ഇന്ത്യൻ നിരത്തും പ്രതീക്ഷിച്ച് പുതിയ ഹോണ്ട സിറ്റി...

Written By:

ഇന്ത്യയിലെത്തി മൂന്ന് വർഷങ്ങൾക്ക് ശേഷം ഇതുവരെയായി രണ്ട് ലക്ഷത്തിലധികം വില്പന നേടിയെടുത്ത നാലാം തലമുറ ഹോണ്ട സിറ്റിയുടെ പുതുക്കിയ പതിപ്പ് വിപണിയിലേക്കുള്ള വരവും പ്രതീക്ഷിച്ചിരിക്കുന്നു. ഇന്ത്യയിൽ വിജയം കണ്ടെത്തിയ സിറ്റിയുടെ നവീകരിച്ച പതിപ്പ് അടുത്ത വർഷം ജനവരിയോടുകൂടി വിപണിയിലെത്തുന്നതായിരിക്കും.

ഇന്ത്യൻ നിരത്തും പ്രതീക്ഷിച്ച് പുതിയ ഹോണ്ട സിറ്റി...

1998ൽ ഇന്ത്യയിലെത്തിച്ചേർന്ന ഹോണ്ട സിറ്റി ഇന്നു 6.3ലക്ഷത്തിലധികം ഉപഭോക്താക്കളുടെ പക്കലിൽ എത്തിച്ചേർന്നിരിക്കുന്നു. ഈ വർഷം തന്നെയായിരുന്നു ഹോണ്ട അമേസ്, ബ്രിയോ പുതുക്കിയ പതിപ്പുകളെ എത്തിച്ചത്.

ഇന്ത്യൻ നിരത്തും പ്രതീക്ഷിച്ച് പുതിയ ഹോണ്ട സിറ്റി...

പുതിയ ഹോണ്ട സിറ്റിയുടെ ഡിസൈൻ സംബന്ധിച്ച കാര്യങ്ങളൊന്നും കമ്പനി വെളിവാക്കിയിട്ടില്ലെങ്കിലും സിറ്റിയുടെ ചൈനീസ് പതിപ്പായ ഗ്രെയിസിൽ നിന്നും ഉടലെടുത്തിട്ടുള്ള ശൈലിയായിരിക്കും പിൻതുടരുക.

ഇന്ത്യൻ നിരത്തും പ്രതീക്ഷിച്ച് പുതിയ ഹോണ്ട സിറ്റി...

ഈയിടെ ലോഞ്ച് ചെയ്ത പുത്തൻ തലമുറ അകോർഡ് സെഡാനിൽ നിന്നും ചില ഡിസൈൻ ശൈലി ഉൾക്കൊള്ളുമെന്നാണ് പറയപ്പെടുന്നത്.

ഇന്ത്യൻ നിരത്തും പ്രതീക്ഷിച്ച് പുതിയ ഹോണ്ട സിറ്റി...

വോയിസ് കമാന്റ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലെ, 6 എയർബാഗ് എന്നീ സവിശേഷതകളായിരിക്കും പുതിയ സിറ്റിയുടെ അകത്തളത്തിൽ ഉൾപ്പെടുത്തുക.

ഇന്ത്യൻ നിരത്തും പ്രതീക്ഷിച്ച് പുതിയ ഹോണ്ട സിറ്റി...

നിലവിലുള്ള ഹോണ്ട സിറ്റിക്ക് കരുത്തേകുന്ന അതെ 1.5ലിറ്റർ പെട്രോൾ എൻജിനായിരിക്കും പുതിയ പതിപ്പിലുമുണ്ടാവുക. 100 പിഎസ് കരുത്തും 200എൻഎം ടോർക്കുമാണ് ഈ എൻജിനുള്ളത്.

ഇന്ത്യൻ നിരത്തും പ്രതീക്ഷിച്ച് പുതിയ ഹോണ്ട സിറ്റി...

വിലയെ കുറിച്ച് പറയമ്പോൾ ചില പുതമകളേറിയ ഫീച്ചറുകൾ ഉൾപ്പെടുമെന്നതിനാൽ നിലവിലെ ഹോണ്ട സിറ്റിയെക്കാൾ വില അല്പം കൂടാനുള്ള സാധ്യതയാണുള്ളത്.

കൂടുതല്‍... #ഹോണ്ട #honda
English summary
Honda City Facelift Launch Imminent — All Details Revealed
Story first published: Thursday, December 1, 2016, 17:05 [IST]
Please Wait while comments are loading...

Latest Photos