾ ഉണ്ടെന്നും വേണ്ട സമയത്തു വേണ്ടയിടത്ത് യഥാർത്ഥ വാഹനം ലഭ്യമാക്കുക എന്നതാണ് പ്രാധാന്യമെന്ന് അദ്ദേഹം അറിയിച്ചു.

ഹാർലിയുടെ മൊബൈൽ ഷോറൂം 'ലെജന്റ് ഓൺ ടൂർ' സാക്ഷാത്ക്കരിച്ചു

ബ്രാൻഡിന്റെ സാന്നിധ്യം എല്ലായിടത്തും വിപുലീകരിക്കണമെന്ന് ഉദ്ദേശിച്ച് അവതരിപ്പിച്ച ‘ലെജന്റ് ഓൺ ടൂറി'ന്റെ രൂപകൽപ്പന ഡി സി ഡിസൈനിനെ കൊണ്ട് ചെയ്യിക്കാൻ കഴിഞ്ഞതിൽ അതീവ സന്തുഷ്ടനാണ് എംഡി അറിയിച്ചു.

ഹാർലിയുടെ മൊബൈൽ ഷോറൂം 'ലെജന്റ് ഓൺ ടൂർ' സാക്ഷാത്ക്കരിച്ചു

ഹാർലി ഡേവിഡ്സണിന് വേണ്ടി ലെജന്റ് ഓൺ ടൂർ രൂപകല്പന ചെയ്യുക എന്ന ദൗത്യം വളരെ ആഹ്ലാദത്തോടെയാണ് ഏറ്റെടുത്തതെന്ന് ചീഫ് ഡിസൈനർ ദിലിപ് ഛബ്രിയ അറിയിച്ചു.

ഹാർലിയുടെ മൊബൈൽ ഷോറൂം 'ലെജന്റ് ഓൺ ടൂർ' സാക്ഷാത്ക്കരിച്ചു

കാഴ്ചയിലും അനുഭവത്തിലും ഹാർലി ഡേവിഡ്സൻ ഡീലർഷിപ്പുകൾക്ക് സമാനമായ ഒരു സംരംഭം എന്ന ലക്ഷ്യത്തോടെയാണ് ‘ലെജന്റ് ഓൺ ടൂർ' സാക്ഷാത്കരിച്ചത്.

English summary
Harley-Davidson 'Legend On Tour' Mobile Dealership Unveiled At IBW 2016
Story first published: Wednesday, February 24, 2016, 10:50 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark