ക്രേറ്റ വാർഷിക പതിപ്പിന്റെ വിലവിവരങ്ങൾ പുറത്ത്

Written By:

കൊറിയൻ വാഹന നിർമാതാവായ ഹ്യുണ്ടായ് ക്രേറ്റയുടെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇറക്കിയ പ്രത്യേക പതിപ്പുകളുടെ വിലവിവരങ്ങൾ പുറത്ത് വിട്ടു. പ്രശസ്ത ബാഡ്‌മിന്റൻ താരം സൈന നെഹ്‌വാളിന് താക്കോൽ കൈമാറിയാണ് ഈ പ്രത്യേക പതിപ്പിന്റെ പ്രകാശനവും ക്രേറ്റയുടെ ഒന്നാം വാർഷികവും കൊണ്ടാടിയത്.

ബലെനോയെ വെല്ലുവിളിച്ച് പുത്തൻ ടെക്നോളജിയുമായി ഹ്യുണ്ടായ്

ലോഞ്ചിനോട് അനുബന്ധിച്ചാണ് പുത്തൻ പതിപ്പുകളുടെ വില വിവരങ്ങൾ പുറത്ത് വിട്ടിട്ടുള്ളത്. പെട്രോൾ, ഡീസൽ വകഭേദങ്ങളിലാണ് പ്രത്യേക പതിപ്പുകൾ വിപണിയിലെത്തുക. പെട്രോൾ വേരിയന്റിന് 12,50,717രൂപയും ഡീസൽ വേരിയന്റിന് 14,06,961രൂപയുമാണ് വെളിപ്പെടുത്തിയിട്ടുള്ള എക്സ്ഷോറൂം വിലകൾ.

ക്രേറ്റ വാർഷിക പതിപ്പിന്റെ വിലവിവരങ്ങൾ പുറത്ത്

കഴിഞ്ഞമാസം ബംഗ്ലൂരുവിലായിരുന്നു ക്രേറ്റയുടെ വാർഷിക പതിപ്പിന്റെ പ്രദർശനം നടത്തിയത്. ആസ്ട്രേലിയൻ ഓപണിലിൽ നേടിയ വിജയത്തെ ആദരിച്ച് കൊണ്ടായിരുന്നു സൈനയ്ക്കുള്ള ആദ്യ വില്പന നടത്തിയത്.

ക്രേറ്റ വാർഷിക പതിപ്പിന്റെ വിലവിവരങ്ങൾ പുറത്ത്

ക്രേറ്റയുടെ എസ്എക്സ് വേരിയന്റിനെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഈ വാർഷിക പതിപ്പ് നിലവിൽ വില്പനയിലുള്ള മോഡലുകളിൽ നിന്നും ഏറെ വ്യത്യാസപ്പെടുത്തിയാണ് രൂപകല്പന ചെയ്തിട്ടുള്ളത്.

ക്രേറ്റ വാർഷിക പതിപ്പിന്റെ വിലവിവരങ്ങൾ പുറത്ത്

ഡോറിൽ നൽകിയിട്ടുള്ള ബ്ലാക്ക് ക്ലാഡിംഗിന് മുകളിലായി ചുകപ്പ്, കറുപ്പ് എന്നീ നിറത്തിലുള്ള ലൈൻ കൊടുത്തിരിക്കുന്നതായി കാണാം. ഈ ഡിസൈനാണ് നിലവിലുള്ള മോഡലിൽ നിന്നും വാർഷിക പതിപ്പിനെ വ്യത്യസ്തനാക്കുന്നത്.

ക്രേറ്റ വാർഷിക പതിപ്പിന്റെ വിലവിവരങ്ങൾ പുറത്ത്

കൂടാതെ സി പില്ലറിന് മുകളിലായി ഇതേ നിറത്തിലുള്ള വരകളും ഫസ്റ്റ് ആനിവേഴ്സറി എഢിഷനെന്നും നൽകിയിട്ടുണ്ട്.

ക്രേറ്റ വാർഷിക പതിപ്പിന്റെ വിലവിവരങ്ങൾ പുറത്ത്

പിൻവശത്തുള്ള ഹ്യുണ്ടായ് ബാഡ്ജ് വരെ നീളുന്നതാണ് ഈ ഇരുനിറത്തിലുള്ള വരകൾ. പുറമെ വരുത്തിയിട്ടുള്ള മാറ്റങ്ങളെന്നു പറയാൻ ഇത്രമാത്രമാണ്.

ക്രേറ്റ വാർഷിക പതിപ്പിന്റെ വിലവിവരങ്ങൾ പുറത്ത്

കറപ്പും ചുവപ്പും ഇടകലർന്ന നിറത്തിലുള്ള സീറ്റുകൾ നൽകിയിട്ടുണ്ടെന്നല്ലാതെ അകത്തളങ്ങളിൽ പറയത്തക്ക മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

ക്രേറ്റ വാർഷിക പതിപ്പിന്റെ വിലവിവരങ്ങൾ പുറത്ത്

അതുപോലെ തന്നെ മാറ്റമൊന്നും വരുത്താതെയാണ് എൻജിനുകളും പുത്തൻ എഡിഷനിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ക്രേറ്റ വാർഷിക പതിപ്പിന്റെ വിലവിവരങ്ങൾ പുറത്ത്

വില വിവരങ്ങൾ പുറത്ത് വിട്ട സ്ഥിതിക്ക് ക്രേറ്റ വാർഷിക പതിപ്പിന്റെ ലോഞ്ച് ഉടൻ തന്നെയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

കൂടുതൽ വായിക്കൂ

7 സീറ്റർ ഡസ്റ്ററുമായി റിനോ

കൂടുതൽ വായിക്കൂ

125പിഎസ് കരുത്തുള്ള ഫിയറ്റ് ലീനിയ വിപണിയിൽ

  
കൂടുതല്‍... #ഹുണ്ടായ് #hyundai
English summary
Hyundai Creta '1st Anniversary Edition' Price Revealed
Story first published: Wednesday, August 3, 2016, 11:15 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark