സ്വന്തമായി ഓടിക്കാൻ ഹേമമാലിനിക്കൊരു നാനോ

Written By:

പ്രശസ്ത ബോളിവുഡ് താരവും ബിജെപി നേതാവുമായ ഹേമമാലിനി വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ഒരു നാനോ കാർ സ്വന്തമാക്കി. കഴിഞ്ഞ വർഷം ജൂണിലായിരുന്നു രാജസ്ഥാനിൽ വച്ച് താരത്തിന്റെ മേഴ്സിഡസ് ബെൻസ് എസ് ക്ലാസ് മാരുതി ഓൾട്ടോയുമായി ഇടിച്ച് ആ അപകടം സംഭവിച്ചത്. അപകടത്തിൽ രണ്ട് വയസുള്ള കൂട്ടി മരണപ്പെടുകയും നിസാര പരിക്കുകളോടെ താരം രക്ഷപ്പെടുകയും ചെയ്തു.

ബോളിവുഡ് താരങ്ങളുടെ പ്രിയ ബൈക്കുകൾ കാണാൻ മറക്കല്ലേ

ആ അപകടത്തിന് ശേഷം ബോളിവുഡ് സ്വപ്ന സുന്ദരിയിപ്പോൾ ടാറ്റാ നാനോ സ്വന്തമാക്കിയിരിക്കുന്നു. വ്യക്തിപരമായ ആവശ്യങ്ങൾക്ക് വൃന്ദാവൻ ടൗണിൽ ഓടിക്കാനാണ് ടാറ്റയുടെ ഈ ചെറു കാർ വാങ്ങിയതെന്ന് മധുര ജില്ലയിലെ എംപി കൂടിയായ താരം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. തനിക്ക് ഈ വാഹനം സ്വയം ഓടിക്കാൻ കഴിയുമെന്നുകൂടി അവർ വ്യക്തമാക്കി. താരത്തിന്റെ കൂടുതൽ നാനോ വിശേഷങ്ങൾ ചുവടെ ചേർത്തിരിക്കുന്നു.

To Follow DriveSpark On Facebook, Click The Like Button
സ്വന്തമായി ഓടിക്കാൻ ഹേമമാലിനിക്കൊരു നാനോ

ഉത്തർ പ്രദേശിലെ മധുര ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് വൃന്ദാവൻ. ഇവിടത്തെ ട്രാഫിക് തിരക്കിൽ നിന്നും രക്ഷനേടാനാണ് നാനോ വാങ്ങിച്ചതെന്നവർ വ്യക്തമാക്കി.

സ്വന്തമായി ഓടിക്കാൻ ഹേമമാലിനിക്കൊരു നാനോ

ജാസി പർപിൾ കളർ കാറാണ് തിരഞ്ഞെടുത്തത്. സോഷ്യൽ മീഡിയ വഴി ആരാധകരുമായി ചിത്രങ്ങൾ പങ്കുവെക്കാനും അവർ മറന്നില്ല.

സ്വന്തമായി ഓടിക്കാൻ ഹേമമാലിനിക്കൊരു നാനോ

നാനോ ഹാച്ച്ബാക്കിന്റെ ജെന്‍എക്‌സ് പതിപ്പാണ് താരം സ്വന്തമാക്കിയത്. 624സിസി ട്വിൻ സിലിണ്ടർ പെട്രോൾ എൻജിനാണ് ഈ കുഞ്ഞൻ വാഹനത്തിന് കരുത്തേകുന്നത്.

സ്വന്തമായി ഓടിക്കാൻ ഹേമമാലിനിക്കൊരു നാനോ

38 കുതിരശക്തിയും 51എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

സ്വന്തമായി ഓടിക്കാൻ ഹേമമാലിനിക്കൊരു നാനോ

നാനോ ജെന്‍എക്‌സിന്റെ പ്രധാന സവിശേഷത ഗിയര്‍ബോക്‌സ് തന്നെയാണ്. 5 സ്പീഡ് ഓട്ടോമാറ്റഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് നൽകിയിരിക്കുന്നത്.

സ്വന്തമായി ഓടിക്കാൻ ഹേമമാലിനിക്കൊരു നാനോ

ക്ലച്ച് പെഡല്‍ ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള ഓട്ടോമാറ്റിക് കാറായിരിക്കും നാനോ ജെന്‍എക്‌സ്

സ്വന്തമായി ഓടിക്കാൻ ഹേമമാലിനിക്കൊരു നാനോ

നിലവിലെ നാനോയില്‍ കിട്ടുന്ന അതേ ഇന്റീരിയര്‍ സ്‌പേസാണ് ജെന്‍എക്‌സ് മോഡലിലുമുള്ളത്. മികച്ച ലെഗ് റൂമും ഹെഡ് റൂമും എന്നിവ പ്രദാനം ചെയ്യുന്നു.

സ്വന്തമായി ഓടിക്കാൻ ഹേമമാലിനിക്കൊരു നാനോ

അഞ്ച് മുതിര്‍ന്നവര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം. പിന്നിലെ സീറ്റ് മടക്കിവെച്ച് കൂടുതല്‍ സാധനങ്ങള്‍ കയറ്റാനും സാധിക്കും.

സ്വന്തമായി ഓടിക്കാൻ ഹേമമാലിനിക്കൊരു നാനോ

നാല് സ്പീക്കറുകളോടു കൂടിയ ഒരു മ്യൂസിക് സിസ്റ്റം, ബ്ലൂടൂത്ത്, യുഎസ്ബി കണക്ടിവിറ്റി, മുന്നിലെ പവര്‍ വിന്‍ഡോകള്‍, ചാര്‍ജിങ് ഔട്‌ലെറ്റ് എന്നിവയാണ് മറ്റ് സവിശേഷതകൾ.

സ്വന്തമായി ഓടിക്കാൻ ഹേമമാലിനിക്കൊരു നാനോ

താരം സ്വന്തമാക്കിയ ഈ ടോപ്പ്-എന്റ് വേരിയന്റിന്റെ ദില്ലി എക്സ്ഷോറൂം വില 3.01ലക്ഷമാണ്.

കൂടുതൽ വായിക്കൂ

റോൾസ് റോയിസ് ഹൃത്വിക്കിന്റെ പിറന്നാൾ ഗിഫ്റ്റ്

നടൻ ജോജുവിന്റെ പുതിയ ഫോഡ് എൻഡവർ

 
English summary
Hema Malini gets herself a Tata Nano, hopes to drive it in the city of Vrindavan
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark